50MP ZEISS ക്യാമറയും 512GB സ്റ്റോറേജും; Vivo 5G ഫ്ലിപ്കാർട്ടിനേക്കാൾ വിലക്കുറവിൽ ആമസോണിൽ!

50MP ZEISS ക്യാമറയും 512GB സ്റ്റോറേജും; Vivo 5G ഫ്ലിപ്കാർട്ടിനേക്കാൾ വിലക്കുറവിൽ ആമസോണിൽ!

പ്രീമിയം സ്മാർട്ട്ഫോൺ വിപണിയിൽ ക്യാമറ മികവുകൊണ്ട് ശ്രദ്ധ നേടിയ Vivo X100 Pro 5G വമ്പിച്ച ഇളവിൽ ആമസോണിൽ വാങ്ങിക്കാം. മികവുറ്റ ഫോട്ടോഗ്രാഫിയ്ക്കായി 50MP ZEISS ക്യാമറ സിസ്റ്റവും, ഉയർന്ന നിലവാരമുള്ള ഡിസ്പ്ലേ, വേഗത്തിലുള്ള ചാർജിംഗ് സപ്പോർട്ടും, ശക്തമായ പ്രോസസറുമുള്ള സ്മാർട്ട് ഫോണാണിത്. വിവോ എക്സ്100 5ജിയ്ക്ക് ഫ്ലിപ്കാർട്ടിനേക്കാൾ ഇളവ് ആമസോണിൽ ലഭ്യമാണ്. ആമസോൺ ഇന്ത്യയിൽ 20000 രൂപയുടെ അധിക കിഴിവ് ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നു. വിവോ എക്സ്100 പ്രോ 5ജിയുടെ സവിശേഷതകൾക്കൊപ്പം വിലയും ഓഫറുകളും അറിയാം.

Digit.in Survey
✅ Thank you for completing the survey!

Vivo X100 Pro 5G

96,999 രൂപയ്ക്കാണ് വിവോ എക്സ്100 പ്രോ 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 89,999 രൂപയ്ക്ക് സ്മാർട്ട് ഫോൺ ഫ്ലിപ്കാർട്ടിൽ വിൽക്കുന്നു. ഇതിന് ആമസോൺ ഇന്ത്യയിൽ 69,999 രൂപയാണ് വില. ആമസോൺ പേ ക്യാഷ്ബാക്ക് ഓഫറായി 2000 രൂപയോളം ഇളവ് ലഭിക്കും.

37050 രൂപയുടെ എക്സ്ചേഞ്ച് ഓഫറും വിവോ എക്സ്100 പ്രോ 5ജിയ്ക്ക് ലഭ്യമാണ്. 2,461 രൂപയുടെ ഇഎംഐ കിഴിവ് വിവോ എക്സ്100 പ്രോ 5ജിയ്ക്ക് ആമസോൺ തരുന്നു. 16 ജിബിയും 512 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ എക്സ്100 പ്രോയ്ക്കാണ് ഓഫർ.

Also Read: RCB ആരാധകർക്കായി Nothing-ന്റെ സ്പെഷ്യൽ എഡിഷൻ!

വിവോ എക്സ്100 പ്രോ 5ജി ഫീച്ചറുകൾ എന്തൊക്കെയാണ്?

  • ഡിസ്‌പ്ലേ: 6.78 ഇഞ്ച് LTPO AMOLED ഡിസ്പ്ലേയുള്ള ഫോണിന് 120Hz റിഫ്രഷ് റേറ്റുണ്ട്. 3000 nits വരെ പീക്ക് ബ്രൈറ്റ്നസ്** നൽകുന്നു. 1260 x 2800 പിക്സൽ റെസല്യൂഷനും 453ppi പിക്സൽ ഡെൻസിറ്റിയും ഫോണിനുണ്ട്.
  • പ്രോസസർ: മീഡിയാടെക് ഡൈമൻസിറ്റി 9300 (4nm) ചിപ്സെറ്റ് ആണ് ഫോണിലുള്ളത്. ഹൈ-എൻഡ് പെർഫോമൻസിനും ഗെയിമിംഗിനും ഇത് അനുയോജ്യമാണ്.
  • സോഫ്റ്റ്‌വെയർ: ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് 14 ഒഎസ്സാണ് ഫോണിലുള്ളത്.
  • ക്യാമറ: ZEISS സപ്പോർട്ട് ചെയ്യുന്ന ക്യാമറ സിസ്റ്റം വിവോ എക്സ്100 പ്രോയിൽ കൊടുത്തിരിക്കുന്നു. ഇതിൽ 50MP പ്രൈമറി ക്യാമറ, OIS സപ്പോർട്ടുള്ള 50MP ടെലിഫോട്ടോ ക്യാമറ, OIS പിന്തുണയ്ക്കുന്ന 50MP അൾട്രാ വൈഡ് ക്യാമറയും ചേർന്ന ക്യാമറ യൂണിറ്റാണ് ഇതിലുള്ളത്. സ്മാർട്ട് ഫോണിന് മുൻവശത്തായി 32MP ഫ്രണ്ട് ക്യാമറയും വരുന്നു. 8K, 4K, 1080p വീഡിയോ റെക്കോർഡിംഗ് സപ്പോർട്ടും ഈ ഫോണിൽ ലഭിക്കുന്നു.
  • ബാറ്ററി, ചാർജിംഗ്: ഫോണിൽ 5400mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. 100W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഈ ഫോണിൽ ലഭിക്കും. 50W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർഡ് ചാർജിംഗ് സപ്പോർട്ടും ഇതിനുണ്ട്.
  • കണക്റ്റിവിറ്റി: 5G, ഡ്യുവൽ സിം, വൈ-ഫൈ 7, ബ്ലൂടൂത്ത് 5.4, NFC, ഇൻഫ്രാറെഡ് പോർട്ട് കണക്റ്റിവിറ്റി സപ്പോർട്ടും ഫോണിൽ ലഭ്യമാണ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile