Happy Vishu 2025 Wishes:കണി കാണും നേരം… ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും വിഷു ആശംസകൾ സ്നേഹത്തോടെ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാം…
പുത്തൻ വസ്ത്രം ധരിച്ചും വിഷുസദ്യയും മധുരവും നുണഞ്ഞും പടക്കം പൊട്ടിച്ചും മലയാളികൾ വിഷു ആർഭാടമാക്കുന്നു
ഈ വിഷുവിന് നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും ആശംസകൾ പങ്കുവച്ചാലോ?
വാട്സ്ആപ്പ് വഴി വിഷു ആശംസകൾ ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ആശംസകളും ചിത്രങ്ങളും...
Happy Vishu 2025 Wishes in Malayalam: അങ്ങനെ മലയാളികളുടെ പ്രിയപ്പെട്ട ഉത്സവകാലമായ പുതിയൊരു വിഷുക്കാലം കൂടി വന്നിരിക്കുന്നു. കൊന്നപ്പൂ പൂക്കുന്നൊരെന്റെ നാട്ടില്‍, പൊന്നാര്യന്‍ കൊയ്യുന്നോരെന്റെ നാട്ടില്‍, സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും ഒത്തൊരുമയുടെയും ആഘോഷമാണ് വിഷു. രാവിലെ കണി കണ്ടുണർന്ന്, വിഷുക്കൈനീട്ടം വാങ്ങി, ഒത്തുചേരലിന്റെ വിഷു ആഘോഷത്തിന് തുടക്കമാകുന്നു.
Surveyപഴമയിൽ കൊയ്ത്തുത്സവമാണ് വിഷു. അതിനാൽ കാർഷിക കലണ്ടറിന്റെ തുടക്കം കൂടിയാണിത്. രാവും പകലും തുല്യമെന്നതാണ് വിഷുവിലൂടെ അർഥമാക്കുന്നത്. പുത്തൻ വസ്ത്രം ധരിച്ചും വിഷുസദ്യയും മധുരവും നുണഞ്ഞും പടക്കം പൊട്ടിച്ചും മലയാളികൾ വിഷു ആർഭാടമാക്കുന്നു.

ഈ വിഷുവിന് നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും ആശംസകൾ പങ്കുവച്ചാലോ? വാട്സ്ആപ്പ് വഴി വിഷു ആശംസകൾ ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ആശംസകളും ചിത്രങ്ങളും ഇതാ…
Happy Vishu 2025 Wishes
വിളവെടുപ്പിന്റെ സമൃദ്ധകാലം, നിങ്ങളുടെ ജീവിതത്തിലും ഐശ്വര്യവും സന്തോഷവും സമ്പൽ സമൃദ്ധിയും നിറയട്ടെ, Happy Vishu

ജീവിതത്തില്‍ സന്തോഷവും സമ്പല്‍സമൃദ്ധിയും നിറയട്ടെ, പുതുവർഷം ഐശ്വര്യപൂർണമാകട്ടെ, ആഗ്രഹങ്ങൾ സാക്ഷാത്കരിക്കട്ടെ… വിഷു ആശംസകൾ!!😍🙏

ചെത്തി മന്ദാരം തുളസി, പിച്ചകമാലകള്‍ ചാര്‍ത്തി, ഗുരുവായൂരപ്പാ നിന്നെ കണി കാണേണം… ഏവർക്കും വിഷു ആശംസകൾ നേരുന്നു…
മൗലിയില്‍ മയില്‍പ്പീലി ചാര്‍ത്തി, മഞ്ഞപ്പട്ടാംബരം ചാര്‍ത്തി, ഗുരുവായൂരമ്പലം ഗോകുലമാക്കുന്ന ഗോപകുമാരനെ കണികാണണം… വിഷു ആശംസകൾ!!
ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ!!
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്… Happy Vishu

ഏത് ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും ഏത് യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും…. ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും വിഷു ആശംസകൾ…😍
മനസ് നിറയെ കൊന്നപ്പൂത്തിളക്കം, സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷു ആശംസകൾ നേരുന്നു.

Happy Vishu! നിറവിന്റെ വിഷു ചൈതന്യം നിങ്ങളുടെ ജീവിതത്തിലും നിറയട്ടെ…

കണി ഒരുക്കിയും സദ്യക്ക് വട്ടം കൂട്ടിയും മധുരം നുകർന്നും വിഷു ആഘോഷിക്കാം, ഏവർക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ!!
വിഷു കൈനീട്ടം പോലെ അനുഗ്രഹീതമാകട്ടെ നിങ്ങളുടെ ജീവിതവും, ഹാപ്പി വിഷു!!

നിറദീപവും കൊന്നപ്പൂവും കണിവെള്ളരിയും ഉണ്ണിക്കണ്ണനും കൺ നിറയെ കണ്ട്, സ്നേഹത്തിന്റെ കൈനീട്ടം വാങ്ങാൻ പുതിയ വിഷുക്കാലമെത്തി, ഏവർക്കും ഹൃദ്യമായ വിഷു ആശംസകൾ നേരുന്നു…

എന്റെ കൈയ്യില്‍ പൂത്തിരി, നിന്റെ കൈയ്യില്‍ പൂത്തിരി, എന്നും പൊട്ടിച്ചിരിക്കുന്ന വിഷുപ്പുലരി… സ്നേഹം നിറഞ്ഞ വിഷു ആശംസകൾ!!
പ്രിയപ്പെട്ടവര്‍ക്കൊപ്പം ഒത്തൊരുമിക്കാനും ആഘോഷിക്കാനും പുതിയൊരു വിഷുക്കാലം കൂടി, സന്തോഷവും സമാധാനവും നിറഞ്ഞ വിഷു ആശംസകൾ…

ഈ വിഷുക്കാലത്തിന്റെ ഊഷ്മളതയും ആനന്ദവും നിങ്ങളുടെ ഹൃദയത്തിനും കുടുംബത്തിനും സമാധാനം നൽകട്ടെ. 💛വിഷു ആശംസകൾ!!💛
വിഷുക്കിളി കണിപ്പൂ കൊണ്ടു വാ, മലര്‍ക്കുടന്നയില്‍ തേനുണ്ണാന്‍ വാ… Happy Vishu😍

വിഷു പക്ഷി ചിലച്ചു , നാണിച്ചു ചിലച്ചു, വസന്തം ചിരിച്ചു കളിയാക്കി ചിരിച്ചു… ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ…😍
ഈ വിഷു പുതിയ തുടക്കങ്ങളുടെയും വിജയത്തിന്റേതുമാകട്ടെ, ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു…💛

കണിക്കൊന്നകള്‍ പൂക്കുമ്പോള്‍, മണിത്തൊങ്ങലും ചാര്‍ത്തുമ്പോള്‍, ആരേകും വിഷു കൈനീട്ടം… 💛വിഷു ആശംസകൾ💛
വിഷുവിന്റെ പൊൻതിളക്കം നിങ്ങളുടെ മേൽ പ്രകാശിക്കട്ടെ, അനന്തമായ സന്തോഷം നിറയട്ടെ…🙏

ഈ വിശേഷ ദിനത്തിൽ, കണി കൊന്ന പൂക്കൾ പോലെ സന്തോഷം വിരിയട്ടെ… ഏവർക്കും വിഷു ആശംസകൾ
വിഷു ആശംസകൾ! വർഷം മുഴുവനും നിങ്ങളുടെ ജീവിതത്തിൽ പ്രകാശവും, സ്നേഹവും, സമൃദ്ധിയും നിറയട്ടെ.🙏

ഈ വിഷുവിന്, നിങ്ങളുടെ സ്വപ്നങ്ങൾ പൂവണിയട്ടെ, നിങ്ങളുടെ പ്രയത്നം സാക്ഷാത്കരിക്കട്ടെ, സ്നേഹം നിറഞ്ഞ വിഷു ആശംസകൾ
വിഷുക്കണി പോലെ സമ്പൽ സമൃദ്ധമായ പുതുവർഷം ആശംസിക്കുന്നു, Happy Vishu😍

കണിക്കൊന്ന പൂക്കൾ നിറച്ച വിഷുക്കണിയും മുത്തച്ഛൻ തന്നെ വിഷുക്കൈനീട്ടവും, നന്മ നിറഞ്ഞ വിഷുക്കാലവും… ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും വിഷു ആശംസകൾ…🙏😍

എല്ലാ പുതിയ തുടക്കങ്ങൾക്കും ഐശ്വര്യവും സമ്പൂർണ വിജയവും നേരുന്നു. Happy Vishu
പൊന്നും കണിക്കൊന്ന അടിമുടി പൂത്തൊരുങ്ങും…. അങ്ങനെ പുതിയൊരു വിഷുക്കാലം കൂടി, ഹാപ്പി വിഷു!

ഈ വിഷുവിന് തിളക്കവും ഐശ്വര്യവും അനുഗ്രഹങ്ങളും നേരുന്നു. ഏവർക്കും 💛വിഷു ആശംസകൾ!💛😍

ഈ വിഷുവിന്, കരുണയുടെ വിത്തുകൾ വിതയ്ക്കൂ, സന്തോഷത്തിന്റെ വിളവെടുപ്പ് നടത്താം… സ്നേഹം നിറഞ്ഞ വിഷു ആശംസകൾ😍…
നന്മയുടെ പൊൻകണി കണ്ടുണരാം, വീണ്ടുമൊരു വിഷുക്കാലമെത്തി… സ്നേഹം നിറഞ്ഞ 💛വിഷു ആശംസകൾ!!💛
നിങ്ങളുടെ വിഷു സമൃദ്ധിയാൽ നിറയട്ടെ. പുതുവർഷം ആനന്ദത്താൽ തുടങ്ങട്ടെ, ഹൃദ്യമായ വിഷു ആശംസകൾ
വിഷു ആശംശകൾ! ഉണ്ണിക്കണ്ണൻ നിങ്ങളുടെ വീടിന് സ്നേഹവും ചിരിയും നിറക്കട്ടെ…

വാട്സ്ആപ്പിൽ Vishu Stickers അയക്കുന്നതെങ്ങനെ?
വാട്സ്ആപ്പ് വഴി നിങ്ങൾക്ക് ഹാപ്പി വിഷു സ്റ്റിക്കറുകൾ പങ്കുവയ്ക്കാം. വാട്സ്ആപ്പിൽ തന്നെ ലഭ്യമായ സ്റ്റിക്കറുകളോ, അതുമല്ലെങ്കിൽ പ്ലേസ്റ്റോറിൽ നിന്നോ വിഷു സ്റ്റിക്കറുകൾ എടുക്കാം. പ്ലേ സ്റ്റോറിൽ Happy Vishy Stickers എന്ന് ടൈപ്പ് ചെയ്യുക. ഇവിടെ കാണിക്കുന്നതിൽ ഇഷ്ടപ്പെട്ട പാക്ക് സെലക്ട് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം. ശേഷം വാട്സ്ആപ്പ് തുറന്ന് ചാറ്റ് സെഷനിൽ ഇമോജി ബട്ടൺ ക്ലിക്ക് ചെയ്യണം. ഇവിടെ നിന്നും ഇപ്പോൾ ഇൻസ്റ്റാൾ ചെയ്ത പാക്ക് ലഭിക്കും. ഇത് പ്രിയപ്പെട്ടവരുടെ ചാറ്റിലേക്ക് സെൻഡ് ചെയ്യാം.

ഇനി വാട്സ്ആപ്പിലെ തന്നെ ചാറ്റ് സെഷനിൽ നിന്നും തേർഡ് പാർട്ടി സ്റ്റിക്കറുകളില്ലാതെ ആശംസ പങ്കിടാം. ഇങ്ങനെ സ്റ്റിക്കർ അയക്കണമെങ്കിൽ ചാറ്റ് സെഷനിലെ സ്റ്റിക്കർ സിമ്പലിൽ ക്ലിക്ക് ചെയ്യുക. ഇവിടെ വിഷു എന്ന് ടൈപ്പ് ചെയ്ത് സ്റ്റിക്കർ കണ്ടെത്താം. അതുപോലെ ചാറ്റ് സെഷനിലെ GIF വിഭാഗത്തിൽ നിന്ന് ജിഫുകളും തെരഞ്ഞെടുത്ത് സെൻഡ് ചെയ്യാവുന്നതാണ്.
ഇനി ട്രെൻഡ് അനുസരിച്ച് പോവുന്നെങ്കിൽ ചാറ്റ്ജിപിടിയോട് പറഞ്ഞാൽ GHIBLI ART വിഷു ചിത്രങ്ങളും കിട്ടും.
Also Read: ദിവസം 3 ഫോട്ടോ മാത്രമാണോ! അൺലിമിറ്റഡായി ChatGPT Free Ghibli Image ഉണ്ടാക്കാം, എങ്ങനെയെന്നോ?
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile