വീട് തിയേറ്ററാക്കാം! 60% ഡിസ്കൗണ്ടിൽ Mivi Bluetooth Soundbar ആമസോണിൽ നിന്ന് സ്വന്തമാക്കാം
വീട്ടിലിരുന്ന് തിയേറ്റർ നിലവാരത്തിലുള്ള ഓഡിയോ എക്സ്പീരിയൻസ് ആസ്വദിക്കാം. വീട്ടിലിരുന്ന് തിയേറ്റർ നിലവാരത്തിലുള്ള മിവിയുടെ Mivi Nex 70 Bluetooth soundbar ഇപ്പോൾ വിലക്കിഴിവിൽ ലഭ്യമാണ്. 60 ശതമാനം വരെ വമ്പൻ ഇളവാണ് ഓഡിയോ സിസ്റ്റത്തിന് ആമസോൺ അനുവദിച്ചിരിക്കുന്നത്. മികച്ച ശബ്ദമികവും ആകർഷകമായ ഡിസൈനുമുള്ള ഓഡിയോ സിസ്റ്റമാണിത്. ബ്ലൂടൂത്ത് ഉൾപ്പെടെയുള്ള മൾട്ടി-കണക്റ്റിവിറ്റി ഓപ്ഷനുകളും സ്റ്റൈലിഷ് ലുക്കും മിവി നെക്സ്റ്റ് 70 ഹോം തിയേറ്റർ സിസ്റ്റത്തിന് ലഭിക്കും. ബജറ്റ് വിലയിൽ മികച്ചൊരു ഹോം ഓഡിയോ സിസ്റ്റം തിരയുന്നവർക്ക് ആമസോണിലെ കിഴിവും സവിശേഷതകളും പരിശോധിക്കാം.
Mivi Nex 70 Bluetooth soundbar: Offer
7,999 രൂപയ്ക്കാണ് മിവി നെക്സ് 70 ബ്ലൂടൂത്ത് ഓഡിയോ സിസ്റ്റം ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ആമസോണിൽ പകുതിയോളം വിലക്കുറവ് ബ്ലൂടൂത്ത് ഹോം തിയേറ്റർ സിസ്റ്റത്തിന് ലഭ്യമാണ്. 2,2 ചാനൽ നെക്സ് പവർ സ്റ്റേജ് ടെക്നോളജി ഉപയോഗിച്ചിട്ടുള്ള ഹോം തിയേറ്റർ സിസ്റ്റമാണിത്.
ആമസോണിൽ 60 ശതമാനം നേരിട്ടുള്ള ഇളവിലൂടെ 3,199 രൂപയ്ക്ക് വാങ്ങിക്കാം. എസ്ബിഐ കാർഡിലൂടെ 500 രൂപ ഇളവും മിവി ഓഡിയോ സിസ്റ്റത്തിന് ലഭിക്കും. ഇങ്ങനെ ബ്ലൂടൂത്ത് സിസ്റ്റം 3000 രൂപയ്ക്കും താഴെ വിലയിൽ വാങ്ങിക്കാം. 112 രൂപയുടെ അത്യാകർഷകമായ ഇഎംഐ ഓഫറും ബ്ലൂടൂത്ത് ഓഡിയോ സിസ്റ്റത്തിന് ഇപ്പോൾ ലഭ്യമാണ്.
Also Read: ഫ്ലിപ്കാർട്ടിൽ കിട്ടാനില്ല, Vivo 5G ആമസോണിൽ വൻ ഓഫറിൽ; 50MP ZEISS ക്യാമറയും 6500 mAh ബാറ്ററിയും
മിവി ബ്ലൂടൂത്ത് സൗണ്ട് ബാർ പ്രത്യേകത
Mivi Nex 70 ഓഡിയോ സിസ്റ്റത്തിന് മികച്ച ഓഡിയോ എക്സ്പീരിയൻസ് ലഭിക്കും. സ്റ്റൈലിഷും ആകർഷകവുമായ ഡിസൈനിലാണ് ഇത് നിർമിച്ചിരിക്കുന്നു. നീളമേറിയതും മനോഹരവുമായ ഡിസൈനിൽ നിർമിച്ച സൗണ്ട്ബാറിന് 70 വാട്ട് ഓഡിയോ പവർ ഔട്ട്പുട്ട് ലഭിക്കും.
ഇതിൽ രണ്ട് സ്പീക്കറുകൾ സംയോജിപ്പിച്ചുകൊണ്ട്, 2.2 ചാനൽ യൂണിറ്റ് കൊടുത്തിരിക്കുന്നു. വ്യക്തതയുള്ള ഓഡിയോയും ആഴത്തിലുള്ള ബാസും ഹോം തിയേറ്ററിന്റെ പ്രത്യേകതകളാണ്.
ശബ്ദം കൂടുതൽ ബാലൻസ്ഡായും വ്യക്തമായും കേൾക്കാൻ ഈ ഓഡിയോ സിസ്റ്റത്തിന് ലഭിക്കും. ഉയർന്ന വോള്യത്തിൽ പോലും ശബ്ദത്തിന്റെ ക്ലാരിറ്റി നിലനിർത്താൻ സഹായിക്കുന്നു.
ബ്ലൂടൂത്ത് കണക്റ്റിവിറ്റിയിലൂടെ മൊബൈൽ ഫോൺ, ടാബ്ലെറ്റ് തുടങ്ങിയ ഉപകരണങ്ങളിൽ നിന്ന് വയർലെസ് ആയി കണക്റ്റ് ചെയ്യാനും അനായാസം സാധിക്കും.
ഇതിൽ AUX, USB, Coaxial എന്നീ വയർഡ് കണക്ഷനുകളും ഹോം തിയേറ്റർ സിസ്റ്റത്തിലുണ്ട്. ഇതിലൂടെ വിവിധ ഡിവൈസുകളിൽ എളുപ്പത്തിൽ കണക്ട് ചെയ്യാൻ സാധിക്കും. സൗണ്ട് ക്രമീകരണങ്ങൾ എളുപ്പത്തിൽ നിയന്ത്രിക്കുന്നതിനായി പ്രത്യേക റിമോട്ടും കൊടുത്തിട്ടുണ്ട്.
മിവി സിസ്റ്റത്തിൽ മികച്ച ബാസ്, ക്ലാരിറ്റി ഓഡിയോ, ഒന്നിലധികം കണക്റ്റിവിറ്റി ഓപ്ഷനുകൾ, ആകർഷകമായ ഡിസൈൻ എന്നിവ മിവി Nex 70 സൗണ്ട്ബാറിൽ നിന്ന് ലഭിക്കും.