First Sale: 10050mAh പവർഫുൾ, 20 മണിക്കൂർ ചാർജ് നിൽക്കുന്ന, OnePlus Pad Go 2 ഇന്ത്യയിൽ…

First Sale: 10050mAh പവർഫുൾ, 20 മണിക്കൂർ ചാർജ് നിൽക്കുന്ന, OnePlus Pad Go 2 ഇന്ത്യയിൽ…

വൺപ്ലസ് 15ആർ ഫോണിനൊപ്പം മികച്ച ഡിസ്പ്ലേ, കരുത്തൻ ബാറ്ററിയുമായി OnePlus Pad Go 2 പുറത്തിറങ്ങി. കഴിഞ്ഞ ഒക്ടോബറിൽ ലോഞ്ച് ചെയ്ത വൺപ്ലസ് പാഡ് ഗോയുടെ പിൻഗാമിയാണ് വൺപ്ലസ് പാഡ് ഗോ 2.

Digit.in Survey
✅ Thank you for completing the survey!

സ്നാപ്ഡ്രാഗൺ 8 Gen 5 ചിപ്പുള്ള ആദ്യത്തെ സ്മാർട്ട് ഫോണാണ് വൺപ്ലസ് 15R. ഇതിനൊപ്പമാണ് വൺപ്ലസ് പാഡ് ഗോ 2. 26,999 രൂപ വിലയുള്ള ടാബ്ലെറ്റാണിത്. ആകർഷകമായ ഓഫറുകളോടെ ടാബ്ലെറ്റ് ഇന്ന് മുതൽ വിൽപ്പന ആരംഭിക്കും.

OnePlus Pad Go 2 Price in India

ഷാഡോ ബ്ലാക്ക്, ലാവെൻഡർ ഡ്രിഫ്റ്റ് നിറങ്ങളിലാണ് വൺപ്ലസ് പാഡ് ഗോ 2 അവതരിപ്പിച്ചത്. സ്ലിം 6.83 എംഎം ഡിസൈനും, 600 ഗ്രാം ഭാരവുമുള്ള ടാബാണിത്.

8 ജിബി + 128 ജിബി വൈ-ഫൈ വേരിയന്റിന് 26,999 രൂപയാണ് വില. 8 ജിബി + 256 ജിബി വൈ-ഫൈ വേരിയന്റിന് 29,999 രൂപയാകുന്നു. 8 ജിബി + 256 ജിബി 5ജി മോഡലിന് 32,999 രൂപയാകുന്നു.

വൺപ്ലസ് ടാബ്‌ലെറ്റിന് 1,000 രൂപ ഡിസ്കൌണ്ടും 2000 രൂപ തൽക്ഷണ ബാങ്ക് ഡിസ്കൌണ്ടും ലഭ്യമാണ്. ഡിസംബർ 18, ഇന്ന് മുതൽ ഫോണിന്റെ വിൽപ്പന ആരംഭിച്ചു. 3,999 രൂപ വിലയുള്ള വൺപ്ലസ് പാഡ് ഗോ 2 സ്റ്റൈലോ സൗജന്യമായി ലഭിക്കുന്നു.

OnePlus Pad Go 2 Price in India

വൺപ്ലസ് പാഡ് ഗോ 2 പ്രത്യേകതകൾ എന്തൊക്കെ?

12.1 ഇഞ്ച് 2.8K LCD ഡിസ്‌പ്ലേയുള്ള ഫോണാണ് വൺപ്ലസ് പാഡ് ഗോ 2. HBM-ൽ 900 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സും, TÜV റൈൻലാൻഡ് സ്മാർട്ട് കെയർ 4.0 പ്രൊട്ടക്ഷനും സ്ക്രീനിനുണ്ട്. വൺപ്ലസ് ടാബ്‌ലെറ്റിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്.

വൺപ്ലസ് ഓമ്‌നിബെയറിംഗ് സൗണ്ട് ഫീൽഡ് ടെക്നോളജിയുമായി ജോടിയാക്കിയ ക്വാഡ്-സ്പീക്കർ സിസ്റ്റം ഇതിലുണ്ട്.

ഈ ടാബ്ലെറ്റിൽ 8GB LPDDR5X റാമും 128GB/256GB UFS 3.1 സ്റ്റോറേജുമുള്ള ചിപ്സെറ്റാണുള്ളത്. മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 7300-അൾട്രാ ചിപ്‌സെറ്റാണ് വൺപ്ലസ് പാഡ് ഗോ 2-ലുള്ളത്. ഗെയിമിംഗിനും മൾട്ടി ടാസ്കിങ്ങിനും ശക്തമായ പെർഫോമൻസ് തരുന്ന മിഡ്-റേഞ്ച് ചിപ്‌സെറ്റാണിത്.

Also Read: 50MP Sony LYT 600 ട്രിപ്പിൾ ക്യാമറ Redmi കിടിലൻ ഫോണിന്റെ വില 15000 രൂപയിൽ താഴെയായി

33W SUPERVOOC ഫാസ്റ്റ് ചാർജിംഗും 6.5W-ൽ റിവേഴ്‌സ് ചാർജിംഗും ഇതിനുണ്ട്. ഈ ടാബ്ലെറ്റിൽ 10,050mAh ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്നു. 20 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ബാറ്ററിയാണ് ടാബിലുള്ളത്. 10 മിനിറ്റ് റീചാർജ് ചെയ്താൽ 12 മണിക്കൂർ വരെ ബാറ്ററി ലൈഫ് ലഭിക്കും.

വൺപ്ലസ് പാഡ് ഗോ 2 ടാബിൽ 8MP ഫ്രണ്ട്, 8MP പിൻ ക്യാമറയുണ്ട്. ഈ പാഡ് ഗോയിൽ സ്റ്റൈലോ പ്രത്യേകം വാങ്ങണം. എന്നാൽ ആദ്യ സെയിലിൽ ഇത് സൌജന്യമായി തന്നെ ലഭിക്കും.

OxygenOS 16 സോഫ്റ്റ് വെയറിലാണ് ടാബ്ലെറ്റ് പ്രവർത്തിക്കുന്നത്. AI റൈറ്റർ, റെക്കോർഡർ, AI എഡിറ്റർ, AI ട്രാൻസ്ലേറ്റ് & സമ്മറി, ജെമിനി, സർക്കിൾ ടു സെർച്ച് തുടങ്ങിയ AI ഫീച്ചറുകളും ഇതിലുണ്ട്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo