Amazon Summer Sale 2026: ഇനി ഓഫറുകളുടെ പൂരം, സ്മാർട്ട് ഫോണുകൾക്കും ഇലക്ട്രോണിക്സിനും വമ്പിച്ച വിലക്കുറവ്!

ഈ കൊടും ചൂടിനിടയിൽ നന്നായി കോരിച്ചൊരിഞ്ഞ് മഴ വന്നാലെങ്ങനിരിക്കും! സ്കൂൾ തുറക്കുന്നത് പ്രമാണിച്ചുള്ള ഷോപ്പിങ്ങിനും, കൊടുംചൂടിന് ആശ്വാസമായുള്ള ഇലക്ട്രോണിക്സ് പർച്ചേസിനും, പുത്തൻ സ്മാർട്ട് ഫോൺ വാങ്ങുന്നതിനുമായി ആമസോണിൽ ഓഫർ പൂരം ഒരുങ്ങുന്നു. ഈ വാരം തന്നെ Amazon Summer Sale 2026 ന് കൊടിയേറുന്നു. ആമസോൺ സമ്മർ സെയിലിന്റെ തീയതി കമ്പനി ഔദ്യോഗികമായി അറിയിച്ചു.

സ്മാർട്ട്ഫോണുകൾക്കും മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും 40 മുതൽ 80 ശതമാനം വരെ ഡിസ്കൗണ്ട് ഈ സെയിൽ മാമാങ്കത്തിൽ ലഭിക്കുന്നു. സെയിൽ ആരംഭിക്കുന്ന തീയതിയും ഓഫറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും അറിയാം.

Amazon Summer Sale 2026

ഈ വർഷത്തെ ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ മെയ് 8 ന് ആരംഭിക്കുന്നു. മികച്ച ഫ്ലാറ്റ് ഇളവുകളും, ബാങ്ക് ഓഫറുകളും, ഇഎംഐ ഡീലുകളും വെള്ളിയാഴ്ച ആരംഭിക്കുന്ന സമ്മർ സെയിലിൽ ലഭിക്കുന്നു. 10000 രൂപയിൽ താഴെ വിലയാകുന്ന ബജറ്റ് ഫോണുകൾ തുടങ്ങി, കൊലകൊമ്പന്മാരായ ഫ്ലാഗ്ഷിപ്പുകൾ വരെയുള്ള, നിങ്ങൾ ഏറെ നാളായി വാങ്ങാൻ കാത്തിരുന്ന സ്മാർട്ട്ഫോണുകൾ വിലക്കുറവിൽ ലഭിക്കും.

എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം വരെയുള്ള ക്യാഷ്ബാക്ക് ഓഫറുകളും ലഭ്യമാകും. സാംസങ്, ആപ്പിൾ, ഐക്യു, റെഡ്മി, റിയൽമി, വൺപ്ലസ് പോലുള്ള ബ്രാൻഡുകളുടെ ഫോണുകൾക്ക് ഈ ഓഫർ ബാധകമാകും.

Also Read: ഡോൾബി ഓഡിയോയിലൂടെ ഹോം തിയേറ്റർ ഫീൽ! JBL Cinema SB560 Soundbar വമ്പിച്ച ഓഫറിൽ!

Smartphone deals

Samsung Galaxy M17 5G, റിയൽമി നാർസോ 90x 5G, ലാവ ബോൾഡ് എൻ2 തുടങ്ങിയ ബജറ്റ് സ്മാർട്ട് ഫോണുകൾക്ക് ഓഫർ ലഭിക്കും. സ്മാർട്ട് ഫോൺ പ്രേമികളുടെ പ്രിയപ്പെട്ട ഫ്ലാഗ്ഷിപ്പ്, പ്രീമിയം ഫോണുകളും ലാഭത്തിൽ പർച്ചേസ് ചെയ്യാനുള്ള അവസരമാണിത്.

ഫ്ലാഗ്ഷിപ്പ് ഓഫറുകൾ

ഫ്ലാഗ്ഷിപ്പ് മോഡലുകൾ

  • സാംസങ് ഗാലക്സി S25 അൾട്രാ- 94,999 രൂപ
  • സാംസങ് ഗാലക്സി Z Fold 7- 1,67,999 രൂപ

വിലകളിൽ സാംസങ് ഗാലക്സി ടോപ് സ്മാർട്ട് ഫോണുകൾ ലഭ്യമാകുമെന്നാണ് വിവരം. 64999 രൂപയ്ക്ക് വൺപ്ലസ് 13, 66999 രൂപയ്ക്ക് ഐഖൂ 15 പോലുള്ള ഫ്ലാഗ്ഷിപ്പ് മോഡലുകളും ലഭ്യമാകും.

ഇതിന് പുറമെ ഇയർപോഡുകൾ, സ്മാർട്ട് ടിവി, ലാപ്ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ, വാഷിങ് മെഷീൻ, ചൂടിനെ ചെറുക്കാൻ എയർ കൂളർ, എയർ കണ്ടീഷണറുകൾ, റഫ്രിജറേറ്ററുകൾ തുടങ്ങി എല്ലാ ഇലക്ട്രോണിക്സുകളും വൻ വിലക്കുറവിൽ ആമസോണിൽ സെയിൽ സമയത്ത് പർച്ചേസ് ചെയ്യാം.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :