WhatsApp Photo Scam: വാട്സ്ആപ്പിലെ ഈ പുതിയ അപകടം നിങ്ങളുടെ പണം അപഹരിക്കും, എങ്ങനെ തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാം?

HIGHLIGHTS

വാട്സ്ആപ്പിൽ ഈ ഫോട്ടോകൾ ക്ലിക്ക് ചെയ്ത് ഡൌൺലോഡ് ചെയ്താൽ പണി കിട്ടും

jpgs, .pngs, .mp3s, അല്ലെങ്കിൽ PDF-കൾ പോലുള്ള സാധാരണ മീഡിയ ഫയലുകളാണിവ

സ്റ്റെഗനോഗ്രഫി എന്ന രീതി ഉപയോഗിച്ചുള്ള തട്ടിപ്പാണിത്

WhatsApp Photo Scam: വാട്സ്ആപ്പിലെ ഈ പുതിയ അപകടം നിങ്ങളുടെ പണം അപഹരിക്കും, എങ്ങനെ തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാം?

WhatsApp Photo Scam: വാട്സ്ആപ്പിൽ വന്നൊരു ഫോട്ടോ ക്ലിക്ക് ചെയ്തു, യുവാവിന് നഷ്ടപ്പെട്ടത് അക്കൌണ്ടിലുണ്ടായിരുന്ന 2 ലക്ഷം രൂപ! ഇത് അപൂർവ്വമായൊരു സംഭവമല്ല. അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന WhatsApp Fraud-ലെ ചില കേസുകളാണിത്.

Digit.in Survey
✅ Thank you for completing the survey!

മധ്യപ്രദേശ് സ്വദേശിയായ യുവാവിന് വാട്സ്ആപ്പ് ഫോട്ടോ തട്ടിപ്പിലൂടെ രണ്ട് ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടു. നിരുപദ്രവകരമായി തോന്നുന്ന ഒരു ഫോട്ടോ വാട്സ്ആപ്പ് ചാറ്റിലേക്ക് വരികയും ഇത് ഓപ്പൺ ചെയ്തപ്പോൾ ഫോണിലേക്ക് ആക്സസ് നേടി പണം കൊള്ളയടിക്കുകയായിരുന്നു. സ്റ്റെഗനോഗ്രാഫി എന്ന ടോപ് ഹാക്കിംഗ് രീതിയാണ് ഇവിടെ തട്ടിപ്പുകാർ പ്രയോഗിച്ചത്. പരിചയമില്ലാത്ത നമ്പരിൽ നിന്ന് ഇങ്ങനെ ഫോട്ടോകൾ വന്നാൽ അത് ഡൌൺലോഡ് ചെയ്യാതിരിക്കാം. എന്നാൽ നിങ്ങൾ ഉൾപ്പെടുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് അങ്ങനെ Scam Photos വരുന്നതെങ്കിലോ?

jpg, png ഫയലുകളിലുള്ള WhatsApp Photo Scam

ലീസ്റ്റ് സിഗ്നിഫിക്കന്റ് ബിറ്റ് (LSB) സ്റ്റെഗനോഗ്രഫി എന്ന രീതി ഉപയോഗിച്ചുള്ള തട്ടിപ്പാണിത്. ഇങ്ങനെ അയക്കുന്ന ചിത്രത്തിൽ മാൽവെയർ ഉൾപ്പെടുത്തിയേക്കുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.jpgs, .pngs, .mp3s, അല്ലെങ്കിൽ PDF-കൾ പോലുള്ള സാധാരണ മീഡിയ ഫയലുകളാണിവ.

WhatsApp Photo Scam

അതിനാൽ തന്നെ മിക്കവരും ഫയലുകൾ ദോഷം ചെയ്യുന്നവയല്ല എന്ന് ധരിക്കും. ഇതിൽ മാൽവെയറുകൾ വളരെ ചെറിയ ബിറ്റുകളായാണ് ട്വീക്ക് ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ ദോഷകരമായ കോഡ് മറച്ചുകൊണ്ട്, ഒരു സാധാരണ ഇമേജ് പോലെ ഇത് കാണപ്പെടും.

ഈ ഫോട്ടോകൾ ക്ലിക്ക് ചെയ്ത് ഡൌൺലോഡ് ചെയ്താൽ പണി കിട്ടും. നമ്മുടെ സെൻസിറ്റീവ് വിവരങ്ങളിലേക്ക് മാൽവെയറുകൾക്ക് ഇങ്ങനെ കയറിക്കൂടാം. വ്യക്തിഗത വിവരങ്ങളും, സാമ്പത്തിക ഇടപാടുകളുമെല്ലാം ഇങ്ങനെ അപഹരിക്കപ്പെട്ടേക്കും.

WhatsApp Scam, നിങ്ങൾ ശ്രദ്ധിക്കേണ്ടതും സൂക്ഷിക്കേണ്ടതും

ഇത്തരം തട്ടിപ്പുകൾക്ക് എതിരെ നല്ല ശ്രദ്ധ നൽകിയാൽ മതി. ഇതിനായി അജ്ഞാത കോൺടാക്റ്റുകളിൽ നിന്ന് ഒരിക്കലും മീഡിയ ഡൗൺലോഡ് ചെയ്യരുത്. അതുപോലെ ഗ്രൂപ്പുകളിലും മറ്റും വരുന്ന മീഡിയാ ഫയലുകൾക്കെതിരെയും ജാഗ്രത പാലിക്കണം. ഇതിനായി വാട്സ്ആപ്പ് സെറ്റിങ്സിൽ നിന്ന് ഓട്ടോ-ഡൗൺലോഡ് ഓഫാക്കുക.
ഇന്റർനെറ്റ്, വൈഫൈ ഉപയോഗിക്കുമ്പോൾ ഓട്ടോ-ഡൗൺലോഡ് വഴി ഫോട്ടോകളും വീഡിയോകളും ഓപ്പണാകാൻ അനുവദിക്കരുത്.

നിങ്ങളുടെ ഫോൺ സോഫ്റ്റ്‌വെയർ എപ്പോഴും അപ്-ടു-ഡേറ്റ് ആണോ എന്നതും ശ്രദ്ധിക്കണം. ഒരു സാഹചര്യത്തിലും ഫോണിലേക്ക് വരുന്ന OTP-കൾ ഷെയർ ചെയ്യരുത്. Silence Unknown Callers പോലുള്ള ഫീച്ചറുകളും ഇതിനായി ഉപയോഗിക്കുക.

സംശയാസ്പദമായ നമ്പറുകൾ ഉടനടി ബ്ലോക്ക് ചെയ്‌ത് റിപ്പോർട്ട് ചെയ്യുക. ഇതിന് പുറമെ ആപ്പിലെ പ്രൈവസി സെറ്റിങ്സ് പോലുള്ള ഓപ്ഷനുകളും പ്രയോജനപ്പെടുത്തുക.

Also Read: OMG! India 5G-യിൽ കറങ്ങുമ്പോൾ നമ്മുടെ അയൽക്കാർ 10G-യിൽ കുതിക്കുന്നു…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo