50,000 രൂപയ്ക്ക് താഴെ 55 ഇഞ്ച് LED, QLED Smart TV കൾ വാങ്ങാം! ഫ്ലിപ്കാർട്ടിൽ ഓഫർ പെരുമഴ

50,000 രൂപയ്ക്ക് താഴെ 55 ഇഞ്ച് LED, QLED Smart TV കൾ വാങ്ങാം! ഫ്ലിപ്കാർട്ടിൽ ഓഫർ പെരുമഴ

വീട്ടിലെ ഹോം തിയേറ്റർ ഫീലിന് ഇനി ഒരു വിട്ടുവീഴ്ചയും ആവശ്യമില്ല. താങ്ങാവുന്ന വിലയിൽ വലിയ സ്മാർട്ട് ടിവികൾ പർച്ചേസ് ചെയ്യാൻ Flipkart Big Billion Days Sale 2026 ൽ സുവർണാവസരം. വീടുകളിലേക്ക് ഏറ്റവും അനുയോജ്യമായ 55 ഇഞ്ച് Smart TV കൾ ഇപ്പോൾ 50,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാനാകും. മികച്ച ബ്രൈറ്റ്‌നസ്സും നിറങ്ങളും നൽകുന്ന എൽഇഡി ടിവികളും, പ്രീമിയം ദൃശ്യഭംഗി ഉറപ്പുനൽകുന്ന ക്യൂലെഡ് ടിവികളും വമ്പിച്ച ഇളവിൽ വാങ്ങാമെന്നതാണ് നേട്ടം. സാംസങ്, ടിസിഎൽ തുടങ്ങിയ ബ്രാൻഡുകളുടെ ടെലിവിഷൻ ഇങ്ങനെ ഓഫറിൽ ലഭ്യമാണ്. ബിഗ് ബില്യൺ ഡേയ്‌സ് സെയിലിൽ 50,000 രൂപയ്ക്ക് താഴെ വാങ്ങാൻ ലഭിക്കുന്ന ഏറ്റവും മികച്ച 55 ഇഞ്ച് ടിവി മോഡലുകളും അവയുടെ സവിശേഷതകളും പരിചയപ്പെടാം.

Digit.in Survey
✅ Thank you for completing the survey!

55 inch Smart TV under 50000

  1. TCL T6D 55 inch QLED Ultra HD സ്മാർട്ട് ടിവി

ടിസിഎല്ലിന്റെ QLED Ultra HD (4K) Smart Google TV യ്ക്ക് ഫ്ലിപ്കാർട്ടിൽ 45 ശതമാനം ഫ്ലാറ്റ് കിഴിവ് ലഭ്യമാണ്. 76990 രൂപയുടെ ടിസിഎൽ ടെലിവിഷൻ ഫ്ലിപ്കാർട്ട് സെയിലിലൂടെ 41,999 രൂപയ്ക്ക് സ്വന്തമാക്കാം. 10500 രൂപയ്ക്കുള്ള ബാങ്ക് കിഴിവ് ടിസിഎൽ ടിവിയ്ക്ക് വാങ്ങിക്കാം. 30000 രൂപ റേഞ്ചിൽ ടിസിഎൽ ടെലിവിഷൻ ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്. 2562 രൂപയുടെ ആകർഷകമായ ഇഎംഐ ഓഫറും 12 മാസത്തേക്ക് അനുവദിച്ചിരിക്കുന്നു.

HDR10+ Dolby Vision- Atmos 28W HVA സപ്പോർട്ടുള്ള ടിവിയാണിത്. 60 Hz റിഫ്രഷ് റേറ്റ് സപ്പോർട്ടും ടിസിഎൽ ടിവിയുടെ ഡിസ്പ്ലേയ്ക്കുണ്ട്.

Also Read: വില കേട്ടാൽ ഇപ്പോൾ വാങ്ങും! ഓപ്പോയുടെ രണ്ട് പവർഹൗസ് ഫോണുകൾ Oppo F35, F35 Pro എത്തി

ഗൂഗിൾ ടിവിയിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട് ടിവിയിൽ 2GB റാമും 16GB സ്റ്റോറേജുമുണ്ട്. ഇതിൽ ബിൽറ്റ്-ഇൻ വൈ-ഫൈ, ബ്ലൂടൂത്ത് സപ്പോർട്ടും റിമോട്ട് വഴിയുള്ള വോയ്‌സ് അസിസ്റ്റന്റ് ഫീച്ചറും ലഭ്യമാണ്. കണക്റ്റിവിറ്റിക്കായി മൂന്ന് HDMI പോർട്ടുകളും USB പോർട്ടും ഇതിനുണ്ട്.

  1. Samsung Vision AI 55 inch Ultra HD (4K) Mini LED Smart Tizen TV

സാംസങ് വിഷൻ എഐ 55 ഇഞ്ച് അൾട്രാ എച്ച്ഡി 4കെ ടിവിയ്ക്ക് 23 ശതമാനം ഇളവ് ഫ്ലിപ്കാർട്ട് തരുന്നു. ഈ മിനി എൽഇഡി സ്മാർട്ട് ടിവിയുടെ വിപണി വില 59,990 രൂപയാണെങ്കിലും ഫ്ലിപ്കാർട്ടിൽ 45,999 രൂപയ്ക്ക് വാങ്ങിക്കാം. 9250 രൂപയുടെ മികച്ച ഐസിഐസിഐ, ആക്സിസ് ബാങ്ക് കാർഡ് ഓഫറും ലഭ്യമാണ്. ഇങ്ങനെ സാംസങ് ഇലക്ട്രോണിക്സ് 55 ഇഞ്ച് ടിവി 36000 രൂപ റേഞ്ചിൽ വാങ്ങിക്കാം. 2979 രൂപയുടെ 12 മാസത്തേക്കുള്ള ആകർഷകമായ ഇഎംഐ ഓഫറും സ്മാർട്ട് ടിവിയ്ക്ക് ലഭ്യമാണ്.

സാംസങ്ങിന്റെ 55-ഇഞ്ച് M2EH മോഡലിൽ മിനി എൽഇഡി ബാക്ക്‌ലൈറ്റിംഗ്, 4K റെസല്യൂഷൻ, വിഷൻ എഐ ഫീച്ചറുകളുണ്ട്. ഇതിന് 60Hz പാനലും HDR10+ സപ്പോർട്ടുമുണ്ട്. ഈ സ്മാർട്ട് ടിവിയിൽ സാംസങ്ങിന്റെ മിനി എൽഇഡി പ്രോസസ്സിംഗ്, 4K അപ്‌സ്‌കെയിലിംഗ്, കളർ എൻഹാൻസ്‌മെന്റ് ഫീച്ചറുകളുമുണ്ട്.

  1. LG 55 inch Ultra HD (4K) LED Smart WebOS TV 2026 Edition

എൽജിയുടെ 55 ഇഞ്ച് അൾട്രാ 4കെ എൽഇഡി Smart WebOS ടിവിയും ഗംഭീര കിഴിവിൽ ഫ്ലിപ്കാർട്ടിൽ നിന്ന് പർച്ചേസ് ചെയ്യാം. 85,990 രൂപയുടെ ടെലിവിഷൻ 52 ശതമാനം നേരിട്ടുള്ള ഇളവിലൂടെ സ്വന്തമാക്കാം. 44991 രൂപ വില കുറച്ച് സ്മാർട്ട് ടിവി 40999 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. 7600 രൂപയുടെ ഐസിഐസിഐ, ആക്സിസ് ബാങ്ക് കാർഡ് ഓഫറും ഫ്ലിപ്കാർട്ട് തരുന്നു. ഇങ്ങനെ എൽജി 55 ഇഞ്ച് ടെലിവിഷൻ 37000 രൂപയ്ക്ക് വാങ്ങിക്കാം. 12 മാസത്തേക്ക് 2721 രൂപയുടെ മികച്ച ഇഎംഐ ഓഫറും സ്മാർട്ട് ടിവിയ്ക്ക് പർച്ചേസ് ചെയ്യാനാകും.

55 ഇഞ്ച് ക്രിസ്റ്റൽ UHD വിഷൻ AI ടിവിയ്ക്ക് 60 ഹെർട്സ് റിഫ്രഷ് റേറ്റും, 4K റെസല്യൂഷനും ഇതിനുണ്ട്. ക്രിസ്റ്റൽ പ്രോസസർ 4K, 4K അപ്‌സ്‌കെയിലിംഗ്, HDR10+ സപ്പോർട്ടും ടിവിയ്ക്കുണ്ട്. ഈ സ്മാർട്ട് ടിവിയ്ക്ക് 30W സ്പീക്കറുകളും വിഷൻ AI സപ്പോർട്ടും ലഭ്യമാണ്. ഗെയിമിംഗിനായി മോഷൻ എക്സലറേറ്റർ, ALLM, VRR എന്നിവയെ തുടങ്ങിയ ഫീച്ചറുകളും എൽജി ടെലിവിഷനുണ്ട്.

  1. Samsung Crystal 4K Vision AI 55 inch Ultra HD (4K) LED Smart Tizen TV 2026 Edition

സാംസങ്ങിന്റെ ക്രിസ്റ്റൽ 4കെ വിഷൻ എഐ ടെലിവിഷന് 12000 രൂപയ്ക്ക് മുകളിൽ വിലക്കുറവ് ലഭിക്കും. LED Smart Tizen TV 2026 എഡിഷൻ 53,900 രൂപയ്ക്കാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന് ഫ്ലിപ്കാർട്ടിൽ വില 41499 രൂപയാണ്. 7000 രൂപയ്ക്ക് മുകളിൽ അത്യാകർഷകമായ ബാങ്ക് ഓഫറും ലഭ്യമാണ്. ഈ അധിക ഇളവ് കൂടിചേർത്താൽ സാംസങ് സ്മാർട്ട് ടിവി വെറും 34000 രൂപയ്ക്ക് വാങ്ങിക്കാം.

ചിത്രം പ്രോസസ്സ് ചെയ്യുന്നതിനും അപ്‌സ്‌കെയിലിംഗിനുമായി ഇതിൽ ക്രിസ്റ്റൽ പ്രോസസർ 4K ഉപയോഗിച്ചിരിക്കുന്നു. HDR10+ സപ്പോർട്ടും മോഷൻ എക്സലറേറ്ററും ടിവിയ്ക്കുണ്ട്. സാംസങ്ങിന്റെ ടൈസൺ പ്ലാറ്റ്‌ഫോമിലാണ് ടിവി പ്രവർത്തിക്കുന്നത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile