സാധനങ്ങൾ വാങ്ങിക്കാൻ മുഴുവന് കാശ് കൈയിലില്ലേ വിഷമിക്കേണ്ട ഇഎംഐ ഓപ്ഷനിലൂടെ ഷോപ്പിംഗ് നടത്താൻ അവസരം നൽകി ICICI ബാങ്ക്. UPI പേയ്‌മെന്റുകൾക്കാണ് ഈ ഇഎംഐ ഓപ്ഷൻ ബാങ്ക് നൽകുന്നത്. UPI പേയ്മെന്റുകളിലൂടെ കുറച്ചു കുറച്ചു പണം നൽകി സാധനങ്ങൾ വാങ്ങിക്കാം.
Survey
✅ Thank you for completing the survey!
Buy Now, Pay Later ഉപയോഗിക്കാം
രണ്ടു തരാം ഓപ്ഷനുകളിൽകൂടിയാണ് UPI പേയ്‌മെന്റുകളിൽ കൂടി ഇഎംഐ ഓപ്ഷൻ സ്വീകരിക്കാൻ ആകുന്നത്. ബാങ്കിന്റെ Buy Now, Pay Later എന്ന ഓപ്ഷൻ ഉപയോഗിച്ചു ഉപഭോക്താക്കൾക്ക് ഈ സർവീസ് ലഭ്യമാക്കാം. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് പോലെ തന്നെ ഇഎംഐ ഓപ്ഷൻ നടപ്പിലാക്കാൻ പറ്റും. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് ഈ സേവനം നമുക്ക് ലഭിക്കുക. ക്രെഡിറ്റ് കാർഡ് സ്വയ്പ്പ് ചെയ്യാനാകില്ല.
10,000 രൂപയില്‍ കൂടുതല്‍ ഷോപ്പിംഗ് ഇടപാടുകള്‍ നടത്തുന്നവർക്ക് മാത്രമേ ഈ ഓപ്ഷൻ സ്വീകരിക്കാനാകൂ. ഭക്ഷണം, വസ്ത്രങ്ങള്‍, പാദരക്ഷകള്‍, യാത്രകള്‍, ഗാഡ്ജറ്റുകൾ തുടങ്ങിയ എല്ലാവർക്കും ഈ ഓപ്ഷൻ മുത്തലാക്കാം.