iPhone 15 Special Offer: ഐഫോൺ 15 സ്വന്തമാക്കാൻ സ്പെഷ്യൽ ഓഫറുമായി Jio

HIGHLIGHTS

iPhone 15 സ്വന്തമാക്കാൻ പ്രത്യേക ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ജിയോ

റിലയൻസ് ഡിജിറ്റൽ, ജിയോമാർട്ട്, റിലയൻസ് റീട്ടെയിൽ സ്റ്റോറുകളിൽ ഈ ഓഫർ ലഭിക്കും

പ്രതിമാസം 399 രൂപയുടെ പുതിയ കോംപ്ലിമെന്ററി പ്ലാൻ ആണ് ജിയോ അവതരിപ്പിക്കുന്നത്

iPhone 15 Special Offer: ഐഫോൺ 15 സ്വന്തമാക്കാൻ സ്പെഷ്യൽ ഓഫറുമായി Jio

ഐഫോൺ 15 സീരീസ് വിൽപ്പന ഇപ്പോൾ നടന്നുക്കൊണ്ടിരിക്കുന്നുണ്. ഇന്ത്യയിലെ വിവിധ ഓൺലൈൻ സ്റ്റോറുകളും ആകർഷകമായ നിരവധി ഓഫറുകൾ iPhone 15 സീരീസിന് പ്രഖ്യാപിച്ചിട്ടുണ്ട്. iPhone 15 സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി പ്രത്യേക ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ജിയോ.

Digit.in Survey
✅ Thank you for completing the survey!

റിലയൻസ് ഡിജിറ്റൽ, ജിയോമാർട്ട് അല്ലെങ്കിൽ റിലയൻസ് റീട്ടെയിൽ സ്റ്റോറുകളിൽ നിന്ന് iPhone 15 വാങ്ങുന്ന ഉപയോക്താക്കൾക്ക് പ്രതിമാസം 399 രൂപ ചെലവുവരുന്ന ഒരു പുതിയ കോംപ്ലിമെന്ററി പ്ലാൻ ആണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്ലാൻ വരിക്കാരെ പ്രതിദിനം 3GB ഡാറ്റ ആക്‌സസ് ചെയ്യാൻ അനുവദിക്കുന്നു.

399 രൂപ വീതം ആറ് മാസത്തേക്കാണ് ഓഫർ

ആറ് മാസത്തേക്കാണ് iPhone 15 ഉപയോക്താക്കൾക്ക് ഈ ഓഫർ ലഭ്യമാകുക. അ‌തായത് മാസം 399 രൂപ വീതം ആറ് മാസത്തേക്ക് ആകെ 2,394 രൂപയുടെ ആനുകൂല്യമാണ് iPhone 15 വാങ്ങുന്ന ഉപയോക്താക്കൾക്ക് ജിയോ നൽകുന്നത്. പുതിയ ജിയോ വരിക്കാർക്ക് മാത്രമല്ല, കുറഞ്ഞത് 149 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഉള്ള നിലവിലെ വരിക്കാർക്കും ഓഫർ ലഭ്യമാകും.

Also Read: Tecno Phantom V Flip 5G Launch: ടെക്നോയുടെ പുത്തൻ ഫ്ലിപ് ഫോൾഡബിൾ സ്മാർട്ട്ഫോൺ വിപണിയിലെത്തി

ഐഫോൺ 15ന് മാത്രമേ ഈ ഓഫർ ലഭിക്കൂ

റിലയൻസ് ഡിജിറ്റൽ, ജിയോമാർട്ട് അല്ലെങ്കിൽ റിലയൻസ് റീട്ടെയിൽ സ്റ്റോറുകളിൽ നിന്ന് വാങ്ങുന്നവർക്ക്‌ മാത്രമേ ഈ ഓഫർ ലഭിക്കൂ. പുതിയ ഐഫോൺ 15ൽ സിം ഇട്ട് 72 മണിക്കൂറിനുള്ളിൽ യോഗ്യരായ ഉപഭോക്താക്കളുടെ ജിയോ നമ്പറിലേക്ക് എസ്എംഎസ് വഴിയോ ഇ-മെയിൽ വഴിയോ വിവരം അറിയിക്കും.

iPhone 15 വാങ്ങാൻ ജിയോയിൽ ഓഫർ

ഐഫോൺ 15-ന് മാത്രമായി ജിയോ ഈ ഓഫർ പരിമിതപ്പെടുത്തിയിരിക്കുന്നു. ഐഫോൺ 15 സീരീസിലെ മറ്റ് മോഡലുകളായ ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് തുടങ്ങിയവയ്ക്ക് ഈ കോംപ്ലിമെന്ററി ഓഫർ ലഭ്യമല്ല.

ഐഫോൺ 15 സീരീസ് വില

iPhone 15 മോഡലിന്റെ വില ആരംഭിക്കുന്നത് 79,900 രൂപയിൽ ആണ്. ഐഫോൺ 15 പ്ലസ് മോഡലിന്റെ വില 89,900 രൂപയിലും ഐഫോൺ 15 പ്രോ മോഡലിന്റെ വില 1,34,900 രൂപയിലും ഐഫോൺ 15 പ്രോ മാക്‌സ് മോഡലിന്റെ വില 1,59,900 രൂപയിലും ആരംഭിക്കുന്നു.

ഐഫോൺ 15 വാങ്ങാൻ ഉദ്ദേശിക്കുന്നവർ വിവിധ സ്ഥാപനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്ന ഡിസ്കൗണ്ടുകളെപ്പറ്റിയും എക്സ്ചേഞ്ച് ഓഫറുകളെപ്പറ്റിയും മനസിലാക്കിയശേഷം മാത്രം വാങ്ങുക. നിരവധി മികച്ച ഡീലുകളിപ്പോൾ ലഭ്യമാണ്.

Nisana Nazeer
Digit.in
Logo
Digit.in
Logo