HIGHLIGHTS
കേരളത്തിൽ സ്വർണവില കുറഞ്ഞു
എങ്കിലും സ്വർണവില റെക്കോഡിൽ തുടരുന്നു
ഇന്നത്തെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് സ്വർണവില (Gold price) കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് കുറവുണ്ടായത്. ഇതോടെ കേരളത്തിൽ ഇന്ന് സ്വർണവില 42,480 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ വിലയിലും മാറ്റമുണ്ട്. ഗ്രാമിന് 50 രൂപ കുറഞ്ഞ് 5,310 രൂപയാണ് നിലവിൽ വിപണിവില.
Surveyഅതേ സമയം, കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 850 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഫെബ്രുവരി 1ന് 400 രൂപയും, 2ന് 480 രൂപയുമാണ് ഉയർന്നത്. ഇന്നലെ ഗ്രാമിന് 60 രൂപ വർധിച്ച് 5360 രൂപയും പവന് 480 രൂപ വർധിച്ച് 42,880 രൂപയായും ഉയർന്നിരുന്നു. ചരിത്രത്തിലെ റെക്കോർഡ് വിലയായിരുന്നു ഇത്. ഇതോടെ കഴിഞ്ഞ ദിവസം സ്വർണം സർവകാല റെക്കോഡിൽ എത്തുകയായിരുന്നു.
ജനുവരി 27: 42,000 രൂപ (ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു)
ജനുവരി 28: 42,120 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ വർധിച്ചു)
ജനുവരി 29: 42,120 രൂപ (സ്വർണവിലയിൽ മാറ്റമില്ല)
ജനുവരി 30: 42,120 രൂപ (സ്വർണവിലയിൽ മാറ്റമില്ല)
ജനുവരി 31: 42,000 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)
ഫെബ്രുവരി 1: 42,400 രൂപ (ഒരു പവന് 400 രൂപ വർധിച്ചു)
ഫെബ്രുവരി 2: 42,880 രൂപ (ഒരു പവന് 480 രൂപ വർധിച്ചു)
ഫെബ്രുവരി 3: 42,480 രൂപ (ഒരു പവന് 400 രൂപ കുറഞ്ഞു)
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile