Merry Christmas 2025: ജിംഗിൾ ബെൽസ്, ജിംഗിൾ ബെൽസ്, പ്രിയപ്പെട്ടവർക്ക് ഊഷ്മളമായി ആശംസകൾ പങ്കിടാം

HIGHLIGHTS

മാനവരാശിയുടെ രക്ഷകനായി ഉണ്ണിയേശു പിറന്ന സുദിനമാണ് ക്രിസ്സ്

കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി ഒത്തുച്ചേരുന്നതിനൊപ്പം പ്രിയപ്പെട്ടവർക്ക് ആശംസ അറിയിക്കണ്ടേ?

വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് വഴി നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാനുള്ള Christmas wishes ഇതാ...

Merry Christmas 2025: ജിംഗിൾ ബെൽസ്, ജിംഗിൾ ബെൽസ്, പ്രിയപ്പെട്ടവർക്ക് ഊഷ്മളമായി ആശംസകൾ പങ്കിടാം

Merry Christmas Wishes in Malayalam: നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ക്രിസ്തുമസ് ആശംസ അറിയിച്ചോ? മാനവരാശിയുടെ രക്ഷകനായി പിറന്ന ഉണ്ണിയേശുവിന്റെ ജന്മദിനമായാണ് വിശ്വാസികൾ ക്രിസ്മസ് ആഘോഷിക്കുന്നത്. സമ്മാനപ്പൊതികളുമായി സാന്താക്ലോസുമെത്തി ക്രിസ്മസ് ആവേശമാക്കുന്നതായാണ് വിശ്വാസം.

Digit.in Survey
✅ Thank you for completing the survey!

Merry Christmas Wishes

കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുച്ചേരുന്നതും, പരസ്പരം മധുരം പങ്കുവച്ചും, സമ്മാനപ്പൊതി കൈമാറിയും, പുൽക്കൂട് ഒരുക്കിയും, മരങ്ങൾ അലങ്കരിച്ചും ക്രിസ്മസ് ആഘോഷിക്കുന്നു. ഈ സന്തോഷത്തിനൊപ്പം നിങ്ങളുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സ്നേഹാശംസകൾ പങ്കുവയ്ക്കാം. വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് വഴി നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാനുള്ള ക്രിസ്മസ് സന്ദേശങ്ങളും ചിത്രങ്ങളും ഇതാ…

Merry Christmas Wishes for Friends & Family

Merry Christmas! നിങ്ങളുടെ ക്രിസ്തുമസ് കൂടുതൽ മനോഹരവും സമാധാനവും സ്നേഹവും നിറഞ്ഞതാകട്ടെ…

ക്രിസ്മസിന്റെ മാന്ത്രികത നിങ്ങളുടെ ജീവിതത്തെ പ്രകാശപൂരിതമാക്കട്ടെ. Merry Christmas

ഭൂമിയിൽ സ്നേഹവും ത്യാഗവും പിറന്ന സുദിനം. നിങ്ങളുടെ ജീവിതത്തിൽ ദൈവപുത്രന്റെ അനുഗ്രഹം എപ്പോഴും നിറയട്ടെ, ക്രിസ്തുമസ് ആശംസകൾ!

Merry Christmas wishes

ഗബ്രിയേലിന്റെ ദർശനസാഫല്യമായ്..
സർവ്വലോകർക്കും നന്മയേകും കാരുണ്യമായ്
ബെത്ലഹേമിന്റെ മാറിലൊരാരോമൽ ഉണ്ണി പിറന്നല്ലോ…
മെറി ക്രിസ്മസ്!
🌟

Merry Christmas🌟! ആകാശത്ത് വിൺതാരകം നിറഞ്ഞു, ഉണ്ണിയേശു ലോകസമാധാനത്തിന് പുൽക്കൂട്ടിൽ പിറന്നു

സ്നേഹം പൊതിഞ്ഞ സമ്മാനപ്പൊതികളുമായി സാന്താക്ലോസ് സ്വർണത്തേരിലേറി എത്തുകയായി, എല്ലാവർക്കും മെറി ക്രിസ്മസ്!🎁

പങ്കുവയ്ക്കലിന്റെയും സമാധാനത്തിന്റെയും സ്മരണകളിൽ ഒരു ക്രിസമസ് കൂടി, ഏവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ!🌟🎄

ഹൃദയത്തിൽ നന്മയും സ്നേഹവും നിറച്ച് ഈ ക്രിസ്മസ് സന്തോഷത്തോടെ ആഘോഷിക്കാം, നിങ്ങൾക്കും കുടുംബത്തിനും ക്രിസ്തുമസ് ആശംസകൾ നേരുന്നു…🎁

പുല്‍ക്കൂടും കരോളും മധുരമുള്ള കേക്കും വീഞ്ഞുമായി സ്നേഹം പങ്കിടാൻ ഒരു ക്രിസ്മസ് കാലം കൂടി, 🎅🏼Merry Christmas🎄

ദേവദൂതർ പാടി
സ്നേഹദൂതർ പാടി
ഈ ഒലീവിൻ പൂക്കൾ
ചൂടിയാടും നിലാവിൽ…
ഹാപ്പി ക്രിസ്മസ്!
🎄

പുൽക്കൂടിന്റെ എളിമയും, നക്ഷത്രത്തിന്റെ ശോഭയും, ഉണ്ണിയേശുവിന്റെ സ്നേഹവും നിറഞ്ഞ ക്രിസ്മസ്, നിങ്ങൾക്കും കുടുംബത്തിനും ക്രിസ്തുമസ് ആശംസകൾ നേരുന്നു…

മംഗളം മംഗളമേ എല്ലാർക്കും മംഗളം, മംഗളമേ. സ്നേഹം നിറഞ്ഞ 🎄🥮 Merry Christmas!

മനുഷ്യരാശിയ്ക്ക് മാർഗവും ദീപവുമായി സ്നേഹപുത്രൻ പിറന്ന സുദിനം. സ്നേഹവും സമാധാനവും പ്രതീക്ഷയും നിറഞ്ഞ ക്രിസ്തുമസ് ആശംസിക്കുന്നു.

അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം. Merry Christmas🎅🏼

വിണ്ണിലെ താരകം കൺ തുറന്നു
മന്നിൽ സമാധാനപാലകനാം ഉണ്ണി
പുൽക്കൂട്ടിൽ പുഞ്ചിരിച്ചു, സ്നേഹം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ!
💫

കാലിത്തൊഴുത്തിൽ പിറന്ന ദൈവപുത്രന്റെ ലാളിത്യം നിങ്ങളുടെ ജീവിതപാതയിൽ ഉടനീളം നിറയട്ടെ, ഒരായിരം ക്രിസ്തുമസ് ആശംസകൾ നേരുന്നു…💫

ജിംഗിൾ ബെൽസ്, ജിംഗിൾ ബെൽസ് ജിംഗിൾ ഓൾ ദി വേ! സ്നേഹം പൊതിഞ്ഞ പങ്കുവയ്ക്കലിന്റെ ക്രിസ്മസ് എത്തി. ഏവർക്കും സ്നേഹം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ!

Christmas Quotes

ക്രിസ്മസ് സന്തോഷത്തിന്റെ മാത്രമല്ല, നമ്മുടെ പ്രതിഫലനത്തിന്റെയും സീസണാണ്.- വിൻസ്റ്റൺ ചർച്ചിൽ

ക്രിസ്മസ് ആഘോഷമാക്കാനുള്ള ഏറ്റവും നല്ല മാർഗം എല്ലാവരും കേൾക്കാൻ വേണ്ടി ഉച്ചത്തിൽ പാടുക എന്നതാണ്.- വിൽ ഫെറൽ

merry christmas 2025

ക്രിസ്മസ് പശ പോലെയാണ്. അത് നമ്മളെയെല്ലാം ഒരുമിച്ച് നിർത്തുന്നു.- റോസി തോമസ്

അവൾ ഒരു മകന് ജന്മം നൽകും; നീ അവന് യേശു എന്ന് പേരിടണം, എന്തെന്നാൽ അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കുന്നു.—മത്തായി 1:21 (NIV)

വലിയ ആഘോഷങ്ങളല്ല, ലളിതമായ സന്തോഷമാണ് ക്രിസ്മസ്സിന്റെ ഗൃഹാതുരത്വം സമ്മാനിക്കുന്നത്.- ബോബ് ഹോപ്പ്

ക്രിസ്മസ് എന്നാൽ ഒരാൾക്ക് വേണ്ടി അല്പം കൂടി എന്തെങ്കിലും ചെയ്യുക എന്നതാണ്. – ചാൾസ് എം. ഷുൾസ്

ക്രിസ്മസ് എന്നാൽ എന്താണ്? അത് ഭൂതകാലത്തോടുള്ള ആർദ്രതയാണ്, വർത്തമാനകാലത്തിന്റെ ധൈര്യമാണ്, ഭാവിയിലേക്കുള്ള പ്രതീക്ഷയാണ്. – ആഗ്നസ് എം. പഹ്രോ

എല്ലാ നല്ലതും തികഞ്ഞതുമായ വരം ഉയരത്തിൽ നിന്ന്, പ്രകാശത്തിന്റെ പിതാവിങ്കൽ നിന്ന് വരുന്നു; അവന് മാറ്റമോ ഗതിഭേദത്തിന്റെ നിഴലോ ഇല്ല.​—യാക്കോബ്‌ 1:17

ഓർക്കുക, ക്രിസ്മസിന്റെ യഥാർത്ഥ ആത്മാവ് നിങ്ങളുടെ ഹൃദയത്തിലാണ്.- ദി പോളാർ എക്സ്പ്രസ് (2004)

ക്രിസ്മസ് വെറുമൊരു ദിവസമല്ല, അത് മാനസിന്റെ സന്തോഷമാണ്. – മിറക്കിൾ ഓൺ 34-ാം സ്ട്രീറ്റ് (1947)

Also Read: BSNL New Plan: ഒരു മാസം വാലിഡിറ്റിയിൽ 100GB ഡാറ്റ, Unlimited കോളിങ്, തുച്ഛ വിലയിൽ!

ഞാൻ എന്റെ ഹൃദയത്തിൽ ക്രിസ്മസിനെ ആഘോഷിക്കും, വർഷം മുഴുവനും അത് നിലനിർത്താൻ ശ്രമിക്കും.- ചാൾസ് ഡിക്കൻസ്

ആതിഥ്യമര്യാദ പ്രകാശിപ്പിക്കാനുള്ള സമയമാണ് ക്രിസ്മസ്.- വാഷിംഗ്ടൺ ഇർവിംഗ്

Christmas Images

നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് മനോഹരമായ ഫോട്ടോകളിലൂടെയും ആശംസ പങ്കിടണ്ടേ? ഇതിനായുള്ള ചിത്രങ്ങൾ

Merry Christmas Wishes

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo