60 ദിവസത്തേക്ക് വെറും 619 രൂപ! Airtel മാസ് പ്ലാനിലൂടെ റീചാർജ് ചിലവ് കുറയ്ക്കാം

60 ദിവസത്തേക്ക് വെറും 619 രൂപ! Airtel മാസ് പ്ലാനിലൂടെ റീചാർജ് ചിലവ് കുറയ്ക്കാം

വർധിച്ചുവരുന്ന മൊബൈൽ റീചാർജ് നിരക്കുകൾക്കിടയിലും തേടിക്കണ്ടുപിടിച്ചാൽ ചില മികച്ച റീചാർജ് പ്ലാനുകളുണ്ട്. കുറഞ്ഞ ചിലവിൽ കൂടുതൽ കാലാവധി ആഗ്രഹിക്കുന്നവർക്കായി 619 രൂപയ്ക്ക് എയർടെലിൽ മികച്ച പ്രീ പെയ്ഡ് പ്ലാൻ ലഭിക്കുന്നു. 60 ദിവസത്തെ വാലിഡിറ്റിക്കൊപ്പം അൺലിമിറ്റഡ് കോളിങ്ങും ഡാറ്റയും ലഭിക്കുന്ന Airtel റീചാർജ് പാക്കേജാണിത്. ദിവസം 10 രൂപയാണ് പ്ലാനിന് ചെലവാകുന്നത്. എന്നാലും ഇടയ്ക്കിടെ റീചാർജ് ചെയ്തുള്ള ബുദ്ധിമുട്ട് എയർടെൽ പ്ലാൻ ഒഴിവാക്കി തരുന്നു. എന്താണ് 619 രൂപയിലെ ആനുകൂല്യങ്ങളും അധികമായി ലഭിക്കുന്ന ചില നേട്ടങ്ങളെന്നും വിശദമായി അറിയാം. ഒപ്പം ഭാരതി എയർടെൽ ഈയിടെ പേരുമാറ്റിയ ‘വൺ എയർടെൽ’ എന്ന സേവനത്തെ കുറിച്ചും വിശദമായി പരിചയപ്പെടാം.

Digit.in Survey
✅ Thank you for completing the survey!

Airtel 619 Plan

ഒരു തവണ പണം അടച്ചാൽ 2 മാസത്തേക്ക് പ്ലാൻ ആസ്വദിക്കാം. 619 രൂപയുടെ പാക്കേജിൽ വരിക്കാർക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് സേവനം ആസ്വദിക്കാം. അതും ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും റോമിങ് സേവനമുൾപ്പെടെയുള്ള കോളിങ് ലഭ്യമാണ്.

  • ഇതിലെ അൺലിമിറ്റഡ് കോളിങ്ങിൽ എസ്ടിഡി, നാഷണൽ കോളുകളാണ് ലഭിക്കുന്നത്.
  • പ്രതിദിനം 100 എസ്എംഎസ് സേവനങ്ങളും 619 രൂപയുടെ പാക്കേജിലുണ്ട്.
  • ഇതിൽ 1.5GB ഡാറ്റ പ്രതിദിനം ലഭിക്കുന്നു. എന്നാൽ അൺലിമിറ്റഡ് 5ജി പ്ലാനിൽ ലഭ്യമല്ല.

അധിക ഓഫറുകൾ!

619 രൂപയുടെ എയർടെൽ പ്ലാനിൽ ചില അധിക ആനുകൂല്യങ്ങൾ കൂടിയുണ്ട്. ഫോട്ടോ എഡിറ്റിങ്ങിനും മറ്റും അഡോബ് എക്സ്പ്രസ് ആക്സസ് 12 മാസത്തേക്ക് ലഭിക്കുന്നു. 30 ദിവസത്തേക്ക് ഫ്രീ ഹലോ ട്യൂണുകളും ലഭ്യം. എയർടെൽ എക്സ്ട്രീം പ്ലേ ആക്സസും 619 രൂപയുടെ പാക്കേജിലൂടെ കോംപ്ലിമെന്റററിയായി ലഭിക്കുന്നു.

Also Read: Vivo X300 Ultra: ഇനി എന്ത് വേണം? 200MP+200MP+50MP ഫ്ലാഗ്ഷിപ്പ് ക്യാമറയും 6600mAh ബാറ്ററിയും! ഒരു ഒന്നൊന്നര ഫോൺ

One Airtel സേവനങ്ങൾ

2020 ൽ എയർടെൽ വൺ എന്ന പേരിലാണ് ഇതാദ്യം അവതരിപ്പിച്ചത്. ശേഷം എയർടെൽ ബ്ലാക്ക് എന്ന പേരിലാണ് സേവനം അറിയപ്പെട്ടത്. തുടർന്ന് വൺ എയർടെൽ എന്ന പേരിൽ ഈയിടെ വീണ്ടും പേര് മാറ്റിയിരിക്കുന്നു.

ഒന്നിലധികം എയർടെൽ സേവനങ്ങൾ ഒറ്റ പ്ലാനിലേക്ക് ലഭിക്കുന്ന സേവനമാണിത്. എയർടെൽ പോസ്റ്റ്‌പെയ്ഡ് മൊബൈൽ, എയർടെൽ വൈ-ഫൈ, എയർടെൽ ഡിടിഎച്ച്/ഐപിടിവി കണക്ഷനുകളെല്ലാം ഒരൊറ്റ പ്ലാനിലേക്ക് ബണ്ടിൽ ചെയ്യുന്നുവെന്ന് പറയാം. ഒന്നിലധികം ബില്ലുകൾ അടയ്ക്കുന്നതിലും അവയെല്ലാം വേറെ വേറെ ഇടത്ത് സൂക്ഷിക്കുന്നതിനേക്കാൾ മികച്ചതാണ് വൺ എയർടെൽ.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile