CES 2019:8th ജനറേഷൻ Core i9Kപ്രോസസറുകളിൽ ഡെല്ലിന്റെ Alienware

CES 2019:8th ജനറേഷൻ Core i9Kപ്രോസസറുകളിൽ ഡെല്ലിന്റെ Alienware
HIGHLIGHTS

2019 CESൽ ഇന്നൊവേഷൻ അവാർഡ് ഗെയിമിങ് ഡിവിഷനിൽ ലഭിച്ചിരുന്നു

.ഡെല്ലിന്റെ Alienware m17 ലാപ്‌ടോപ്പുകൾ CES 2019ൽ പുറത്തിറക്കി 
.ഇത് പുറത്തിറങ്ങുന്നത് 8th ജനറേഷൻ Core i9K പ്രോസസറുകൾ കൂടാതെ NVIDIA GeForce RTX 2080 Max-Q GPU എന്നിവയിലാണ് 

ഡെല്ലിന്റെ ഒരു മികച്ച ലാപ്‌ടോപ്പുകൾ ഇപ്പോൾ CES 2019ൽ പുറത്തിറങ്ങുന്നു .ഗെയിമിങ്ങിനു അനിയോജ്യമായ മികച്ച ലാപ്ടോപ്പുകളിൽ ഒന്നാണ് ഡെല്ലിന്റെ പുതിയ Alienware m17 ലാപ്‌ടോപ്പുകൾ .CES 2019ലാണ് ഈ മോഡലുകൾ ഡെൽ അവതരിപ്പിച്ചിരിക്കുന്നത് .2.6 കിലോ ഭാരമാണ് ഈ ലാപ്ടോപ്പുകൾക്കുള്ളത് .ഈ മോഡലുകൾ ലഭിക്കുന്നത് പുതിയ രണ്ടു നിറങ്ങളിലാണ് .എപ്പിക്ക് സിൽവർ കൂടാതെ നെബുല റെഡ് എന്നി നിറങ്ങളിലാണ് ലഭിക്കുന്നത് .ഇത് നിർമ്മിച്ചിരിക്കുന്നത് മഗ്നീഷ്യം അലോയ് കൂടാതെ കൂപ്പർ എന്നിവയുപയോഗിച്ചാണ് .

ഡെല്ലിന്റെ Alienware m17 മോഡലുകൾ  8th ജനറേഷൻ Core i9K പ്രോസസറുകൾ കൂടാതെ NVIDIA GeForce RTX 2080 Max-Q GPU എന്നിവയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .ഗെയിമിങ്ങിനു അനിയോജ്യമായ ഡെല്ലിന്റെ ഒരു ലാപ്ടോപ്പുകളിൽ ഒന്നാണിത് .കൂടാതെ രണ്ടു ലിഥിയം ബാറ്ററിയാണ് ഈ മോഡലുകൾക്കുള്ളത് .60 വാട്ടിന്റെ കൂടാതെ 90 വാട്ടിന്റെ ആണുള്ളത് .ഡെൽ പറയുന്നത് പുതിയ രൂപകല്പനയിലുള്ള കീ ബോർഡുകളാണ് ഇതിനു ഉപയോഗിച്ചായിരിക്കുന്നത് എന്നാണ് .M സീരിയസ്സ് കീ ബോർഡുകളാണ് ഇതിനു നൽകിയിരിക്കുന്നത് .അതുപോലെ തന്നെ RGB ഇതിൽ എനേബിൾ ആണ് .

കീബോർഡ്, പവർ ബട്ടൺ, എൽസിഡി കവർ Alien ഹെഡ് എന്നിവയുൾപ്പെടെ ആറ് സോണുകളിലായി AlienFX കസ്റ്റമൈസ്ഡ് ലൈറ്റിംഗ് ലഭ്യമാണ്.Alienware m17 മോഡലുകൾക്ക് Alienware Command Centre സാങ്കേതികവിദ്യയുടെ പൂർണ്ണ പിന്തുണ ഉണ്ട് എന്നാണ് ഡെൽ പറയുന്നത്, ഇത് സിസ്റ്റം ക്രമീകരണങ്ങൾ, ഗെയിം പ്രൊഫൈലുകൾ,കൂടാതെ മറ്റു പലതിനും സഹായകമാകുന്നു .അവരുടെ മെഷീനുകളിൽ പരമാവധി ഔട്ട്പുട്ട് ആവശ്യമുള്ളവർക്ക്, യന്ത്രം ഒരു Alienware ഗ്രാഫിക്സ് ആംപ്ലിഫയർ പിന്തുണ നൽകുന്നു, അതുപോലെ തന്നെ NVIDIA അല്ലെങ്കിൽ അഡ്വാൻസ്ഡ് മൈക്രോ ഡിവൈസുകളിൽ നിന്നും ഡെസ്ക്ടോപ്പ് ഗ്രാഫിക്സ് കാർഡുകൾക്കായി പിസിഐ-എക്സ്പ്രസ് ബാൻഡ്വിഡ്ത്ത് പ്രാപ്തമാക്കുന്നു.

കൂടാതെ ഈ ലാപ്ടോപ്പുകളെ താഴ്ന്ന താപനിലയിൽ നിലനിർത്താൻ സഹായിക്കുന്നത്  Alienware's Cryo-Tech 2.0 സാങ്കേതികവിദ്യയാണ്.കൂടാതെ രണ്ടു ഫാനുകളാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത് .ഈ രണ്ടു ഫാനുകളും ലാപ്ടോപ്പുകളുടെ താഴെ ആയാണ് നൽകിയിരിക്കുന്നത് .കൂടാതെ 15 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ ലാപ്ടോപ്പുകൾ പുറത്തിറങ്ങിയിരിക്കുന്നത് . 2.16കിലോ ഭാരമാണ് ഈ ലാപ്ടോപ്പുകൾക്കുള്ളത് .അതുപോലെ തന്നെ  2.0 കൂളിംഗ് ടെക്നോളജി ഈ ലാപ്ടോപ്പുകളിൽ എടുത്തുപറയേണ്ട ഒരു ഘടകം തന്നെയാണ് .2019 CES ൽ ഡെല്ലിന്റെ രണ്ടു മോഡലുകളാണ് അവതരിപ്പിക്കുന്നത് .ഡെല്ലിന്റെ Alienware m17 കൂടാതെ ഡെല്ലിന്റെ Alienware m15 എന്നി മോഡലുകളാണിത് .

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo