60+ International Womens Day Wishes 2026 Malayalam: ഉദിച്ചുയരുന്ന ഓരോ ജ്വാലയ്ക്കും സ്നേഹം നിറഞ്ഞ വനിതാ ദിനാശംസകൾ

60+ International Womens Day Wishes 2026 Malayalam: ഉദിച്ചുയരുന്ന ഓരോ ജ്വാലയ്ക്കും സ്നേഹം നിറഞ്ഞ വനിതാ ദിനാശംസകൾ

Happy Womens Day Wishes 2026 Malayalam: സമത്വം, ലിംഗനീതിയും, ശാക്തീകരണവും ആത്മാഭിമാനവും ഉയർത്തിപ്പിടിച്ച് ലോകം കീഴടക്കുന്ന ഓരോ സ്ത്രീകൾക്കും ആദരവർപ്പിക്കാനുള്ള ദിനം. ഈ വർഷം മാർച്ച് 8 നാണ് അന്താരാഷ്ട വനിതാ ദിനം. ന്യൂയോര്‍ക്കിലെ തുണിമില്ലുകളിലെ തൊഴിലാളി സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാൾ കുറഞ്ഞ വേതനവും കൂടുതൽ ജോലിസമയവും ഏർപ്പാടാക്കിയ വിവേചനത്തിന് എതിരെയായിരുന്നു പ്രക്ഷോഭം നടത്തിയത്.

Digit.in Survey
✅ Thank you for completing the survey!

വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, പൊതുമേഖലകളിൽ സ്ത്രീ സാന്നിധ്യവും തുല്യതയും സ്വാതന്ത്ര്യവും ഉറപ്പിക്കാൻ ലോകത്തിന്റെ പല കോണുകളിലും ശബ്ദം ഉയർന്നു. ഇതിന്റെ എല്ലാം ഓർമപ്പെടുത്തൽ കൂടിയാണ് വനിതാദിനം.

നിങ്ങളുടെ ജീവിതത്തിലെ പ്രിയപ്പെട്ടവർക്ക്—അമ്മയ്ക്കും ഭാര്യയ്ക്കും സഹോദരിക്കും സുഹൃത്തുക്കൾക്കും മികച്ചൊരു വനിതാദിനം ആശംസിക്കാം. ഇതിനായി മനോഹരമായ സന്ദേശങ്ങളും ചിത്രങ്ങളും Quotes തുടങ്ങിയവയും നൽകുന്നു. ഓരോരുത്തർക്കും അയക്കേണ്ട WhatsApp സ്റ്റാറ്റസ് റെഡി ടെക്സ്റ്റുകളും ഇതിൽ ഉൾപ്പെടുത്തുന്നു.

happy womens day wishes

Also Read: ലുക്കിൽ S25 5G പോലെ! ഈ ഓഫറിൽ Samsung Galaxy A17 വാങ്ങിയാൽ ലാഭം തന്നെ

Happy Womens Day Wishes 2026 Malayalam

  1. നിങ്ങൾക്ക് മുന്നിലും പിന്നിലുമല്ല, ഒപ്പം കുതിക്കാനും വളരാനും സ്ത്രീകൾക്കും കഴിയും, 🧚🏽‍♀️വനിതാ ദിനാശംസകൾ!🧚🏽‍♀️😍
  2. വനിതാ ദിനാശംസകൾ! ഓരോ ദിനവും പ്രകാശനമാക്കുന്ന അവിശ്വസനീയ സ്ത്രീകൾക്കും വനിതാദിനാശംസകൾ…
  3. ഇതുവരെ നിങ്ങൾ കാണിച്ച ശക്തിക്കും പ്രതിരോധത്തിനും ഇനിയുള്ള യത്നങ്ങൾക്കും ആശംസകൾ.🧚🏽‍♀️😍
  4. സ്ത്രീകള്‍ അബലയല്ല, പ്രതിസന്ധിയിലും പരിമിതികളിലും വിജയക്കൊടി പറത്തിയവരാണ്, വനിതാദിന ആശംസകള്‍!💃🏼
  5. കണ്ണീർത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനയുടെ കാലം കഴിഞ്ഞു, ഇനി സമത്വത്തിന്റെയും ശക്തിയുടെയും പ്രതിരൂപമാണ് ഓരോ വനിതയും, ശുഭാശംസകൾ!😍
  6. ദേവിയായി പ്രതിഷ്ഠിച്ചാലും, വിളക്കായി പ്രകാശിപ്പിച്ചാലും, അബലയായി ഒതുക്കിയാലും, കുതിച്ചുയരാൻ ശേഷിയുള്ള ജന്മങ്ങളാണ് ഓരോ സ്ത്രീയും, ആശംസകൾ!🧚🏽‍♀️💃🏼
  7. എപ്പോഴും എല്ലായ്പ്പോഴും ഉയരാനും, തിളങ്ങാനും സാധിക്കട്ടെ, വനിതാദിനാശംസകൾ!💃🏼
  8. നിങ്ങളുടെ ധൈര്യവും ദയയും നിങ്ങളുടെ പാത പ്രകാശിപ്പിക്കട്ടെ. 😍വനിതാദിനാശംസകൾ!😍
  9. ലോകത്തെ സ്നേഹം കൊണ്ടും കരുത്തു കൊണ്ടും മനോഹരമാക്കുന്ന ഓരോ സ്ത്രീകൾക്കും വനിതാ ദിനാശംസകൾ!
  10. ഉദിച്ചുയരുന്ന ഓരോ ജ്വാലയ്ക്കും സ്നേഹം നിറഞ്ഞ വനിതാ ദിനാശംസകൾ 💃🏼
  11. തളരാത്ത പോരാട്ടവീര്യവും ജ്വലിക്കുന്ന ആത്മധൈര്യവും അടങ്ങാത്ത സ്വപ്നങ്ങളും പകരം വയക്കാനാവാത്ത ത്യാഗവുമാണ് സ്ത്രീ. Happy Women’s Day!
happy womens day wishes

Happy Women’s Day Quotes

ലോക പ്രശസ്തരുടെ Quotes നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും, നിങ്ങളുടെ ജീവിതത്തിൽ പ്രചോദനമായ വനിതകൾക്കും, മാതൃകയായവർക്കും അയക്കാം. അവർക്കും ഹൃദ്യമായും പ്രചോദനമായും അനുഭവപ്പെടാൻ ഈ ആശംസകൾ ഇതാ.

ലോക പ്രശസ്തരുടെ Quotes നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും, നിങ്ങളുടെ ജീവിതത്തിൽ പ്രചോദനമായ വനിതകൾക്കും, മാതൃകയായവർക്കും അയക്കാം. അവർക്കും ഹൃദ്യമായും പ്രചോദനമായും അനുഭവപ്പെടാൻ ഈ ആശംസകൾ ഇതാ.

  • നല്ല പെരുമാറ്റമുള്ള സ്ത്രീകൾ ചരിത്രം സൃഷ്ടിക്കുന്നത് വളരെ അപൂർവമാണ്.- എലീനർ
  • സ്ത്രീകളെ ലോകത്തിന് അനുയോജ്യരാക്കുന്നതിനെ കുറിച്ചല്ല ചിന്തിക്കേണ്ടത്, ലോകത്തെ സ്ത്രീകൾക്ക് അനുയോജ്യരാക്കുന്നതിനെ കുറിച്ച് ചിന്തിക്കുക.- ഗ്ലോറിയ സ്റ്റീനം
  • ഇനി വെറുതെ ഇരിക്കേണ്ട, പോയി വിദ്യാഭ്യാസം നേടൂ.- സാവിത്രിഭായ് ഫൂലെ
  • പുരുഷന്മാർക്ക് ചെയ്യാൻ കഴിയുന്നതെല്ലാം പെൺകുട്ടികൾക്കും ചെയ്യാൻ കഴിയും.- കാതറിൻ ജോൺസൺ
  • സ്ത്രീ സ്വതന്ത്രയല്ലാത്തപ്പോൾ, ഞാനും സ്വതന്ത്രയല്ല.- ഓഡ്രെ ലോർഡെ
  • സ്ത്രീകൾക്ക് തിരഞ്ഞെടുക്കാനുള്ള അവകാശം നൽകുന്നതാണ് ഫെമിനിസം. മറ്റ് സ്ത്രീകളെ അടിക്കാനുള്ള വടിയല്ല അത്. അത് സ്വാതന്ത്ര്യത്തെക്കുറിച്ചാണ്, മോചനത്തെക്കുറിച്ചാണ്, തുല്യതയെക്കുറിച്ചാണ്.— എമ്മ വാട്സൺ
  • മനുഷ്യാവകാശങ്ങൾ സ്ത്രീകളുടെ അവകാശങ്ങളാണ്, സ്ത്രീകളുടെ അവകാശങ്ങൾ മനുഷ്യാവകാശങ്ങളാണ്. – ഹിലാരി ക്ലിന്റൺ
Happy Women's Day Wishes 2026 Malayalam
Happy Women’s Day Wishes 2026 Malayalam

International Happy womens day for mother

  1. നിങ്ങളെപ്പോലുള്ള സ്ത്രീകളാലാണ് ലോകം മാറുന്നത്. നിങ്ങളുടെ നിശബ്ദമായ പോരാട്ടത്തിനും സ്നേഹത്തിനും ത്യാഗത്തിനും നന്ദി. Happy Women’s Day
  2. എന്റെ ആദ്യ ഫോൺ കോൾ, എന്റെ ഏറ്റവും വലിയ പ്രചോദനം. പ്രിയപ്പെട്ട അമ്മയ്ക്ക് വനിതാദിനാശംസകൾ. 💃🏼
  3. ഇത്രയും ശാന്തമായും ശക്തിയോടെയും ജീവിതം നയിക്കുന്ന അമ്മയാണ് എന്റെ ഏറ്റവും വലിയ പാഠം. ഐ ലവ് യൂ അമ്മ, വനിതാ ദിനാശംസകൾ!
  4. നിങ്ങൾ എനിക്ക് എല്ലാം തന്നു, നിങ്ങൾ കാരണം ഞാൻ ഇന്ന് ലോകം നേടി. വനിതാ ദിനാശംസകൾ അമ്മ
  5. Happy Women’s Day! ശക്തിയുടെ കവിതയാണ് അമ്മ. എന്റെ ആദ്യത്തെയും എക്കാലത്തെയും പ്രചോദനവും.
  6. ഞാൻ കണ്ട ഏറ്റവും വലിയ ശക്തി നീയാണ്. പ്രിയപ്പെട്ട അമ്മയ്ക്ക് വനിതാദിനാശംസകൾ!💃🏼😍
  7. ഒരു സ്ത്രീയുടെ കരുത്തും ക്ഷമയും സ്നേഹവും ഞാൻ അറിഞ്ഞത് നിങ്ങളിലൂടെയാണ്. വനിതാ ദിനാശംസകൾ അമ്മ
  8. ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും പര്യായമായ എന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് സ്നേഹം നിറഞ്ഞ ആശംസകൾ! Happy Women’s Day
  9. എന്റെ ലോകത്തെ സുന്ദരമാക്കുന്ന അമ്മയ്ക്ക് സ്നേഹാശംസകൾ! Happy Women’s Day
  10. മാതാ, പിതാ, ഗുരു, ദൈവം. എന്റെ ആദ്യത്തെ ഗുരുവിന്, എന്റെ പ്രചോദനത്തിന് വനിതാദിനാശംസകൾ!

Happy womens day wishes for wife

  1. Happy Women’s Day! നിങ്ങളെപ്പോലുള്ള സ്ത്രീകളാലാണ് ലോകം മാറുന്നത്. നിങ്ങളുടെ നിശബ്ദമായ പോരാട്ടത്തിനും സ്നേഹത്തിനും ത്യാഗത്തിനും നന്ദി.
  2. നമ്മുടെ വീടിന്റെ ഹൃദയമാണ് നീ, എല്ലാ കൊടുങ്കാറ്റിലും നിന്റെ ശക്തിയാണ് നമ്മുടെ നങ്കൂരം. വനിതാദിനാശംസകൾ!
  3. എനിക്ക് കരുത്തും പ്രകാശവുമാണ് നീ, പ്രിയതമേ സ്നേഹം നിറഞ്ഞ 💃🏼വനിതാ ദിനാശംസകൾ!💃🏼
  4. നീയെന്റെ ജീവിതത്തിന്റെ ഭാഗമായതിൽ ഞാൻ ഭാഗ്യവാനാണ്. കാരണം ലോകത്തിലെ ഏറ്റവും മികച്ച ഭാര്യയാണ് നീ. Happy Women’s Day!
  5. Happy Women’s Day! തളരുമ്പോൾ എന്നെ പിന്താങ്ങുന്ന പോലെ, നിനക്കും ഞാൻ ശക്തിയാകും!
  6. ഒരു നല്ല പുരുഷനാകാനുള്ള ആഗ്രഹം നീ എന്നിൽ സാധ്യമാക്കുന്നു. 💃🏼വനിതാ ദിനാശംസകൾ!💃🏼
  7. നിനക്ക് എന്നിൽ വിശ്വാസമുള്ളപ്പോൾ മറ്റാരുടെയും അഭിപ്രായം എനിക്ക് കാര്യമല്ല. എല്ലാത്തിനും നന്ദി. 😍Happy Women’s Day!😍
  8. നീയെനിക്ക് ഭാര്യ മാത്രമല്ല, സുഹൃത്താണ്, വീടാണ്, വിശ്വാസമാണ്. എല്ലാത്തിനുമുപരി സ്നേഹമാണ്. വനിതാ ദിനാശംസകൾ!
  9. വനിതാ ദിനാശംസകൾ! നീ വെറുമൊരു പെണ്ണല്ല, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പോരാളിയാണ്.
  10. ഞാൻ കണ്ട ഏറ്റവും വലിയ ശക്തി നീയാണ്. Happy Women’s Day!😍

Happy International Women’s Day Wishes for Sister

  1. എന്റെ ജീവിതത്തിലെ ആദ്യത്തെ കൂട്ടുകാരി, സ്നേഹം നിറഞ്ഞ വനിതാ ദിനാശംസകൾ!
  2. നിന്റെ ഓരോ വളർച്ചയും എനിക്ക് അഭിമാനമാണ്, നിന്റെ ഓരോ വിജയവും എനിക്ക് പ്രചോദനവും. Happy Women’s Day!
  3. നിന്റെ സ്വപ്നങ്ങൾക്ക് ചിറകു മുളയ്ക്കട്ടെ. വനിതാദിനാശംസകൾ!
  4. ലോകം കീഴടക്കാനുള്ള കരുത്ത് നിനക്കുണ്ട്. അത് ശക്തിയുടെ ജ്വാലയായി നിന്നിൽ നിന്ന് ഉയരട്ടെ, ഹാപ്പി വിമൻസ് ഡേ!
  5. ഏറ്റവും നല്ല സഹോദരിക്കും നമ്മുടെ കുടുംബത്തിന്റെ പ്രകാശത്തിനും സ്നേഹാശംസകൾ!
  6. അഭിമാനത്തോടെ പറയട്ടെ, നീയാണെന്റെ കരുത്ത്. വനിതാദിനാശംസകൾ
  7. എന്റെ കൂടെപ്പിറപ്പിന്, നിന്റെ സ്വപ്നങ്ങളെല്ലാം തളിരിടട്ടെ, അത് നാളയുടെ തണലാകട്ടെ. Happy Women’s Day!😍
  8. നിന്റെ ലക്ഷ്യങ്ങളിലേക്ക് തളരാതെ മുന്നേറാൻ നിനക്ക് കഴിയട്ടെ, ഹാപ്പി വിമൻസ് ഡേ!
  9. എന്റെ പ്രിയ സഹോദരീ, നിന്റെ അഭിനിവേശവും കൃപയും എന്നെ എല്ലായ്പ്പോഴും പ്രചോദിപ്പിക്കുന്നതിന് നന്ദി. വനിതാദിനാശംസകൾ!
  10. നിന്നെ കുറിച്ച് ഓർക്കുമ്പോഴൊക്കെ നീ അത്ഭുതകരമായ സ്ത്രീയാണെന്നതിൽ ഞാൻ അഭിമാനിക്കുന്നു. വനിതാ ദിനാശംസകൾ.

Happy International Women’s Day Wishes for Friends & Colleagues

  • നിങ്ങൾ വിജയിക്കുമ്പോൾ, നാമെല്ലാവരും വിജയിക്കുന്നു. Happy Women’s Day!
  • നമ്മെ ഉയർത്തിക്കൊണ്ടുവന്ന സ്ത്രീകൾക്കുള്ള ദിനമാണിത്, വനിതാ ദിനാശംസകൾ!
  • വനിതാ ദിനാശംസകൾ! സമൂഹം സ്ത്രീകൾക്ക് അവസരം നൽകുമ്പോൾ, എല്ലാവർക്കും അത് നേട്ടം നൽകുന്നു. Happy Women’s Day!
  • എന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക്, നിന്റെ ശക്തിയും സ്നേഹവും എനിക്കും വളരാനുള്ള പ്രചോദനമാണ്. Happy Women’s Day!
  • സ്വന്തം സ്വപ്നങ്ങൾക്ക് ചിറകുവിരിക്കാൻ ധൈര്യം കാണിക്കുന്ന എല്ലാ സ്ത്രീകൾക്കും വനിതാ ദിനാശംസകൾ.
  • Happy Women’s Day! ലോകത്തെ കൂടുതൽ മനോഹരമാക്കുന്ന നിന്നിലെ കരുത്തിന് സല്യൂട്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile