ഇൻസ്റ്റഗ്രാമിൽ ഇനി Ultra HDR തിളക്കം, ഗൂഗിളിന്റെ Android 17 പുതിയ ഫീച്ചർ ക്രിയേറ്റർമാർക്ക് വൻ നേട്ടമാകും!

ഐഫോണിന്റെ അത്ര ഗുണനിലവാരത്തിൽ ഇനി ആൻഡ്രോയിഡുകളിലേക്കും ഇൻസ്റ്റ റീൽസുകൾക്ക് Ultra HDR സപ്പോർട്ട് ലഭിക്കും. സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേഷൻ, AI- പവർഡ് എഡിറ്റിംഗ് ടൂളുകൾ, പ്രൊഫഷണൽ വീഡിയോ വർക്ക്ഫ്ലോ, സോഷ്യൽ മീഡിയ ഇന്റഗ്രേഷൻ തുടങ്ങിയ ഫീച്ചറുകളുമായി Android 17 പ്രഖ്യാപിച്ചു. ഇത് ക്രിയേറ്റർ-ഫോക്കസ്ഡ് ഫീച്ചറുകളുടെ ഒരു പുതിയ സെറ്റാണെന്ന് ഗൂഗിൾ അറിയിച്ചത്.

ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകൾക്കായുള്ള ഈ പുതിയ ഫീച്ചർ ൻസ്റ്റാഗ്രാം സ്റ്റോറികളെയും പോസ്റ്റുകളെയും എങ്ങനെ സ്വാധീനിക്കുമെന്നും, ആൻഡ്രോയിഡ് 17 ലെ മറ്റ് ഫീച്ചറുകളും വിശദമായി അറിയാം.

Android 17 Update

നിലവിൽ ആൻഡ്രോയിഡ് 17 അപ്ഡേറ്റ് സ്മാർട്ട് ഫോണുകളിൽ എത്തിയിട്ടില്ല. എന്നാൽ ഗൂഗിൾ പിക്‌സൽ ഫോണുകളിൽ ആദ്യം അപ്ഡേറ്റ് ലഭിച്ചേക്കും. ഗൂഗിൾ പിക്‌സൽ 10 സീരീസ്, ഗൂഗിൾ പിക്‌സൽ 9 സീരീസ്, സാംസങ്, വൺപ്ലസ്, ഷവോമി, നത്തിംഗ്, വിവോ തുടങ്ങിയ ബ്രാൻഡുകളുടെ പ്രീമിയം, മിഡ് റേഞ്ച് ഫോണുകളിലേക്കും പുതിയ സോഫ്റ്റ് വെയർ പിന്നീട് എത്തും. ജൂണിലോ, ജൂലൈ മാസത്തിലോ ആൻഡ്രോയിഡ് 17 അപ്ഡേറ്റ് എത്തുമെന്ന് പ്രതീക്ഷിക്കാം.

ഇന്റർഫേസിനെ കൂടുതൽ പുതിയതായി തോന്നിപ്പിക്കാൻ കഴിയുന്ന തരത്തിൽ ട്രാൻസ്ട്രാൻസീവ് മെനുകൾ, ബ്ലർ ബാക്ക് ഗ്രൌണ്ട്, ഫ്ലോട്ടിംഗ് കൺട്രോൾ എന്നിവ ഗൂഗിൾ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ലീക്കുകൾ പറയുന്നു. ആപ്പിളിലുള്ള ലിക്വിഡ് ഗ്ലാസ് അപ്‌ഡേറ്റിന് സമാനമായ ഫീച്ചറാണിത്. എന്നാൽ ഗൂഗിൾ പിക്സലുകൾക്ക് ആപ്പിൾ പോലുള്ള ഗ്ലാസ് UI ലഭിക്കില്ലെന്ന് അടുത്തിടെ ഗൂഗിൾ പ്രതിനിധി പറഞ്ഞിരുന്നു.

Instagram Ultra HDR

യൂട്യൂബ്, ഇൻസ്റ്റഗ്രാം ക്രിയേറ്റർമാർക്കുള്ള അപ്‌ഡേറ്റായാണ് ആൻഡ്രോയിഡ് 17 അവതരിപ്പിക്കുന്നതെന്ന് ഗൂഗിൾ അറിയിച്ചു. ഇതിലൊന്നാണ് ഇൻസ്റ്റഗ്രാം അൾട്രാ എച്ച്ഡിആർ. ആൻഡ്രോയിഡ് ഫോണുകളിൽ ഇൻസ്റ്റാഗ്രാം അനുഭവം മെച്ചപ്പെടുത്തുന്നതിന് ഗൂഗിൾ മെറ്റയുമായി ചേരും. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിന് ശേഷം ഫോട്ടോകളുടെയും വീഡിയോകളുടെയും ക്വാളിറ്റി നഷ്ടപ്പെടാതിരിക്കാൻ, ക്യാമറ, അപ്‌ലോഡ് അപ്‌ഡേറ്റ് ഫീച്ചറുകൾ കമ്പനി അവതരിപ്പിച്ചു. ഇങ്ങനെ ക്വാളിറ്റി നിലനിർത്താൻ ക്യാപ്‌ചർ-ടു-അപ്‌ലോഡ് പൈപ്പ്‌ലൈൻ ഒപ്റ്റിമൈസ് എന്ന ഫീച്ചറുണ്ടാകുമെന്നും ഫോൺഅറീന റിപ്പോർട്ട് ചെയ്യുന്നു.

അൾട്രാ HDR ക്യാപ്‌ചറും പ്ലേബാക്ക്, ബിൽറ്റ്-ഇൻ വീഡിയോ സ്റ്റെബിലൈസേഷൻ സപ്പോർട്ട് ഇതിനുണ്ട്. ലോ-ലൈറ്റ് ഫോട്ടോഗ്രാഫിക്കായി നൈറ്റ് സൈറ്റ് സപ്പോർട്ടും ലഭിക്കുന്നു.

Also Read: 60 ദിവസത്തേക്ക് വെറും 619 രൂപ! Airtel മാസ് പ്ലാനിലൂടെ റീചാർജ് ചിലവ് കുറയ്ക്കാം

യൂട്യൂബ്, ഇൻസ്റ്റഗ്രാം ക്രിയേറ്റർമാർക്ക് ഉപകാരപ്പെടുന്ന മറ്റൊരു ഫീച്ചറാണ് സ്‌ക്രീൻ റിയാക്ഷൻസ്. ആൻഡ്രോയിഡ് 17 അപ്ഡേറ്റിലൂടെ ഫോണിലെ സ്‌ക്രീനും ഫ്രണ്ട് ക്യാമറയും ഒരേസമയം റെക്കോർഡ് ചെയ്യാൻ ഇനി സാധിക്കും. ഇതിനായി പ്രത്യേക ആപ്പോ ഗ്രീൻ സ്‌ക്രീൻ സെറ്റിങ്സോ വേണ്ടെന്നതാണ് നേട്ടം.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :