Happy Womens Day Wishes 2026 Malayalam: സമത്വം, ലിംഗനീതിയും, ശാക്തീകരണവും ആത്മാഭിമാനവും ഉയർത്തിപ്പിടിച്ച് ലോകം കീഴടക്കുന്ന ഓരോ സ്ത്രീകൾക്കും ആദരവർപ്പിക്കാനുള്ള ദിനം. ഈ വർഷം മാർച്ച് 8 നാണ് അന്താരാഷ്ട വനിതാ ദിനം. ന്യൂയോര്‍ക്കിലെ തുണിമില്ലുകളിലെ തൊഴിലാളി സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാൾ കുറഞ്ഞ വേതനവും കൂടുതൽ ജോലിസമയവും ഏർപ്പാടാക്കിയ വിവേചനത്തിന് എതിരെയായിരുന്നു പ്രക്ഷോഭം നടത്തിയത്.
വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, പൊതുമേഖലകളിൽ സ്ത്രീ സാന്നിധ്യവും തുല്യതയും സ്വാതന്ത്ര്യവും ഉറപ്പിക്കാൻ ലോകത്തിന്റെ പല കോണുകളിലും ശബ്ദം ഉയർന്നു. ഇതിന്റെ എല്ലാം ഓർമപ്പെടുത്തൽ കൂടിയാണ് വനിതാദിനം.
നിങ്ങളുടെ ജീവിതത്തിലെ പ്രിയപ്പെട്ടവർക്ക്—അമ്മയ്ക്കും ഭാര്യയ്ക്കും സഹോദരിക്കും സുഹൃത്തുക്കൾക്കും മികച്ചൊരു വനിതാദിനം ആശംസിക്കാം. ഇതിനായി മനോഹരമായ സന്ദേശങ്ങളും ചിത്രങ്ങളും Quotes തുടങ്ങിയവയും നൽകുന്നു. ഓരോരുത്തർക്കും അയക്കേണ്ട WhatsApp സ്റ്റാറ്റസ് റെഡി ടെക്സ്റ്റുകളും ഇതിൽ ഉൾപ്പെടുത്തുന്നു.
ലോക പ്രശസ്തരുടെ Quotes നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും, നിങ്ങളുടെ ജീവിതത്തിൽ പ്രചോദനമായ വനിതകൾക്കും, മാതൃകയായവർക്കും അയക്കാം. അവർക്കും ഹൃദ്യമായും പ്രചോദനമായും അനുഭവപ്പെടാൻ ഈ ആശംസകൾ ഇതാ.
ലോക പ്രശസ്തരുടെ Quotes നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും, നിങ്ങളുടെ ജീവിതത്തിൽ പ്രചോദനമായ വനിതകൾക്കും, മാതൃകയായവർക്കും അയക്കാം. അവർക്കും ഹൃദ്യമായും പ്രചോദനമായും അനുഭവപ്പെടാൻ ഈ ആശംസകൾ ഇതാ.
നല്ല പെരുമാറ്റമുള്ള സ്ത്രീകൾ ചരിത്രം സൃഷ്ടിക്കുന്നത് വളരെ അപൂർവമാണ്.- എലീനർ
സ്ത്രീകളെ ലോകത്തിന് അനുയോജ്യരാക്കുന്നതിനെ കുറിച്ചല്ല ചിന്തിക്കേണ്ടത്, ലോകത്തെ സ്ത്രീകൾക്ക് അനുയോജ്യരാക്കുന്നതിനെ കുറിച്ച് ചിന്തിക്കുക.- ഗ്ലോറിയ സ്റ്റീനം
ഇനി വെറുതെ ഇരിക്കേണ്ട, പോയി വിദ്യാഭ്യാസം നേടൂ.- സാവിത്രിഭായ് ഫൂലെ
പുരുഷന്മാർക്ക് ചെയ്യാൻ കഴിയുന്നതെല്ലാം പെൺകുട്ടികൾക്കും ചെയ്യാൻ കഴിയും.- കാതറിൻ ജോൺസൺ
സ്ത്രീ സ്വതന്ത്രയല്ലാത്തപ്പോൾ, ഞാനും സ്വതന്ത്രയല്ല.- ഓഡ്രെ ലോർഡെ
സ്ത്രീകൾക്ക് തിരഞ്ഞെടുക്കാനുള്ള അവകാശം നൽകുന്നതാണ് ഫെമിനിസം. മറ്റ് സ്ത്രീകളെ അടിക്കാനുള്ള വടിയല്ല അത്. അത് സ്വാതന്ത്ര്യത്തെക്കുറിച്ചാണ്, മോചനത്തെക്കുറിച്ചാണ്, തുല്യതയെക്കുറിച്ചാണ്.— എമ്മ വാട്സൺ
മനുഷ്യാവകാശങ്ങൾ സ്ത്രീകളുടെ അവകാശങ്ങളാണ്, സ്ത്രീകളുടെ അവകാശങ്ങൾ മനുഷ്യാവകാശങ്ങളാണ്. – ഹിലാരി ക്ലിന്റൺ
Happy Women’s Day Wishes 2026 Malayalam
International Happy womens day for mother
നിങ്ങളെപ്പോലുള്ള സ്ത്രീകളാലാണ് ലോകം മാറുന്നത്. നിങ്ങളുടെ നിശബ്ദമായ പോരാട്ടത്തിനും സ്നേഹത്തിനും ത്യാഗത്തിനും നന്ദി. Happy Women’s Day
എന്റെ ആദ്യ ഫോൺ കോൾ, എന്റെ ഏറ്റവും വലിയ പ്രചോദനം. പ്രിയപ്പെട്ട അമ്മയ്ക്ക് വനിതാദിനാശംസകൾ. 💃🏼
ഇത്രയും ശാന്തമായും ശക്തിയോടെയും ജീവിതം നയിക്കുന്ന അമ്മയാണ് എന്റെ ഏറ്റവും വലിയ പാഠം. ഐ ലവ് യൂ അമ്മ, വനിതാ ദിനാശംസകൾ!
നിങ്ങൾ എനിക്ക് എല്ലാം തന്നു, നിങ്ങൾ കാരണം ഞാൻ ഇന്ന് ലോകം നേടി. വനിതാ ദിനാശംസകൾ അമ്മ
Happy Women’s Day! ശക്തിയുടെ കവിതയാണ് അമ്മ. എന്റെ ആദ്യത്തെയും എക്കാലത്തെയും പ്രചോദനവും.
ഞാൻ കണ്ട ഏറ്റവും വലിയ ശക്തി നീയാണ്. പ്രിയപ്പെട്ട അമ്മയ്ക്ക് വനിതാദിനാശംസകൾ!💃🏼😍
ഒരു സ്ത്രീയുടെ കരുത്തും ക്ഷമയും സ്നേഹവും ഞാൻ അറിഞ്ഞത് നിങ്ങളിലൂടെയാണ്. വനിതാ ദിനാശംസകൾ അമ്മ
ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും പര്യായമായ എന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് സ്നേഹം നിറഞ്ഞ ആശംസകൾ! Happy Women’s Day
എന്റെ ലോകത്തെ സുന്ദരമാക്കുന്ന അമ്മയ്ക്ക് സ്നേഹാശംസകൾ! Happy Women’s Day
മാതാ, പിതാ, ഗുരു, ദൈവം. എന്റെ ആദ്യത്തെ ഗുരുവിന്, എന്റെ പ്രചോദനത്തിന് വനിതാദിനാശംസകൾ!
Happy womens day wishes for wife
Happy Women’s Day! നിങ്ങളെപ്പോലുള്ള സ്ത്രീകളാലാണ് ലോകം മാറുന്നത്. നിങ്ങളുടെ നിശബ്ദമായ പോരാട്ടത്തിനും സ്നേഹത്തിനും ത്യാഗത്തിനും നന്ദി.
നമ്മുടെ വീടിന്റെ ഹൃദയമാണ് നീ, എല്ലാ കൊടുങ്കാറ്റിലും നിന്റെ ശക്തിയാണ് നമ്മുടെ നങ്കൂരം. വനിതാദിനാശംസകൾ!
എനിക്ക് കരുത്തും പ്രകാശവുമാണ് നീ, പ്രിയതമേ സ്നേഹം നിറഞ്ഞ 💃🏼വനിതാ ദിനാശംസകൾ!💃🏼
നീയെന്റെ ജീവിതത്തിന്റെ ഭാഗമായതിൽ ഞാൻ ഭാഗ്യവാനാണ്. കാരണം ലോകത്തിലെ ഏറ്റവും മികച്ച ഭാര്യയാണ് നീ. Happy Women’s Day!
Happy Women’s Day! തളരുമ്പോൾ എന്നെ പിന്താങ്ങുന്ന പോലെ, നിനക്കും ഞാൻ ശക്തിയാകും!
ഒരു നല്ല പുരുഷനാകാനുള്ള ആഗ്രഹം നീ എന്നിൽ സാധ്യമാക്കുന്നു. 💃🏼വനിതാ ദിനാശംസകൾ!💃🏼
നിനക്ക് എന്നിൽ വിശ്വാസമുള്ളപ്പോൾ മറ്റാരുടെയും അഭിപ്രായം എനിക്ക് കാര്യമല്ല. എല്ലാത്തിനും നന്ദി. 😍Happy Women’s Day!😍
നീയെനിക്ക് ഭാര്യ മാത്രമല്ല, സുഹൃത്താണ്, വീടാണ്, വിശ്വാസമാണ്. എല്ലാത്തിനുമുപരി സ്നേഹമാണ്. വനിതാ ദിനാശംസകൾ!
വനിതാ ദിനാശംസകൾ! നീ വെറുമൊരു പെണ്ണല്ല, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പോരാളിയാണ്.
ഞാൻ കണ്ട ഏറ്റവും വലിയ ശക്തി നീയാണ്. Happy Women’s Day!😍
Happy International Women’s Day Wishes for Sister
എന്റെ ജീവിതത്തിലെ ആദ്യത്തെ കൂട്ടുകാരി, സ്നേഹം നിറഞ്ഞ വനിതാ ദിനാശംസകൾ!
നിന്റെ ഓരോ വളർച്ചയും എനിക്ക് അഭിമാനമാണ്, നിന്റെ ഓരോ വിജയവും എനിക്ക് പ്രചോദനവും. Happy Women’s Day!
നിന്റെ സ്വപ്നങ്ങൾക്ക് ചിറകു മുളയ്ക്കട്ടെ. വനിതാദിനാശംസകൾ!
ലോകം കീഴടക്കാനുള്ള കരുത്ത് നിനക്കുണ്ട്. അത് ശക്തിയുടെ ജ്വാലയായി നിന്നിൽ നിന്ന് ഉയരട്ടെ, ഹാപ്പി വിമൻസ് ഡേ!
ഏറ്റവും നല്ല സഹോദരിക്കും നമ്മുടെ കുടുംബത്തിന്റെ പ്രകാശത്തിനും സ്നേഹാശംസകൾ!
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.