Merry Christmas Wishes നിങ്ങൾക്ക് WhatsApp വഴി പങ്കുവയ്ക്കാം. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ക്രിസ്മസ് ആശംസകൾ വെറുതെ വാട്സ്ആപ്പ് മെസേജായി അയക്കണ്ട. പകരം വാട്സ്ആപ്പ് സ്റ്റിക്കറുകളിലൂടെയും GIF, ഫോട്ടോകളിലൂടെയും ഇമോജികളിലൂടെയും ആശംസ പങ്കിടാം.
SurveyMerry Christmas Stickers
നിങ്ങളുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും രസകരമായി ആശംസകൾ പങ്കിടാനുള്ള മാർഗമാണിത്. വാട്സആപ്പിൽ മെറി ക്രിസ്മസ് സ്റ്റിക്കറുകളും GIF-കളും ഇങ്ങനെ ഷെയർ ചെയ്യാം. ആനിമേറ്റു ചെയ്‌തതും, ക്രിയാത്മകവും, കളർഫുള്ളുമായ ആശംസകൾ വാട്സ്ആപ്പിലൂടെ സെൻഡ് ചെയ്യാം.
ഇതിന് പല തരത്തിലുള്ള മാർഗങ്ങളുണ്ട്. ഒന്നാമത്തേത് പ്ലേ സ്റ്റോറിൽ നിന്ന് സ്റ്റിക്കറുകൾ ഡൗൺലോഡ് ചെയ്യാം. ഇതിനായി Merry Christmas എന്നോ Happy Christmas എന്നോ ടൈപ്പ് ചെയ്ത് സ്റ്റിക്കറുകൾ ഇൻസ്റ്റാൾ ചെയ്യാം.

തേർഡ് പാർട്ടി ആപ്പുകളിലൂടെ അല്ലാതെ വാട്സ്ആപ്പിനുള്ളിൽ തന്നെ സ്റ്റിക്കറുകൾ ക്രിയേറ്റ് ചെയ്യാനും, പങ്കിടാനും സാധിക്കും. ഇതിനായി നിങ്ങൾ മെസേജ് അയക്കാൻ ഉദ്ദേശിക്കുന്ന കോണ്ടാക്റ്റിന്റെ ചാറ്റ് ആപ്പിൽ തുറക്കുക. കീപാഡിന് മുകളിലായി സ്റ്റിക്കറിനുള്ള ഇമോജി കാണാം. ഇവിടെ നിന്നും സെർച്ച് വിഭാഗത്തിൽ Merry Christmas എന്നോ Christmas എന്നോ ടൈപ്പ് ചെയ്ത് സ്റ്റിക്കർ കണ്ടെത്താം.
ഇനി നിങ്ങളുടെ കൈവശമുള്ള ക്രിസ്മസ് ഫോട്ടോയും സ്റ്റിക്കറായി മാറ്റിയെടുക്കാം. ഇതിനായി സ്റ്റിക്കർ വിഭാഗത്തിൽ ക്രിയേറ്റ് എന്ന ഓപ്ഷൻ കാണാം. ഇവിടെ ക്ലിക്ക് ചെയ്ത്, ഫോട്ടോ ക്ലിക്ക് ചെയ്യുകയോ, ഫോണിലെ ഗാലറിയിൽ നിന്ന് അപ്ലോഡ് ചെയ്യുകയോ വേണം. ഇത് നിങ്ങൾക്ക് സ്റ്റിക്കറായി വാട്സ്ആപ്പ് തന്നെ ക്രിയേറ്റ് ചെയ്തു തരാം.
Also Read: Merry Christmas 2025: ജിംഗിൾ ബെൽസ്, ജിംഗിൾ ബെൽസ്, പ്രിയപ്പെട്ടവർക്ക് ഊഷ്മളമായി ആശംസകൾ പങ്കിടാം
ക്രിസ്മസ് GIF, ഇമോജി
അതുപോലെ സ്റ്റിക്കർ ഓപ്ഷന് അടുത്ത് തന്നെ കീപാഡിൽ ജിഫ് ഓപ്ഷൻ കാണാം. ഇവിടെയും സെർച്ച് ചെയ്ത് മെറി ക്രിസ്മസ് GIF കണ്ടെത്താം. അതുപോലെ ക്രിസ്മസ് ഇമോജികളും വാട്സ്ആപ്പിൽ ലഭ്യമാണ്.
ഇമോജി ഐക്കണിൽ ക്ലിക്ക് ചെയ്ത് ക്രിസ്മസ് എന്ന് ഇംഗ്ലീഷിൽ ടൈപ്പ് ചെയ്താൽ മതി. ക്രിസ്ത്യൻ ദേവാലയവും ഗിഫ്റ്റും ക്രിസ്മസ് ട്രീയും സാന്റയുമെല്ലാം ഇങ്ങനെ ലഭിക്കും. സ്റ്റാർ എന്ന് ക്ലിക്ക് ചെയ്താൽ ക്രിസ്മസ് സ്റ്റാറും ലഭിക്കുന്നതാണ്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile