Google Down! ഇതെന്താ പറ്റിയേ? ഗൂഗിൾ പണിമുടക്കിൽ വലഞ്ഞ് ഉപഭോക്താക്കൾ!

Google Down: പെട്ടെന്ന് ഗൂഗിൾ നിർത്തലാക്കിയാൽ ലോകത്തിന് എന്ത് സംഭവിക്കും? എന്നാൽ സമാനമായ ഒരു പ്രശ്നം ഇപ്പോൾ ടെക് ലോകം നേരിടുകയാണ്. സെർച്ച് എഞ്ചിൻ മുതൽ ജിമെയിൽ, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വരെ ആശ്രയിക്കുന്ന ഗൂഗിൾ ഇന്ത്യയിൽ പണി മുടക്കി. അപ്രതീക്ഷിതമായി നേരിട്ട ഈ സാങ്കേതിക തകരാർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. എക്സിലും മറ്റുമായി ഗൂഗിൾ ഉപയോക്താക്കൾ പരാതി ഉയർത്തുകയാണ്. ഗൂഗിൾ സെർച്ച് റിസൾട്ടുകൾ പോലും ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. എന്താണ് ഗൂഗിളിന് സംഭവിച്ചതെന്നും, ഇത് വെറും സാങ്കേതിക തകരാറാണോ എന്നും ഇതുവരെയും കമ്പനി വ്യക്തമാക്കിയിട്ടില്ല.

ശരിക്കും Google Down ആണോ?

സെർവർ പിശക്. ക്ഷമിക്കണം, നിങ്ങളുടെ അഭ്യർത്ഥന പ്രോസസ്സ് ചെയ്യുമ്പോൾ ഒരു ആന്തരിക സെർവർ പിശക് സംഭവിച്ചതായി തോന്നുന്നു. എന്നാണ് ഗൂഗിളിൽ സാങ്കേതിക തകരാറായപ്പോൾ സ്ക്രീനിൽ കാണിച്ചിരുന്നത്. താൽക്കാലികമായുള്ള ഈ തടസ്സം ഡെസ്‌ക്‌ടോപ്പിലെയും മൊബൈലിലെയും ഉപയോക്താക്കളെ ബാധിച്ചു.

Google is reportedly down in India

ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യു.കെ, കാനഡ, ജർമ്മനി, ഫ്രാൻസ് എന്നിവിടങ്ങളിലെല്ലാം ഈ പ്രശ്നം നേരിട്ടു.

Also Read: Vivo X300 Ultra: ഇനി എന്ത് വേണം? 200MP+200MP+50MP ഫ്ലാഗ്ഷിപ്പ് ക്യാമറയും 6600mAh ബാറ്ററിയും! ഒരു ഒന്നൊന്നര ഫോൺ

ചില ഉപയോക്താക്കൾക്ക് കുറച്ചുനേരം മാത്രമാണ് പ്രശ്നം ബാധിക്കപ്പെട്ടത്. ഇവർക്ക് വളരെ വേഗത്തിൽ ആക്‌സസ് വീണ്ടെടുക്കാനായി. എന്നാൽ ചിലർക്ക് ഇടയ്ക്കിടെ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നു. ഗൂഗിൾ ഇതുവരെയും വിശദീകരണം നൽകിയിട്ടില്ല. എന്നാലും ടെക് ഭീമനായ ഗൂഗിളിന്റെ എഞ്ചിനീയർമാർ തകരാറിനെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :