78 രൂപയുടെ BSNL പൂജ ഓഫറുകൾ എത്തി കഴിഞ്ഞു

HIGHLIGHTS

പുതിയ ഓഫറുകളുമായി നമ്മളുടെ സ്വന്തം BSNL

78 രൂപയുടെ BSNL പൂജ ഓഫറുകൾ  എത്തി കഴിഞ്ഞു

 

Digit.in Survey
✅ Thank you for completing the survey!

 

BSNL ന്റെ ഏറ്റവും പുതിയ പൂജ ഓഫറുകൾ ഇപ്പോൾ പുറത്തിറക്കി കഴിഞ്ഞു .മികച്ച ,ലാഭകരമായ ഓഫറുകളാണ് നിലവിൽ BSNL പുറത്തിറക്കിയിരിക്കുന്നത് .78 രൂപയുടെ റീചാർജുകളിൽ ലഭിക്കുന്ന ഓഫറുകളാണിത് .നേരത്തെ BSNL ൽ അവരുടെ പുതിയ രണ്ടു ചോട്ടാ ഓഫറുകൾകൂടി പുറത്തിറക്കിയിരുന്നു .അതിനു തൊട്ടുപിന്നാലെയാണ് ഇപ്പോൾ പുതിയൊരു ചോട്ടാ അൺലിമിറ്റഡ് ഓഫറുകൾ പൂജ ഫെസ്റ്റിവൽ ആയി പുറത്തിറക്കിയിരിക്കുന്നത് .

78 രൂപയുടെ റീച്ചാർജിൽ BSNL പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ അൺലിമിറ്റഡ് ഡാറ്റ എന്നിവ .ഇതിന്റെ വാലിഡിറ്റി ലഭ്യമാകുന്നത് 10 ദിവസത്തേക്കാണ് .പൂജ ഓഫറുകളിൽ ഏറ്റവും മികച്ച ഓഫറുകൾ തന്നെയാണ് ഇപ്പോൾ BSNL ലിൽ നിന്നും പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .എന്നാൽ വൊഡാഫോണും എയർട്ടലും എല്ലാം തന്നെ പുതിയ പൂജ ഓഫറുകൾ പുറത്തിറക്കും .

BSNL ന്റെ പുതുക്കിയ ഓഫറുകൾ എത്തി കഴിഞ്ഞു

BSNL ആഗസ്റ്റ് മാസത്തിൽ പുറത്തിറക്കിയ മികച്ച ലാഭകരമായ രണ്ടു ഓഫറുകൾ ആയിരുന്നു 9 രൂപയുടെയും കൂടാതെ 29 രൂപയുടെയും .എന്നാൽ ഈ ഓഫറുകൾ ഇപ്പോൾ മറ്റൊരുതരത്തിൽ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്ന രീതിയിൽ എത്തിയിരിക്കുകയാണ് .രണ്ടു ഓഫറുകളും നിലവിൽ ഡാറ്റയിൽ മാത്രമാണ് വെത്യാസം വരുത്തിയിരിക്കുന്നത് .ഓഫറുകൾ ലഭിക്കുന്നത് ഇപ്രകാരം .

9 രൂപയുടെ റീച്ചാർജിൽ BSNL പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് നേരത്തെ ലഭിച്ചിരുന്നത് 2 ജിബിയുടെ  ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ എന്നിവയായിരുന്നു .എന്നാൽ ഇപ്പോൾ 9 രൂപയുടെ റീച്ചാർജിൽ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1 ജിബി ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ ഇതിൽ ലഭിക്കുന്നുണ്ട് .ഇതിന്റെ വാലിഡിറ്റി 1 ദിവസ്സത്തേക്കാണ് മാത്രമാണ് .

അതുപോലെതന്നെ 29 രൂപയുടെ റീച്ചാർജിൽ നേരത്തെ BSNL പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത്14 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ്വോയിസ് കോളിങ് എന്നിവയായിരുന്നു  .അതും 7 ദിവസ്സത്തെ വാലിഡിറ്റിയിൽ ആയിരുന്നു ലഭിച്ചിരുന്നത് .എന്നാൽ ഇപ്പോൾ 1 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ് എന്നിവയാണ് ലഭിക്കുന്നത് .കൂടാതെ 7 ദിവസ്സത്തെ വാലിഡിറ്റിയും ലഭിക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo