iPhone Duo വന്നിട്ടും സാംസങ്ങിന്റെ ട്രോൾ! Samsung Galaxy Z Fold 8 Ultra ആപ്പിളിന്റെ കന്നി ഫോണിനെ വീഴ്ത്തുമോ?

ടെക് ലോകം ഏറെ ആകാംഷയോടെ കാത്തിരുന്ന ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോണായ iPhone Duo ജോൺ ടെർണസ് അവതരിപ്പിച്ചു. സെപ്തംബർ 9 ന് രാത്രി നടന്ന Apple Event 2026 ചടങ്ങിലാണ് കമ്പനി ഐഫോൺ ഫോൾഡ് പുറത്തിറക്കിയത്. എന്നാൽ ചരിത്രപരമായ ലോഞ്ചിന് പിന്നാലെ, പതിവുപോലെ ആപ്പിളിനെ പരിഹസിച്ചുകൊണ്ട് സാംസങ് രംഗത്തെത്തി. ഇത്രയും വൈകി ഐഫോൺ ഫോൾഡ് മോഡൽ പുറത്തിറക്കിയെങ്കിലും കാര്യമായ അപ്ഡേറ്റൊന്നുമില്ലല്ലോ എന്നാണ് സാംസങ്ങിന്റെ പരിഹാസം. നമ്മളെല്ലാം Tri Fold Mobile Phones അവതരിപ്പിക്കുമ്പോഴാണ് ആപ്പിളിന് ഫോൾഡ് സ്മാർട്ട് ഫോൺ പുറത്തിറക്കാനായതെന്നും വെവ്വേറെ എക്സ് പോസ്റ്റിലൂടെ ആൻഡ്രോയിഡ് കമ്പനി അറിയിച്ചത്.

എന്നാൽ ട്രോളുകൾക്കും വിമർശനങ്ങൾക്കുമിടയിൽ ആപ്പിളിന്റെ ഐഫോൺ ഡ്യുവോയും ഏറ്റവും കരുത്തുറ്റ ഫ്ലാഗ്ഷിപ്പ് മോഡലായ Samsung Galaxy Z Fold 8 Ultra യും തമ്മിൽ കൊമ്പുകോർത്താലോ? ഏകദേശം 3 ലക്ഷം രൂപയോളം വിലവരുന്ന ഫോണാണ് ഐഫോൺ ഡുവോ. 2 ലക്ഷം രൂപയിൽ താഴെ വിലയിലാണ് സാംസങ് ഗാലക്സി Z ഫോൾഡ് 8 അവതരിപ്പിച്ചത്. രണ്ട് പ്രീമിയം ഫോണുകളുടെയും സവിശേഷതകളും വിലയും താരതമ്യം ചെയ്തുനോക്കാം.

iPhone Duo vs Samsung Galaxy Z Fold 8 Ultra: ക്യാമറ

ആപ്പിൾ ഐഫോൺ ഡുവോയിൽ 48MP ഫ്യൂഷൻ മെയിൻ ക്യാമറയുണ്ട്. 48MP ഫ്യൂഷൻ അൾട്രാ-വൈഡ് ലെൻസും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മറുവശത്ത്, ഗാലക്സി Z ഫോൾഡ് 8 അൾട്രായുടെ പിൻഭാഗത്ത് ട്രിപ്പിൾ ക്യാമറ യൂണിറ്റാണുള്ളത്. ഇതിൽ 200MP മെയിൻ ക്യാമറ, 50MP അൾട്രാ-വൈഡ് ലെൻസ്, 10MP ടെലിഫോട്ടോ ലെൻസ് എന്നിങ്ങനെ മൂന്ന് സെൻസറുകളാണുള്ളത്. അതേ സമയം സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി രണ്ട് ഡിസ്‌പ്ലേകളിലും 10MP ക്യാമറയുമുണ്ട്. ആപ്പിളിന്റെ ഫോൾഡ് ഫോണിലുള്ള ഫ്രണ്ട് ക്യാമറയെ കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല.

  • ഐഫോൺ ഡുവോ: 48MP+48MP ക്യാമറ
  • സാംസങ് ഗാലക്സി Z ഫോൾഡ്: 200MP+50MP+10MP ക്യാമറ, 10MP ഫ്രണ്ട് ക്യാമറ രണ്ട് ഡിസ്പ്ലേയിലും

iPhone Duo vs Samsung Galaxy Z Fold 8 Ultra: പെർഫോമൻസ്

ആപ്പിൾ ഐഫോൺ ഡുവോയിൽ A20 പ്രോ ചിപ്പാണ് പ്രവർത്തിക്കുന്നത്. 12GB റാമും 2TB വരെ സ്റ്റോറേജും സ്മാർട്ട് ഫോൺ പിന്തുണയ്ക്കുന്നു.

സാംസങ് ഗാലക്സി Z ഫോൾഡ് 8 അൾട്രായിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്പാണുള്ളത്. ഇത് 1TB വരെ ഇന്റേണൽ സ്റ്റോറേജും 16GB വരെ റാമും പിന്തുണയ്ക്കുന്നു.

Also Read: കുറഞ്ഞ വിലയിൽ iPhone വാങ്ങാൻ പറ്റിയ സമയം ഏതാണ്? എന്തുകൊണ്ട്?

iPhone Duo vs Samsung Galaxy Z Fold 8 Ultra: ഡിസ്പ്ലേ

7.6 ഇഞ്ച് ഇന്നർ OLED ഡിസ്‌പ്ലേയും 5.4 ഇഞ്ച് ഔട്ടർ OLED പാനലുമുള്ള ഫോണാണ് ആപ്പിൾ ഐഫോൺ ഡുവോയിലുള്ളത്. രണ്ട് സ്‌ക്രീനുകളും 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്നു.

സാംസങ് ഗാലക്‌സി Z ഫോൾഡ് 8 അൾട്രായിൽ 8 ഇഞ്ച് AMOLED മെയിൻ പാനലും 6.5 ഇഞ്ച് AMOLED കവർ ഡിസ്‌പ്ലേയും ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിന് 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് സപ്പോർട്ടുമുണ്ട്.

ബാറ്ററിയും മറ്റ് ഫീച്ചറുകളും

4,883 mAh ബാറ്ററിയാണ് ഐഫോൺ ഡുവോയിലെന്നാണ് അനുമാനം. ഏത് ബാറ്ററിയാണെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അതേ സമയം സാംസങ് Z Fold 8 Ultra മോഡലിൽ 5,000 mAh വരെ ബാറ്ററിയുണ്ടെന്ന് കരുതപ്പെടുന്നു.

ഇന്ത്യയിലെ വില

ആപ്പിൾ ഐഫോൺ ഡുവോയ്ക്ക് 2,99,900 രൂപയാണ് ആരംഭ വില. ടോപ് വേരിയന്റിന് 4,49,900 രൂപ വരെയാകുന്നു. സാംസങ് ഗാലക്സി Z ഫോൾഡ് 8 അൾട്രായ്ക്ക് 1,94,999 രൂപ മുതൽ 2,54,999 രൂപ വരെ വിലയാകും.

ആരാണ് കേമൻ?

വിലയും ഹാർഡ്‌വെയറും തമ്മിലുള്ള ബാലൻസ് ഒത്തുനോക്കുമ്പോൾ സാംസങ് Galaxy Z Fold 8 Ultra ആണ് മികച്ചത്. 200MP ക്യാമറയും 8 ഇഞ്ച് ഡിസ്പ്ലേയും 6.5 ഇഞ്ച് ഇന്നർ ഡിസ്പ്ലേയുമുള്ള ഫോണാണിത്. അതേ സമയം ഐഫോൺ ആരാധകർക്ക് വില പ്രശ്നമല്ലെങ്കിൽ ഐഫോൺ ഡുവോ പരിഗണിക്കാവുന്നതാണ്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :