ആപ്പിൾ A19 പ്രോ ചിപ്പിനെ തകർക്കും Samsung Galaxy S26 Ultra! ഈ 5 അപ്ഗ്രേഡുകളും പ്രതീക്ഷിക്കാം

ആപ്പിൾ A19 പ്രോ ചിപ്പിനെ തകർക്കും Samsung Galaxy S26 Ultra! ഈ 5 അപ്ഗ്രേഡുകളും പ്രതീക്ഷിക്കാം

Samsung Galaxy S26 Ultra ഫ്ലാഗ്ഷിപ്പിനായി കാത്തിരിക്കുകയാണ് സാംസങ് ആരാധകർ. ഗാലക്‌സി എസ് 26 സീരീസിൽ ഗാലക്‌സി എസ് 26, ഗാലക്‌സി എസ് 26 പ്ലസ്, ഗാലക്‌സി എസ് 26 അൾട്ര എന്നിവയാകും നൽകുന്നത്. ക്യാമറയിലും പെർഫോമൻസിലും ഡിസൈനിലുമെല്ലാം ഗംഭീര അപ്ഗ്രേഡുകൾ ഗാലക്സി എസ്26 അൾട്രായിൽ പ്രതീക്ഷിക്കാം. ലീക്കുകൾ പ്രകാരം ഗാലക്സി എസ്26 അൾട്രായിലെ 5 പ്രധാന അപ്ഗ്രേഡുകൾ എന്തൊക്കെയാകുമെന്ന് നോക്കാം.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy S26 Ultra Processor

സാംസങ് ഗാലക്‌സി എസ് 26 അൾട്രായിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ് നൽകിയേക്കും. ആപ്പിൾ എ 19 പ്രോയെ മറികടക്കുന്ന പെർഫോമൻസ് ഇതിന് പ്രതീക്ഷിക്കാം. എ 19 പ്രോ ചിപ്പിനെ ഏകദേശം 6 ശതമാനം മറികടക്കാൻ ഇതിന് കഴിയുമെന്ന് ലീക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ 3nm അധിഷ്ഠിത ചിപ്പ് ആയിരിക്കും നൽകുന്നത്. മികച്ച ഓൺ-ഡിവൈസ് AI പ്രോസസ്സിംഗും ഗാലക്സി എസ്26 അൾട്രായിൽ പ്രതീക്ഷിക്കാം.

Samsung Galaxy S26 Ultra Battery

സാംസങ് ഗാലക്സി എസ്26 അൾട്രായിൽ 60W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു. 5,400 mAh ബാറ്ററി ഇതിൽ നൽകിയേക്കുമെന്ന് ലീക്കുകൾ സൂചിപ്പിക്കുന്നു. ഫോണിൽ ഇപ്രാവശ്യം ലഭിക്കുന്ന മറ്റൊരു പ്രത്യേകത 25W വരെ വേഗതയിൽ നേറ്റീവ് Qi2 വയർലെസ് ചാർജിംഗ് സപ്പോർട്ടാണ്. ശരിക്കും ആപ്പിളിന്റെ മാഗ്സേഫിന് സമാനമായ ചാർജിങ് ഫീച്ചറാകും ഇത്. ഇതിൽ സാംസങ് ഒരു ബിൽറ്റ്-ഇൻ മാഗ്നറ്റിക് റിംഗ് കൊടുക്കുമെന്നും സൂചനയുണ്ട്.

Samsung Galaxy S26 Ultra

സാംസങ് ഗാലക്സി എസ്26 അൾട്രാ ഡിസൈൻ

സാംസങ് ഗാലക്‌സി എസ് 26 അൾട്രായുടെ ഡിസൈനിലും വലിയ മാറ്റമുണ്ടായേക്കും. ലീക്കുകൾ പറയുന്നത് ഇതുവരെ നൽകിയ സാംസങ് എസ്25 അൾട്രാ, എസ്24 അൾട്രായുടെ ഡിസൈൻ ഇതിനുണ്ടാകില്ല. എന്നാൽ സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 7 പോലെ ഒരു വെർട്ടിക്കൽ ക്യാമറ ഐലൻഡ് ആയിരിക്കും നൽകുന്നത്.

ഈ ഫോണിന് 7.9 എംഎം കനവും വൃത്താകൃതിയിലുള്ള അരികുകളും കൊടുത്തേക്കും. കോബാൾട്ട് വയലറ്റ്, കറുപ്പ്, വെള്ള, സ്കൈ ബ്ലൂ, സിൽവർ ഷാഡോ, പിങ്ക് ഗോൾഡ് തുടങ്ങിയ കളർ ചോയിസുകൾ നൽകിയേക്കും.

സാംസങ് ഗാലക്സി എസ്26 അൾട്രാ ഡിസ്പ്ലേ

സാംസങ് ഗാലക്‌സി എസ് 26 അൾട്രയ്ക്ക് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ടാകും. ഇതിന് 3,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നെസ് സപ്പോർട്ട് ലഭിച്ചേക്കും. 6.9 ഇഞ്ച് M14 OLED പാനൽ ഇതിൽ നൽകിയേക്കും. ഈ ഗാലക്സി എസ്26 അൾട്രായിൽ ഫ്ലെക്സ് മാജിക് പ്രൈവസി ഡിസ്‌പ്ലേ ലഭിക്കുമെന്നും പറയുന്നുണ്ട്.

മറ്റുള്ളവർ ഫോണിലേക്ക് എത്തിനോക്കുന്നതിൽ നിന്ന് സ്വകാര്യത ലഭിക്കാനുള്ള ഫീച്ചറാണിത്. ഇതിൽ അതിനാൽ അധികമായി പ്രൈവസി പ്രൊട്ടക്ഷൻ സ്‌ക്രീൻഗാർഡുകൾ വാങ്ങി ഉപയോഗിക്കേണ്ടി വരില്ല.

More From Digit: Realme P4 Power 5G സ്മാർട്ട്ഫോൺ വിൽപ്പന തുടങ്ങി, 10001mAh ബാറ്ററി, 50MP ക്യാമറയും

എഐ ഫീച്ചറുകൾ

സാംസങ് ഗാലക്സി എസ്26 അൾട്രായിൽ മികച്ച എഐ ഫീച്ചറുകൾ പ്രതീക്ഷിക്കാം. ഇതിൽ ഒന്നിലധികം AI ഫീച്ചറുകൾ നൽകുമെന്ന് പറയപ്പെടുന്നു. ഗാലക്സി എസ്26 അൾട്രായിൽ AI ഇമേജുകൾ വേഗത്തിൽ ക്രിയേറ്റ് ചെയ്യാനുള്ള സപ്പോർട്ട് ലഭിക്കും. ഇതിനായി പുതിയ EdgeFusion സിസ്റ്റവും മെച്ചപ്പെടുത്തിയ ഫോട്ടോഗ്രാഫിക്കായി AI സീൻ ഒപ്റ്റിമൈസർ 3.0 ഫീച്ചറും നൽകിയേക്കും.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo