400 രൂപ കുറഞ്ഞു; എങ്കിലും സ്വർണവില റെക്കോഡിൽ

Updated on 03-Feb-2023
HIGHLIGHTS

കേരളത്തിൽ സ്വർണവില കുറഞ്ഞു

എങ്കിലും സ്വർണവില റെക്കോഡിൽ തുടരുന്നു

ഇന്നത്തെ നിരക്കുകൾ അറിയാം

സംസ്ഥാനത്ത് സ്വർണവില (Gold price) കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് കുറവുണ്ടായത്. ഇതോടെ കേരളത്തിൽ ഇന്ന് സ്വർണവില 42,480 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ വിലയിലും മാറ്റമുണ്ട്. ഗ്രാമിന് 50 രൂപ കുറഞ്ഞ് 5,310 രൂപയാണ് നിലവിൽ വിപണിവില. 

അതേ സമയം, കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 850 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഫെബ്രുവരി 1ന് 400 രൂപയും, 2ന് 480 രൂപയുമാണ് ഉയർന്നത്. ഇന്നലെ ഗ്രാമിന് 60 രൂപ വർധിച്ച് 5360 രൂപയും പവന് 480 രൂപ വർധിച്ച് 42,880 രൂപയായും ഉയർന്നിരുന്നു. ചരിത്രത്തിലെ റെക്കോർഡ് വിലയായിരുന്നു ഇത്. ഇതോടെ കഴിഞ്ഞ ദിവസം സ്വർണം സർവകാല റെക്കോഡിൽ എത്തുകയായിരുന്നു. 

കഴിഞ്ഞ 7 ദിവസത്തെ സ്വർണം നിരക്ക് (Gold rate)

ജനുവരി 27: 42,000 രൂപ (ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു)

ജനുവരി 28: 42,120 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ വർധിച്ചു)

ജനുവരി 29: 42,120 രൂപ (സ്വർണവിലയിൽ മാറ്റമില്ല)

ജനുവരി 30: 42,120 രൂപ (സ്വർണവിലയിൽ മാറ്റമില്ല)

ജനുവരി 31: 42,000 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)

ഫെബ്രുവരി 1:  42,400 രൂപ (ഒരു പവന് 400 രൂപ വർധിച്ചു)

ഫെബ്രുവരി 2: 42,880 രൂപ (ഒരു പവന് 480 രൂപ വർധിച്ചു)

ഫെബ്രുവരി 3: 42,480 രൂപ (ഒരു പവന് 400 രൂപ കുറഞ്ഞു)

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :