Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഇവന്റ് പ്രഖ്യാപിച്ചു. മൊബൈലുകൾക്കും ആക്‌സസറികൾക്കും 40 ശതമാനം വരെ കിഴിവ് ലഭിക്കും. ലാപ്ടോപുകൾ സ്മാർട്ട് വാച്ചുകൾ ഹെഡ്‌ഫോണുകൾ എന്നിവയ്ക്ക് 75 ശതമാനം വരെ Great Indian Festivalലിൽ കിഴിവ് ലഭിക്കും.
Survey
✅ Thank you for completing the survey!
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ
പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ Amazon Great Indian Festival ഇവന്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൊബൈലുകൾ, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ, സ്‌മാർട്ട് ടിവികൾ, വസ്ത്രങ്ങൾ എന്നിവയ്ക്ക് വൻ ഓഫറാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ കൂടുതൽ വിവരങ്ങൾ ആമസോൺ തന്നെ പുറത്ത് വിട്ടു.
മൊബൈലുകൾക്കും ആക്‌സസറികൾക്കും 40 ശതമാനം വരെ കിഴിവ് ലഭിക്കും എന്നാണ് ആമസോൺ അവകാശപ്പെടുന്നത്. സ്മാർട്ട് ഫോണുകളുടെ ഓഫറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.
ഹോണർ 90 മികച്ച കിഴിവിൽ ഈ വിൽപനയിലൂടെ സ്വന്തമാക്കാവുന്നതാണ്. ഇതിന് പുറമെ വൺപ്ലസ് നോർഡ് സിഇ 3, റിയൽമീ നാർസോ 60എക്സ് എന്നിവയ്ക്കും മികച്ച ഓഫർ ഉണ്ട്. സാംസങ് ഗാലക്സി എസ് 23 എഫ്ഇ വിൽപനയ്ക്ക് എത്തും എന്നും സൂചനകൾ ഉണ്ട്.
#image_title
സാംസങ് ഗാലക്സി എം34, വൺപ്ലസ് നോർഡ് സിഇ 3, ഐക്യൂ എസഡ് 7എസ്, ടെക്നോ പോവ പ്രോ, എന്നീ ഫോണുകൾ വൻ വില കിഴിവിൽ ലഭിക്കും. റെഡ്മി 12, ഐക്യൂ എസഡ് 6, റെഡ്മി 12 സി, ലാവ ബ്ലേസ്, ഐടെൽ എ60എസ് എന്നി ഫോണുകളും മറ്റ് സ്മാർട്ട് ഫോണുകളും നോ-കോസ്റ്റ് ഇഎംഐ, എക്‌സ്‌ചേഞ്ച് ഓഫറുകൾ, അഡ്വാന്റേജ് ജസ്റ്റ് ഫോർ പ്രൈം തുടങ്ങിയ ഓഫറുകളോടെ Amazon Great Indian Festival-ൽ വാങ്ങാൻ സാധിക്കും.
ലാപ്ടോപ്പുകളും വാച്ചുകളും, പിന്നെ ഒരുപാട് ഓഫറുകളും…
ലാപ്ടോപുകൾ സ്മാർട്ട് വാച്ചുകൾ ഹെഡ്‌ഫോണുകൾ തുടങ്ങിയ ഡിവൈസുകൾക്കും മികച്ച ഓഫറുകൾ ലഭിക്കും. 75 ശതമാനം വരെ കിഴിവ് ഈ ഡിവൈസുകൾക്ക് ലഭിക്കുമെന്നാണ് ആമസോൺ അവകാശപ്പെടുന്നത്. സ്മാർട്ട് ടിവികൾക്കും വീട്ടുപകരണങ്ങൾക്കും ആമസോൺ വൻ വിലക്കിഴിവ് വാഗ്ദാനം ചെയ്യുന്നു.