Created Using AI
ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്റ് ഇന്ന് വളരെ നിർണായകമായിക്കഴിഞ്ഞു. പണം അയക്കാനും സ്വീകരിക്കാനും, ബില്ലുകൾ അടയ്ക്കാനും, മൊബൈൽ റീചാർജ് ചെയ്യാനും തുടങ്ങി വലിയ പേയ്മെന്റുകൾക്ക് വരെ GPay, PhonePe അനിവാര്യമാണ്. ഈ രണ്ട് ആപ്പുകളിൽ ഏതാണ് മികച്ചത് എന്ന ചോദ്യം നിങ്ങൾക്കുണ്ടാകാം! കാരണം ഇന്ത്യയിൽ Google Pay യും ഫോൺപേയും ഒരുപോലെ മുഖ്യമാണ്. രണ്ടും UPI അടിസ്ഥാനമാക്കിയുള്ള സേവനങ്ങളാണ്.
നിങ്ങളുടെ ആവശ്യത്തിന് ഏത് ആപ്പാണ് കൂടുതൽ അനുയോജ്യമെന്ന് തീരുമാനിക്കാൻ ഫോൺപേ, ഗൂഗിൾപേയുടെ വ്യത്യാസവും മേന്മയും വിശദമായി അറിഞ്ഞിരിക്കണം. ഓരോ ആപ്പിന്റെയും ഗുണങ്ങളും പരിമിതികളും, സുരക്ഷാ സംവിധാനങ്ങൾ, ലഭ്യമായ സേവനങ്ങൾ ഇതിനെ കുറിച്ച് വിശദമായി അറിയാം.
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ UPI പേയ്‌മെന്റ് ആപ്ലിക്കേഷനാണ് ഗൂഗിൾ പേ. മികച്ച ഇന്റർഫേസും വേഗത്തിലുള്ള ഇടപാടുമാണ് ജിപേയുടെ ഏറ്റവും മികച്ച സവിശേഷത. യുപിഐയുമായി ബന്ധിപ്പിച്ച് പണം അയക്കാനും സ്വീകരിക്കാനും എളുപ്പത്തിൽ ഈ പ്ലാറ്റ്ഫോമിലൂടെ സാധിക്കും. കൂപ്പൺ റിവാർഡ്സുകളും ക്യാഷ്ബാക്ക് ഓഫറുകളും ഗൂഗിൾപേയുടെ മറ്റൊരു മേന്മയാണ്.
Also Read: റീചാർജ് വസൂൽ! Jio യുടെ 3 മാസ പ്ലാനിൽ അൺലിമിറ്റഡ് കോളിങ്, 5G ആനുകൂല്യങ്ങൾ
തുടക്കകാർക്കും വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഇന്റർഫേസാണ് ഇതിനുള്ളത്. സെക്കൻഡുകൾക്കകം വേഗത്തിൽ പണം ട്രാൻസാക്ഷൻ ഇതിൽ സാധിക്കും. ഇന്ത്യയിലെ മിക്ക കടകളിലും യുപിഐ സപ്പോർട്ട് ലഭ്യമാണ്. അനാവശ്യ ഫീച്ചറുകളില്ലെന്നതും, ഏതൊരു സാധാരണക്കാരനും വേഗത്തിൽ ഉപയോഗിക്കാമെന്നതും നേട്ടമാണ്. യുപിഐ പിൻ നമ്പറിലും മറ്റും സുരക്ഷാ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താനാകും.
ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നതും, ഇന്ത്യയുടെ സ്വന്തം യുപിഐ ആപ്ലിക്കേഷനുമാണ് ഫോൺപേ. ബെംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫോൺപേ യുഎസ്എ, യുഎഇ, കാനഡ, യുകെ തുടങ്ങി 11 രാജ്യങ്ങളിൽ ലഭ്യമാണ്.
പണം അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും പർച്ചേസിനും മറ്റ് സാമ്പത്തിക ഇടപാടുകൾക്കും ഫോൺപേ പ്രയോജനപ്പെടുത്താം. QR കോഡ് സ്കാനിങ്, ബാങ്ക് അക്കൌണ്ട് വഴിയുള്ള പണമിടപാട് എല്ലാം ഗൂഗിൾപേ പോലെ ഫോൺ പേയിലും നടത്താം. വൈദ്യുതി, ഗ്യാസ്, വെള്ളം, DTH, ബ്രോഡ്ബാൻഡ്, മൊബൈൽ റീചാർജ് എന്നിങ്ങനെ എല്ലാ സേവനങ്ങളും ഇതിലുമുണ്ട്. ഇന്ത്യയിലെ വിവിധ ഇൻഷുറൻസ് സ്കീമുകളും ഫോൺപേയിലൂടെ നടത്താനാകും.
ഫോൺപേയുടെ പ്രധാന സവിശേഷതകളിലൊന്നാണ് ഡിജിറ്റൽ ഗോൾഡ്. സ്വർണം വാങ്ങാനും വിൽക്കാനുമുള്ള ഓൺലൈൻ സേവനമാണിത്. മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പെടെയുള്ള ചില നിക്ഷേപങ്ങൾക്കും ഫോൺപേ പ്രയോജനപ്പെടുത്താം. ഫാസ്റ്റ് ടാഗ് റീചാർജ്, വിവിധ പേയ്‌മെന്റുകളിൽ ഗിഫ്റ്റ് കാർഡുകൾ, ട്രാവൽ ബുക്കിംഗ് ഇതിലുണ്ട്. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ കണക്റ്റ് ചെയ്യാനും ഫോൺപേ ഉപകരിക്കും. ഫോൺപേയിൽ അതുപോലെ ബിൽ പേയ്‌മെന്റുകൾക്ക് റിമൈൻഡർ സെറ്റ് ചെയ്യാൻ സാധിക്കുന്നു.
ദൈനംദിന ആവശ്യങ്ങൾക്ക് ഉൾപ്പെടെ വേഗമേറിയതും സുരക്ഷിതവുമായ ഇടപാട് നടത്താൻ ഫോൺപേ മികച്ചതാണ്.
സുരക്ഷിതമായും വേഗത്തിലും പണം അയയ്ക്കാനും സ്വീകരിക്കാനും ഗൂഗിൾപേ, ഫോൺപേ ഉപയോഗിക്കാം.
രണ്ട് യുപിഐ പ്ലാറ്റ്ഫോമുകളിലും ഒരേ സേവനമാണുള്ളത്. ഫോൺപേയിലെ ഇന്റർഫേസ് ഗൂഗിൾപേ പോലെ സിമ്പിളല്ല. രണ്ട് പ്ലാറ്റ്ഫോമുകളിലെയും റിവാർഡുകളും വ്യത്യസ്തമാണ്. എന്നിരുന്നാലും ഫോൺപേയിൽ കൂടുതൽ നിക്ഷേപ സൌകര്യങ്ങൾ ലഭ്യമാണ്.