അടിയന്തരമായി പാൻ കാർഡ് ആവശ്യമുണ്ടോ? ഇനി ദിവസങ്ങൾ കാത്തിരിക്കാതെ മൊബൈൽ ഫോണിലൂടെ തന്നെ ഇൻസ്റ്റന്റ് e PAN Download ചെയ്യാം. സ്വകാര്യ ആവശ്യങ്ങൾക്കോ, ധനകാര്യസ്ഥാപനങ്ങളിലോ, സർക്കാർ ഓഫീസികളിലെ സേവനങ്ങൾക്കോ പെട്ടെന്ന് പാൻ കാർഡ് വേണമെങ്കിൽ എന്ത് ചെയ്യണം? പാൻ കാർഡ് കൈയിൽ കരുതാൻ മറന്നുപോയാലും, പാൻ കാർഡിന് അപേക്ഷിച്ചവർക്കും ആദായ നികുതി വകുപ്പ് നൽകുന്ന ഇൻസ്റ്റന്റ് e-PAN സൗകര്യം പ്രയോജനപ്പെടുത്താം. ഇതിനായി ആധാർ കാർഡ് ഉപയോഗിച്ചുകൊണ്ട് ഓൺലൈനിൽ വേഗത്തിൽ ഇ പാൻ ഡൗൺലോഡ് ചെയ്യാനാകും. ഫോണിൽ നിന്ന് തന്നെ ഇൻസ്റ്റന്റ് ഇ പാനിന് എങ്ങനെ അപേക്ഷിക്കാം, സ്റ്റാറ്റസ് പരിശോധിക്കാമെന്നും ഡൗൺലോഡ് ചെയ്യാമെന്നും നോക്കാം.
Surveyഇൻസ്റ്റന്റ് പാൻ കാർഡ് അപ്ഡേറ്റ്!
സാമ്പത്തിക സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ളതാണ് ഇൻസ്റ്റന്റ് ഇ പാൻ അഥവാ തൽക്ഷണ ഇ-പാൻ.
മാനുവൽ പേപ്പർവർക്കുകളില്ലാതെ ഡിജിറ്റൽ പാൻ കാർഡിലൂടെ നിങ്ങൾക്ക് പാൻ കാർഡ് സേവനം ലഭിക്കും. ഇതിന് അപേക്ഷാ ഫീസ് ആവശ്യമില്ല. പെട്ടെന്ന് തന്നെ മൊബൈലിൽ പാൻ കാർഡ് ഡൌൺലോഡ് ചെയ്യാനാകും. വേഗത്തിലുള്ള ലോൺ, അക്കൗണ്ട് അപ്രൂവലിനും ഇൻസ്റ്റന്റ് ഇ പാൻ സഹായിക്കും.
പല ഫിൻടെക് പ്ലാറ്റ്‌ഫോമുകളും വേഗത്തിലുള്ള KYC പരിശോധനകൾക്കായി തൽക്ഷണ ഇ-പാൻ ആശ്രയിക്കുന്നുണ്ട്. വേഗത്തിലുള്ള അംഗീകാരങ്ങൾക്കായി ഇ പാൻ കാർഡ് പ്രയോജനപ്പെടുത്താം. എങ്ങനെയാണ് ഇൻസ്റ്റന്റ് ഇ പാൻ കാർഡ് ഡൗൺലോഡ് ചെയ്യുന്നതെന്ന് പരിശോധിക്കാം.
How to Download Instant e PAN
പാൻ കാർഡിന്റെ ഡിജിറ്റൽ രൂപമാണ് ഇ പാൻ. ഫിസിക്കൽ PAN കാർഡിന്റെ അതേ സാധുതയുള്ള ഇ പാൻ കാർഡിൽ പാൻ നമ്പർ, പേര്, ജനനത്തീയതി, ഫോട്ടോ, പരിശോധനയ്ക്കുള്ള QR കോഡ് എന്നിവ ഉൾപ്പെടുന്നു. ഫിസിക്കൽ കാർഡിനായി കാത്തിരിക്കാതെ എവിടെനിന്നും ഉടൻ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. മൊബൈൽ ഫോണിൽ വരെ ഇ പാൻ കാർഡ് വളരെ ഈസിയായി ഡൗൺലോഡ് ചെയ്യാനാകും.
Also Read: 200MP ക്വാഡ് ക്യാമറ, Samsung 5G ഫ്ലാഗ്ഷിപ്പിന്റെ ഫ്ലിപ്കാർട്ടിലെ പുതിയ വില കണ്ടോ?
Protean വഴി പാൻ കാർഡ് അപേക്ഷ സമർപ്പിച്ചവർക്ക്, ഓൺലൈനായി ഇ പാൻ കാർഡ് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം.
- NSDL ന്റെ ഔദ്യോഗിക PAN പോർട്ടൽ തുറക്കുക. ശേഷം Download e-PAN എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- പാൻ നമ്പർ, ആധാർ നമ്പർ (നിർബന്ധമല്ല), ജനന തീയതി എന്നിവ കൊടുക്കുക.
- ടേംസ് ആൻഡ് കണ്ടീഷൻസ് അംഗീകരിച്ച് CAPTCHA കോഡ് നൽകുക.
- ഇവിടെ സബ്മിറ്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലോ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഇമെയിലിലോ ലഭിച്ച OTP നൽകുക.
- വേരിഫിക്കേഷൻ പൂർത്തിയായ ശേഷം Download എന്നതിൽ ക്ലിക്ക് ചെയ്യുക.
- തുടർന്ന് E-PAN കാർഡ് PDF ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്ത് ലഭിക്കാവുന്നതാണ്.
ഇതുകൂടാതെ ഇൻകം ടാക്സ് പോർട്ടലിലൂടെയും UTIITSL പോർട്ടലിലൂടെയും നിങ്ങൾക്ക് ഇൻസ്റ്റന്റ് ഇ പാൻ ഡൗൺലോഡ് ചെയ്യാം.
Also Read: 50MP ZEISS ക്യാമറയും 512GB സ്റ്റോറേജും; Vivo 5G ഫ്ലിപ്കാർട്ടിനേക്കാൾ വിലക്കുറവിൽ ആമസോണിൽ!
- ഇതിനായി ആദ്യം UTIITSL-ന്റെ ഔദ്യോഗിക PAN പോർട്ടൽ തുറക്കുക.
- ശേഷം Download e-PAN എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- പാൻ നമ്പർ നൽകി, ജനനത്തീയതി കൊടുക്കുക. ആധാർ നമ്പറും കൊടുക്കാമെങ്കിലും നിർബന്ധമല്ല.
- ശേഷം CAPTCHA കോഡ് നൽകുക.
- ഇവിടെ സബ്മിറ്റ് എന്നതിൽ ക്ലിക്ക് ചെയ്യാം.
- തുടർന്ന് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലോ അല്ലെങ്കിൽ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഇമെയിൽ ഐഡിയിലോ ലഭിച്ച OTP നൽകുക.
- ഇവിടെ Download എന്നതിൽ ക്ലിക്ക് ചെയ്യുക. ഇങ്ങനെ e-PAN കാർഡ് PDF ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യപ്പെടും.
ഇൻകം ടാക്സ് പോർട്ടൽ വഴി എങ്ങനെ ഇ പാൻ ഡൗൺലോഡ് ചെയ്യാം?
Aadhaar വഴി പാൻ കാർഡിന് അപേക്ഷ നൽകിയവർക്ക് ഇൻകം ടാക്സ് പോർട്ടൽ പ്രയോജനകരമാകും.
- ഘട്ടം 1: ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക ഇ-ഫയലിംഗ് വെബ്‌സൈറ്റ് സന്ദർശിക്കുക.
- ഘട്ടം 2: ഇൻസ്റ്റന്റ് ഇ-പാൻ എന്ന കാറ്റഗറി ക്ലിക്ക് ചെയ്യുക.
- ഘട്ടം 3: ശേഷം Check Status/Download PAN എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാം.
- ഘട്ടം 4: തുടർന്ന് ആധാർ നമ്പർ നൽകുക.
- ഘട്ടം 5: ശേഷം നിങ്ങളുടെ ആധാർ ലിങ്ക് ചെയ്‌ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന OTP ഉപയോഗിച്ച് വേരിഫിക്കേഷൻ നടത്താം.
- ഘട്ടം 6: ഇതിന് ശേഷം, ഡൗൺലോഡ് എന്നതിൽ ക്ലിക്കുചെയ്യുക. ഇവിടെ ഇ-പാൻ കാർഡ് PDF ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യപ്പെടും.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile