അടിയന്തരമായി e-PAN വേണോ? നിങ്ങളുടെ ഫോണിലൂടെ പാൻ കാർഡ് മിനിറ്റുകൾക്കകം ഡൗൺലോഡ് ചെയ്യാം

അടിയന്തരമായി പാൻ കാർഡ് ആവശ്യമുണ്ടോ? ഇനി ദിവസങ്ങൾ കാത്തിരിക്കാതെ മൊബൈൽ ഫോണിലൂടെ തന്നെ ഇൻസ്റ്റന്റ് e PAN Download ചെയ്യാം. സ്വകാര്യ ആവശ്യങ്ങൾക്കോ, ധനകാര്യസ്ഥാപനങ്ങളിലോ, സർക്കാർ ഓഫീസികളിലെ സേവനങ്ങൾക്കോ പെട്ടെന്ന് പാൻ കാർഡ് വേണമെങ്കിൽ എന്ത് ചെയ്യണം? പാൻ കാർഡ് കൈയിൽ കരുതാൻ മറന്നുപോയാലും, പാൻ കാർഡിന് അപേക്ഷിച്ചവർക്കും ആദായ നികുതി വകുപ്പ് നൽകുന്ന ഇൻസ്റ്റന്റ് e-PAN സൗകര്യം പ്രയോജനപ്പെടുത്താം. ഇതിനായി ആധാർ കാർഡ് ഉപയോഗിച്ചുകൊണ്ട് ഓൺലൈനിൽ വേഗത്തിൽ ഇ പാൻ ഡൗൺലോഡ് ചെയ്യാനാകും. ഫോണിൽ നിന്ന് തന്നെ ഇൻസ്റ്റന്റ് ഇ പാനിന് എങ്ങനെ അപേക്ഷിക്കാം, സ്റ്റാറ്റസ് പരിശോധിക്കാമെന്നും ഡൗൺലോഡ് ചെയ്യാമെന്നും നോക്കാം.

ഇൻസ്റ്റന്റ് പാൻ കാർഡ് അപ്ഡേറ്റ്!

സാമ്പത്തിക സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ളതാണ് ഇൻസ്റ്റന്റ് ഇ പാൻ അഥവാ തൽക്ഷണ ഇ-പാൻ.

മാനുവൽ പേപ്പർവർക്കുകളില്ലാതെ ഡിജിറ്റൽ പാൻ കാർഡിലൂടെ നിങ്ങൾക്ക് പാൻ കാർഡ് സേവനം ലഭിക്കും. ഇതിന് അപേക്ഷാ ഫീസ് ആവശ്യമില്ല. പെട്ടെന്ന് തന്നെ മൊബൈലിൽ പാൻ കാർഡ് ഡൌൺലോഡ് ചെയ്യാനാകും. വേഗത്തിലുള്ള ലോൺ, അക്കൗണ്ട് അപ്രൂവലിനും ഇൻസ്റ്റന്റ് ഇ പാൻ സഹായിക്കും.

പല ഫിൻടെക് പ്ലാറ്റ്‌ഫോമുകളും വേഗത്തിലുള്ള KYC പരിശോധനകൾക്കായി തൽക്ഷണ ഇ-പാൻ ആശ്രയിക്കുന്നുണ്ട്. വേഗത്തിലുള്ള അംഗീകാരങ്ങൾക്കായി ഇ പാൻ കാർഡ് പ്രയോജനപ്പെടുത്താം. എങ്ങനെയാണ് ഇൻസ്റ്റന്റ് ഇ പാൻ കാർഡ് ഡൗൺലോഡ് ചെയ്യുന്നതെന്ന് പരിശോധിക്കാം.

How to Download Instant e PAN

പാൻ കാർഡിന്റെ ഡിജിറ്റൽ രൂപമാണ് ഇ പാൻ. ഫിസിക്കൽ PAN കാർഡിന്റെ അതേ സാധുതയുള്ള ഇ പാൻ കാർഡിൽ പാൻ നമ്പർ, പേര്, ജനനത്തീയതി, ഫോട്ടോ, പരിശോധനയ്ക്കുള്ള QR കോഡ് എന്നിവ ഉൾപ്പെടുന്നു. ഫിസിക്കൽ കാർഡിനായി കാത്തിരിക്കാതെ എവിടെനിന്നും ഉടൻ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. മൊബൈൽ ഫോണിൽ വരെ ഇ പാൻ കാർഡ് വളരെ ഈസിയായി ഡൗൺലോഡ് ചെയ്യാനാകും.

Also Read: 200MP ക്വാഡ് ക്യാമറ, Samsung 5G ഫ്ലാഗ്ഷിപ്പിന്റെ ഫ്ലിപ്കാർട്ടിലെ പുതിയ വില കണ്ടോ?

Protean വഴി പാൻ കാർഡ് അപേക്ഷ സമർപ്പിച്ചവർക്ക്, ഓൺലൈനായി ഇ പാൻ കാർഡ് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം.

  • NSDL ന്റെ ഔദ്യോഗിക PAN പോർട്ടൽ തുറക്കുക. ശേഷം Download e-PAN എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • പാൻ നമ്പർ, ആധാർ നമ്പർ (നിർബന്ധമല്ല), ജനന തീയതി എന്നിവ കൊടുക്കുക.
  • ടേംസ് ആൻഡ് കണ്ടീഷൻസ് അംഗീകരിച്ച് CAPTCHA കോഡ് നൽകുക.
  • ഇവിടെ സബ്മിറ്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലോ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഇമെയിലിലോ ലഭിച്ച OTP നൽകുക.
  • വേരിഫിക്കേഷൻ പൂർത്തിയായ ശേഷം Download എന്നതിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് E-PAN കാർഡ് PDF ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്ത് ലഭിക്കാവുന്നതാണ്.

ഇതുകൂടാതെ ഇൻകം ടാക്സ് പോർട്ടലിലൂടെയും UTIITSL പോർട്ടലിലൂടെയും നിങ്ങൾക്ക് ഇൻസ്റ്റന്റ് ഇ പാൻ ഡൗൺലോഡ് ചെയ്യാം.

Also Read: 50MP ZEISS ക്യാമറയും 512GB സ്റ്റോറേജും; Vivo 5G ഫ്ലിപ്കാർട്ടിനേക്കാൾ വിലക്കുറവിൽ ആമസോണിൽ!

  1. ഇതിനായി ആദ്യം UTIITSL-ന്റെ ഔദ്യോഗിക PAN പോർട്ടൽ തുറക്കുക.
  2. ശേഷം Download e-PAN എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  3. പാൻ നമ്പർ നൽകി, ജനനത്തീയതി കൊടുക്കുക. ആധാർ നമ്പറും കൊടുക്കാമെങ്കിലും നിർബന്ധമല്ല.
  4. ശേഷം CAPTCHA കോഡ് നൽകുക.
  5. ഇവിടെ സബ്മിറ്റ് എന്നതിൽ ക്ലിക്ക് ചെയ്യാം.
  6. തുടർന്ന് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലോ അല്ലെങ്കിൽ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഇമെയിൽ ഐഡിയിലോ ലഭിച്ച OTP നൽകുക.
  7. ഇവിടെ Download എന്നതിൽ ക്ലിക്ക് ചെയ്യുക. ഇങ്ങനെ e-PAN കാർഡ് PDF ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യപ്പെടും.

ഇൻകം ടാക്സ് പോർട്ടൽ വഴി എങ്ങനെ ഇ പാൻ ഡൗൺലോഡ് ചെയ്യാം?

Aadhaar വഴി പാൻ കാർഡിന് അപേക്ഷ നൽകിയവർക്ക് ഇൻകം ടാക്സ് പോർട്ടൽ പ്രയോജനകരമാകും.

  • ഘട്ടം 1: ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക ഇ-ഫയലിംഗ് വെബ്‌സൈറ്റ് സന്ദർശിക്കുക.
  • ഘട്ടം 2: ഇൻസ്റ്റന്റ് ഇ-പാൻ എന്ന കാറ്റഗറി ക്ലിക്ക് ചെയ്യുക.
  • ഘട്ടം 3: ശേഷം Check Status/Download PAN എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാം.
  • ഘട്ടം 4: തുടർന്ന് ആധാർ നമ്പർ നൽകുക.
  • ഘട്ടം 5: ശേഷം നിങ്ങളുടെ ആധാർ ലിങ്ക് ചെയ്‌ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന OTP ഉപയോഗിച്ച് വേരിഫിക്കേഷൻ നടത്താം.
  • ഘട്ടം 6: ഇതിന് ശേഷം, ഡൗൺലോഡ് എന്നതിൽ ക്ലിക്കുചെയ്യുക. ഇവിടെ ഇ-പാൻ കാർഡ് PDF ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യപ്പെടും.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :