Vishu 2025 Theatre Release: വിഷുക്കണിയും സദ്യയും പട്ടാസും ഒപ്പം Bazooka, മരണമാസ് ചിത്രങ്ങളും, വിഷു ജോറാക്കാം….

HIGHLIGHTS

വിഷു സദ്യയെല്ലാം കഴിഞ്ഞാൽ പിന്നെ കുടുംബസമേതവും കൂട്ടുകാർക്കൊപ്പവും നേരെ തിയേറ്ററിലേക്ക്

ഒരു പുത്തൻ സിനിമ കൂടി കാണാതെങ്ങനെ വിഷു പൂർത്തിയാക്കും, അല്ലേ?

മെഗാസ്റ്റാറിന്റെയും യൂത്ത് സ്റ്റാറിന്റെയും സിനിമകളാണ് വിഷുവിന് തിയേറ്ററുകളിൽ എത്തിയത്

Vishu 2025 Theatre Release: വിഷുക്കണിയും സദ്യയും പട്ടാസും ഒപ്പം Bazooka, മരണമാസ് ചിത്രങ്ങളും, വിഷു ജോറാക്കാം….

Vishu 2025 Theatre Release: വിഷുക്കണിയും വിഷുസദ്യയുമായി മലയാളികൾ ആഘോഷം തുടങ്ങിക്കഴിഞ്ഞു. വിഷു സദ്യയെല്ലാം കഴിഞ്ഞാൽ പിന്നെ കുടുംബസമേതവും കൂട്ടുകാർക്കൊപ്പവും നേരെ തിയേറ്ററിലേക്ക്. ഒരു പുത്തൻ സിനിമ കൂടി കാണാതെങ്ങനെ വിഷു പൂർത്തിയാക്കും, അല്ലേ?

Digit.in Survey
✅ Thank you for completing the survey!

ഈ വർഷം വിഷു റിലീസിന് ഏതെല്ലാം സിനിമകളാണ് വന്നിട്ടുള്ളത്. മെഗാസ്റ്റാറിന്റെയും യൂത്ത് സ്റ്റാറിന്റെയും സിനിമകളാണ് വിഷുവിന് തിയേറ്ററുകളിൽ എത്തിയത്. മമ്മൂട്ടിയുടെ ബസൂക്ക, നസ്ലെനെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന സിനിമകളെല്ലാം തിയേറ്ററുകളിലെത്തി. ബേസിൽ ജോസഫിന്റെ ഒരു മാസ് ചിത്രം കൂടിയുണ്ട് തിയേറ്ററിൽ. എന്നാൽ വിഷു റിലീസ് ഇവിടം കൊണ്ട് തീരുന്നില്ല, പുത്തൻ ബിഗ് സ്ക്രീൻ സിനിമകൾ നോക്കിയാലോ!

Vishu 2025 Films: ബസൂക്ക

vishu 2025 theatre release

മമ്മൂട്ടിയെ നായകനായി എത്തിയ പുത്തൻ ചിത്രമാണ് Bazooka. ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ ഏപ്രിൽ 10-ന് തിയേറ്ററുകളിലെത്തി. ഗൗതം വാസുദേവ മേനോൻ, നീത പിള്ള, ഷൈൻ ടോം ചാക്കോ, ബാബു ആന്റണി എന്നിവരും ചിത്രത്തിലുണ്ട്.

മരണമാസ് തിയേറ്ററുകളിൽ

vishu 2025 theatre release

പൊന്മാന് ശേഷം പ്രേക്ഷകരിലേക്ക് എത്തുന്ന പുതിയ ബേസിൽ ജോസഫ് ചിത്രമാണ് Marana Mass. ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമാതാവ് ടൊവിനോ തോമസാണ്. രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണ, ബാബു ആന്റണി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഏപ്രിൽ 10-ന് സിനിമ പ്രദർശനം ആരംഭിച്ചു.

Alappuzha Gymkhana

vishu 2025 theatre release

വിഷു റിലീസ് ചിത്രങ്ങളിലെ മറ്റൊരു പ്രധാനപ്പെട്ട സിനിമ ആലപ്പുഴ ജിംഖാനയാണ്. നസ്ലെൻ കെ. ഗഫൂർ, ലുക്മാൻ അവറാൻ എന്നിവരാണ് മുഖ്യതാരങ്ങൾ. ചിത്രത്തിൽ ഗണപതി, അനഘ രവി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ഉണ്ട, തല്ലുമാല സിനിമകളുടെ സംവിധായകൻ ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്തത്. ഏപ്രിൽ 10-ന് ആലപ്പുഴ ജിംഖാന തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തി.

Also Read: Happy Vishu 2025 Wishes:കണി കാണും നേരം… ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും വിഷു ആശംസകൾ സ്നേഹത്തോടെ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാം…

ഗുഡ് ബാഡ് അഗ്ലി

vishu 2025 theatre release

തല അജിത്തിന്റെ ഏറ്റവും പുതിയ ചിത്രവും ബിഗ് സ്ക്രീനിൽ പ്രദർശനം ആരംഭിച്ചു. ആദിക് രവിചന്ദ്രനാണ് Good Bad Ugly സംവിധാനം ചെയ്തിരിക്കുന്നത്. അധോലോക സംഘങ്ങൾ തമ്മിലുള്ള പോരാട്ടമാണ് അജിത്ത് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ ആക്ഷൻ-കോമഡി ചിത്രം നിർമിച്ചിരിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സാണ്.

മാർച്ചിലെത്തിയ Vishu 2025 Films

ഇതിന് പുറമെ മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എൽ 2: എമ്പുരാൻ പ്രദർശനം തുടരുന്നു. മാർച്ച് 27-നാണ് സിനിമ തിയേറ്ററുകളിൽ എത്തിയത്. വിക്രം നായകനായ വീര ധീര ശൂരൻ സിനിമയും മികച്ച പ്രതികരണത്തോടെ തിയേറ്ററിലോടുന്നു. ചിയാൻ വിക്രത്തിനൊപ്പം തുഷാര വിജയൻ, സുരാജ് വെഞ്ഞാറമൂട്, എസ് ജെ സൂര്യ എന്നിവരും ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo