POCO X8 Power: 10000mAh ബാറ്ററിയും 100W ഫാസ്റ്റ് ചാർജിങ്ങുമുള്ള ‘പവർഹൗസ്’ ഫോൺ വാങ്ങാം

സ്മാർട്ട്‌ഫോൺ ലോകത്ത് വിപ്ലവം സൃഷ്ടിക്കാൻ പുതിയ POCO X8 Power കുറച്ച് ദിവസം മുമ്പാണ് പുറത്തിറങ്ങിയത്. ഇന്നിപ്പോൾ പവർഫുൾ സ്മാർട്ട് ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നു. സാധാരണ ഫോണുകളിൽ കാണുന്നതിനേക്കാൾ ഇരട്ടി ശേഷിയുള്ള 10,000mAh സാറ്റലൈറ്റ്-ഗ്രേഡ് സിലിക്കൺ-കാർബൺ ബാറ്ററിയുള്ള ഫോണാണിത്. ഇതിന് 100W ഫാസ്റ്റ് ചാർജിങ്ങ് പിന്തുണയുമുണ്ട്. പ്രകടനത്തിലും ബാറ്ററി ലൈഫിലും മികവുറ്റ പോകോ എക്സ്8 പവറിന് ആദ്യ വിൽപ്പനയിൽ 3000 രൂപയുടെ ഇളവ് നേടാം. 12 മാസത്തേക്ക് നോ കോസ്റ്റ് ഇഎംഐ ഓഫറും പോക്കോ എക്സ്8 പവറിന് ലഭ്യമാണ്. സ്മാർട്ട് ഫോണിന്റെ പ്രധാന സവിശേഷതകളും ഇന്നത്തെ ഓഫറുകളും വിൽപ്പനയും അറിയാം.

POCO X8 Power ബാറ്ററി ഫീച്ചറുകൾ

ശരിക്കും ഒരു പവർബാങ്കിന്റെ കരുത്തുള്ള ബാഹുബലി ഫോണാണിത്. ഇതിന് 10,000mAh ബാറ്ററിയുടെ പവറാണുള്ളത്. 100W HyperCharge സപ്പോർട്ട് പോക്കോ എക്സ്8 പവറിനുണ്ട്. 27W വയേർഡ് റിവേഴ്സ് ചാർജിങ് ഫോൺ പിന്തുണയ്ക്കുന്നു. 8.65mm കനമുള്ള ഫോണാണിത്. സ്മാർട്ട് ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകൾ അറിയാം.

Also Read: കുറഞ്ഞ വിലയിൽ iPhone വാങ്ങാൻ പറ്റിയ സമയം ഏതാണ്? എന്തുകൊണ്ട്?

POCO X8 Power: മറ്റ് ഫീച്ചറുകൾ

ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, മറ്റ് കണക്റ്റിവിറ്റി ഓപ്ഷനുകൾ പോക്കോ എക്സ്8 പവറിനുണ്ട്.

  • ഡിസ്പ്ലേ: 6.83 ഇഞ്ച് ഫ്ലാറ്റ് 1.5K AMOLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഇതിന് 3,500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നെസ്സും 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടും ഫോണിനുണ്ട്. ഇതിന് HDR10+, ഡോൾബി വിഷൻ പിന്തുണയും സ്ക്രീനിനുണ്ട്. ഗെയിം ടർബോ മോഡിൽ പ്രവർത്തിക്കുന്ന ഫോണിൽ 3,200Hz വരെയുള്ള ഇൻസ്റ്റന്റേനിയസ് ടച്ച് സാംപ്ലിംഗ് സപ്പോർട്ടുമുണ്ട്. ഇതിന് വെറ്റ് ടച്ച് 2.0 ടെക്നോളജിയുണ്ട്. ഇതിന് കോർണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനും നൽകിയിരിക്കുന്നു.
  • പ്രൊസസർ: ക്വാൽകോം സ്നാപ്ഡ്രാഗൺ 6 Gen 5 മൊബൈൽ പ്ലാറ്റ്‌ഫോമിലാണ് ഫോൺ പ്രവർത്തിക്കുന്നത്.
  • ഡ്യൂറബിലിറ്റി: IP66, IP68, IP69, IP69K റേറ്റിംഗുള്ള ഫോണാണിത്. ഇതിന് ടൈറ്റൻ ക്വാളിറ്റി സപ്പോർട്ടും ഡബിൾ ഫൈവ്-സ്റ്റാർ ക്വാളിറ്റി സർട്ടിഫിക്കേഷനും കൊടുത്തിരിക്കുന്നു.

പോക്കോ എക്സ്8 പവർ: Price, Availability

35,999 രൂപയ്ക്കാണ് പോകോ എക്സ്8 പവർ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 2000 രൂപ കൂപ്പൺ ഇളവും 1000 രൂപയുടെ ബാങ്ക് കിഴിവും ആദ്യ വിൽപ്പനയിൽ ലഭ്യമാണ്. ഇങ്ങനെ പവർ ഹാൻഡ്സെറ്റ് 32999 രൂപയ്ക്ക് വാങ്ങിക്കാം. അതേ സമയം പോക്കോ എക്സ്8 സ്റ്റാൻഡേർഡ് മോഡലിന്റെ വില 29,999 രൂപയാണ്. ഇതിനും 3000 രൂപയുടെ കിഴിവ് ലഭിക്കുന്നു. ഫ്ലിപ്കാർട്ട് വഴി പോക്കോ എക്സ്8 പവർ 12 മണി മുതൽ വാങ്ങിക്കാവുന്നതാണ്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :