ഡെല്ലിന്റെ പുതിയ ലാപ്ടോപ്പുകൾ ഇതാ വിപണിയിൽ എത്തി

Updated on 07-Oct-2022
HIGHLIGHTS

ഡെല്ലിന്റെ പുതിയ ലാപ്ടോപ്പുകൾ ഇതാ വിപണിയിൽ എത്തി

ഡെൽ XPS 13 ലാപ്ടോപ്പുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്

ഇന്ത്യൻ വിപണിയിൽ ഇതാ ഡെല്ലിന്റെ പുതിയ ലാപ്‌ടോപ്പുകൾ അവതരിപ്പിച്ചിരിക്കുന്നു .ഡെൽ XPS 13 2 ഇൻ വൺ ലാപ്ടോപ്പുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .13 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഈ ലാപ്ടോപ്പുകൾക്ക് ഇന്ത്യൻ വിപണിയിൽ 2,00,000 രൂപ വരെയാണ് വില വരുന്നത് .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ലാപ്‌ടോപ്പുകൾ 13 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ In12th generation Intel Core processor i5-1230U കൂടാതെ  i7-1250U പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ 1TB യുടെ SSD സ്റ്റോറേജ് ഇതിനുണ്ട് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ലാപ്ടോപ്പുകൾ 11 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 1080p 5 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ Windows 11 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

ഗെയിമുകൾക്ക് വളരെ അനിയോജ്യമായ ഒരു ലാപ്‌ടോപ്പുകൾ കൂടിയാണിത് .വില നോക്കുകയാണെങ്കിൽ ഈ ഡെൽ ലാപ്ടോപ്പുകൾക്ക് 1 ലക്ഷം രൂപ മുതൽ 2 ലക്ഷം രൂപയ്ക്ക് അടുത്തുവരെയാണ് വില വരുന്നത് .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :