bsnl 20gb data voucher
ജിയോ, എയർടെൽ കമ്പനികൾക്ക് ഓഫർ ചെയ്യാനാകാത്ത BSNL ബജറ്റ് പ്ലാൻ അറിയാമോ? കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റ നൽകുന്ന പൊതുമേഖലാ ടെലികോം പ്ലാനാണിത്. ഇപ്പോഴിതാ സർക്കാർ ടെലികോമിന്റെ ഒരു മികച്ച ഡാറ്റ പ്ലാനാണ് വൈറലാകുന്നത്. വെറും 39 രൂപയ്ക്ക് 20GB ഡാറ്റ ലഭിക്കുന്ന ഡാറ്റാ വൗച്ചറാണിത്. വലിയ അളവിൽ മൊബൈൽ ഡാറ്റ ഉപയോഗിക്കുന്നവർക്കുള്ള മികച്ച റീചാർജ് പ്ലാനാണിത്. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തരുന്ന പ്രീ പെയ്ഡ് പാക്കേജിനെ കുറച്ചും പ്ലാനിന്റെ വാലിഡിറ്റി, ഉപയോഗിക്കാവുന്ന സാഹചര്യങ്ങളും വിശദമായി അറിയാം.
വലിയ അളവിൽ മൊബൈൽ ഡാറ്റ ആവശ്യമുള്ളവർക്ക് 39 ഡാറ്റാ വൗച്ചർ അനുയോജ്യമാണ്. പ്ലാനിൽ 20GB ഹൈ-സ്പീഡ് ഡാറ്റ ലഭിക്കും. ഒരു ദിവസം മാത്രമാണ് ബിഎസ്എൻഎൽ പ്ലാനിന്റെ വാലിഡിറ്റി. 20GB ഡാറ്റ ഉപയോഗിച്ചുതീർന്നാൽ ഇന്റർനെറ്റ് വേഗത 40 Kbps വേഗതയിലേക്ക് ചേരുന്നു. ഇത് ഡാറ്റ പ്ലാനായതിനാൽ തന്നെ കോളിങ്, എസ്എംഎസ് ഓഫറുകൾ ലഭ്യമല്ല.
ഇതൊരു ഡാറ്റ വൗച്ചർ ആയതിനാൽ തന്നെ സിമ്മിൽ സജീവമായ മറ്റൊരു പ്ലാൻ അനിവാര്യമാണ്. ദീർഘകാല സർവീസ് വാലിഡിറ്റി ലഭിക്കുന്ന ഡാറ്റ ബൂസ്റ്റർ പാക്കേജുകൾ നോക്കുന്നവർക്കും 39 രൂപ പാക്കേജ് അനുയോജ്യമല്ല.
Aaj ka data game: FULL POWER
— BSNL India (@BSNLCorporate) September 1, 2026
Scroll karo, stream karo, download karo ya bas online raho jab data unlimited ho, toh rukna kyun?#BSNLIndia #BSNLSelfCareApp #InternetForEveryone #DigitalLife #IndiaOnline #BSNLServices #SmartIndia #EverydayConnectivity @CMDBSNL @robertravi21 pic.twitter.com/40TBHusPvY
1 ദിവസത്തെ വാലിഡിറ്റിയിൽ 25GB ഹൈ-സ്പീഡ് ഡാറ്റ ലഭിക്കുന്ന പ്ലാൻ റിലയൻസ് ജിയോ തരുന്നു. 25GB കഴിഞ്ഞാൽ 64Kbps വേഗതയിൽ ഡാറ്റ ലഭിക്കും. 49 രൂപയാണ് ഈ ഡാറ്റ പ്ലാനിന്റെ വില. ഇതേ വിലയിലുള്ള എയർടെൽ റീചാർജ് പ്ലാനിൽ 1 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് ഡാറ്റ ഓഫർ ചെയ്യുന്നു. എന്നാലും ഇത് 20GB FUP ആണ്. ഈ ഡാറ്റ ക്വാട്ടയ്ക്ക് ശേഷം വേഗത 64Kbps ആയി കുറയും.