50MP Sony LYT 600 ട്രിപ്പിൾ ക്യാമറ Redmi കിടിലൻ ഫോണിന്റെ വില 15000 രൂപയിൽ താഴെയായി
ന്യൂ ഇയർ, ക്രിസ്മസ്സിന് മുന്നേ ഒരു കിടിലൻ സ്മാർട്ട് ഫോൺ ഓഫർ എത്തിയിരിക്കുന്നു. മികച്ച ക്യാമറയും, പ്രോസസറും സ്റ്റൈലിഷ് ഡിസൈനുമുള്ള Redmi ഫോൺ വിലക്കിഴിവിൽ വാങ്ങാം. Amazon സൈറ്റിൽ സ്മാർട്ട് ഫോൺ 15000 രൂപയിലും താഴെ വിൽക്കുന്നു. ഇതിന് 32 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടും, 1500 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടും ലഭ്യമാണ്.
SurveyRedmi Note 14 5G Price Deal
6GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള റെഡ്മി ഫോണിനാണ് കിഴിവ്. ഇതിന് 21999 രൂപയാണ് വിപണി വില. മിസ്റ്റിക്ക് വൈറ്റ് കളറിലുള്ള റെഡ്മി നോട്ട് 14 ഫോൺ ഇപ്പോൾ 15000 രൂപയിലും താഴെ വാങ്ങാം. ഇത് ആമസോൺ പരിമിതകാലത്തേക്ക് മാത്രം അനുവദിച്ചിരിക്കുന്ന ഓഫറാണ്.
128ജിബിയുടെ റെഡ്മി ഹാൻഡ്സെറ്റിന്റെ ആമസോണിലെ വില 14999 രൂപയാണ്. 7000 രൂപയാണ് ഒറ്റയടിക്ക് ആമസോൺ വെട്ടിക്കുറച്ചത്. സ്മാർട്ട് ഫോണിന് ആകർഷകമായ ബാങ്ക് ഡീലും ലഭ്യമാണ്.
1500 രൂപയുടെ ബാങ്ക് ഓഫറിലൂടെ 13000 രൂപ റേഞ്ചിൽ റെഡ്മി ഹാൻഡ്സെറ്റ് പർച്ചേസ് ചെയ്യാം. ഇതുകൂടാതെ 727 രൂപയുടെ ഇഎംഐ ഡീലും വിനിയോഗിക്കാം.
റെഡ്മി നോട്ട് 14 5ജി പ്രത്യേകത എന്തൊക്കെ?
2100 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സുള്ള റെഡ്മി സ്മാർട്ട് ഫോണിൽ AMOLED ഡിസ്പ്ലേയാണുള്ളത്. സ്‌ക്രീനിന് മുകളിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനുമുണ്ട്. ഈ സ്മാർട്ട് ഫോണിൽ സോണിയുടെ ക്യാമറയാണ് ഉപയോഗിച്ചിരിക്കുന്നത്. അതും സ്മാർട്ട്ഫോണിലെ ഹൈലൈറ്റ് ട്രിപ്പിൾ റിയർ സെൻസറാണ്.
പിൻവശത്തായി 50 മെഗാപിക്സലിന്റെ Sony LYT 600 മെയിൻ സെൻസറുണ്ട്. ഇതിന് പുറമെ 8MP അൾട്രാവൈഡ് സെൻസറും 2MP മാക്രോ സെൻസറും ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളിംഗിനും, ഫോണിന് മുൻവശത്ത് 20MP സെൻസർ ഉണ്ട്.
റെഡ്മി നോട്ട് 14 5ജിയിൽ 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്. അതായത് ഫോണിൽ 5110mAh ബാറ്ററി നൽകിയിരിക്കുന്നു. മീഡിയടെക് ഡൈമെൻസിറ്റി 7025 SoC ആണ് ഫോണിന് കരുത്ത് പകരുന്നത്.
ഷവോമിയുടെ ഹൈപ്പർഒഎസിൽ പ്രവർത്തിക്കുന്ന ഫോൺ ഹൈഡ്രോടച്ച് സാങ്കേതികവിദ്യയും ഉപയോഗിച്ചിരിക്കുന്നു. അതിനാൽ നിങ്ങളുടെ കൈകൾ നനഞ്ഞാലും ഫോണിന്റെ സ്‌ക്രീനുമായി സുഖകരമായി സംവദിക്കാൻ കഴിയും.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile