Apple slimmest iPhone Air gets massive Price drop on Amazon Electronics Premier League 2026
ആപ്പിൾ ആരാധകർക്ക് വലിയൊരു ആശ്വാസവുമായി ആമസോണിൽ ഗംഭീര ഓഫർ. പുതിയതും മനോഹരവുമായ Apple iPhone Air വിലക്കിഴിവിൽ ആമസോണിൽ നിന്ന് വാങ്ങാം. വളരെ നേർത്ത ഡിസൈനും ഭാരക്കുറവുമുള്ള ഐഫോണാണിത്. പ്രീമിയം ലുക്കും കരുത്തുറ്റ ആപ്പിൾ പ്രൊസസറും മെലിഞ്ഞ ഡിസൈനുമാണ് ഐഫോൺ എയറിന്റെ ഹൈലൈറ്റുകൾ.
ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ഐഫോണുകളുടെ വില കുത്തനെ വർധിപ്പിച്ച സാഹചര്യത്തിലാണ് ഇങ്ങനെയൊരു ഓഫർ. ധാരണയായി പുതിയ ഐഫോണുകൾ പുറത്തിറങ്ങുമ്പോൾ പഴയ മോഡലുകൾക്ക് വില കുറയ്ക്കാറുണ്ട്. ഇത്തവണ പതിവിന് വിപരീതമായി ലോഞ്ച് വിലയേക്കാൾ കൂടിയ വിലയിലാണ് ഫോണുകൾ ഇന്ത്യയിൽ വിൽക്കുന്നത്.
2000 രൂപ ബാങ്ക് ഓഫറും ചേർത്താണ് സ്മാർട്ട് ഫോൺ ആമസോണിൽ വിൽക്കുന്നത്. 48MP ഫ്യൂഷൻ ക്യാമറയുള്ള ഈ ഐഫോണിന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് അറിയണ്ടേ? അതുപോലെ പുതിയൊരു ഐഫോണിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഓഫർ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും നോക്കാം. ഇനിയും ഇന്ത്യയിൽ ഇങ്ങനെയൊരു ഓഫർ ലഭിക്കുമെന്നതും വിരളമാണ്.
1,19,900 രൂപയ്ക്കാണ് ഐഫോൺ എയർ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന് ആമസോണിൽ 18 ശതമാനം കിഴിവിൽ വെറും 97,990 രൂപ മാത്രമാണ് വിലയാകുന്നത്. 2000 രൂപയുടെ ബാങ്ക് ഇളവും സ്മാർട്ട് ഫോണിന് ലഭ്യമാണ്. ഐഫോൺ എയർ ഇങ്ങനെ 95990 രൂപയ്ക്ക് ആമസോൺ ഇന്ത്യയിൽ നിന്ന് പർച്ചേസ് ചെയ്യാം.
36950 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഡീൽ ഫോണിനുണ്ട്. നിങ്ങൾക്ക് വേണമെങ്കിൽ 3,445 രൂപയുടെ ഇഎംഐ ഓഫറും 4412 രൂപയുടെ മികച്ച നോ കോസ്റ്റ് ഇഎംഐ ഓഫറും പ്രയോജനപ്പെടുത്താം.
Also Read: സാംസങ്ങിനോട് പറഞ്ഞേര്! ആപ്പിളിന്റെ കന്നി ഫോൾഡ് ഫോണെത്തിയെന്ന്, iPhone Duo വില 3 ലക്ഷമോ?
2025 ലാണ് സാംസങ് ഗാലക്സി എസ്25 എഡ്ജിന് എതിരാളിയായി ആപ്പിൾ ഐഫോൺ എയർ പുറത്തിറങ്ങുന്നത്. 120Hz റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് OLED ഡിസ്‌പ്ലേയാണ് ഈ സ്ലിം മോഡലിനുള്ളത്. ഇതിന് 3,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നെസ് ലഭിക്കുന്നു.
20W വയർഡ് ചാർജിംഗും 12W മാഗ്‌സേഫ് വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്ന ഫോണാണിത്. ഇതിനായി ഐഫോൺ സ്ലിം ഫോണിൽ 3,100 mAh ബാറ്ററി നൽകിയിരിക്കുന്നു. ക്യാമറയുടെ പിൻഭാഗത്ത് 48MP ഫ്യൂഷൻ സെൻസറാണുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 18MP ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്.
പെർഫോമൻസിനായി ആപ്പിളിന്റെ A19 ചിപ്‌സെറ്റാണ് ഉപയോഗിച്ചിട്ടുള്ളത്. 12GB റാമും 1TB വരെ ഇന്റേണൽ സ്റ്റോറേജും ഫോൺ സപ്പോർട്ട് ചെയ്യുന്നു. ഏറ്റവും പുതിയ iOS 27-ൽ പ്രവർത്തിക്കുന്ന ഫോണിൽ സിരി എഐ സപ്പോർട്ടും ലഭിക്കുന്നു.