പകുതി വിലയ്ക്ക് Samsung Galaxy ഫോൺ വാങ്ങാം, ഫ്ലിപ്കാർട്ടിൽ വമ്പൻ ഓഫർ!

പുതിയ സ്മാർട്ട് ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് Samsung Galaxy S25 FE 5G ഫ്ലിപ്കാർട്ടിൽ വാങ്ങാം. 4900 mAh ബാറ്ററിയും AMOLED 2X ഡിസ്പ്ലേയും ട്രിപ്പിൾ ക്യാമറയുമുള്ള സാംസങ് ഫോണിനാണ് ഇളവ്. ഗാലക്സി AI ഫീച്ചറുകളും 7 വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റും ലഭിക്കുന്ന സ്മാർട്ട് ഫോണാണിത്. 6.7 ഇഞ്ച് ഡൈനാമിക് അമലോഡ് 120Hz ഡിസ്‌പ്ലേയും ഈ ഗാലക്സി ഹാൻഡ്സെറ്റിനുണ്ട്. SBI, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ ഫ്ലിപ്കാർട്ട് 4000 രൂപയുടെ അധിക ഇളവും അനുവദിച്ചിരിക്കുന്നു. 45000 രൂപയ്ക്കും താഴെ സ്മാർട്ട് ഫോൺ നോക്കുന്നവർക്ക് ഫ്ലിപ്കാർട്ടിലെ ഓഫറിനെ കുറിച്ചും സവിശേഷതകളും അറിയാം.

Samsung Galaxy S25 FE 5G: Offer

ഇന്ത്യൻ വിപണിയിൽ 59,999 രൂപ വിലയിലാണ് സാംസങ് ഗാലക്സി എസ്25 എഫ്ഇ അവതരിപ്പിച്ചത്. ഫ്ലിപ്പ്കാർട്ടിൽ ഈ സ്മാർട്ട്ഫോൺ 44,999 രൂപയ്ക്ക് ലഭ്യമാണ്. എന്നുവച്ചാൽ ലോഞ്ച് വിലയിൽ നിന്ന് നേരിട്ട് 15,000 രൂപയുടെ കിഴിവ് ലഭിക്കുന്നു. ഇതിനുപുറമെ, ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിനും ഫ്ലിപ്പ്കാർട്ട് എസ്ബിഐ ബാങ്ക് ഡെബിറ്റ്/ക്രെഡിറ്റ് കാർഡിനും കൂടുതൽ കിഴിവ് ലഭിക്കും. എന്നുവച്ചാൽ 4,000 രൂപ അധിക ലാഭം സാംസങ് ഗാലക്സി എസ്25 എഫ്ഇയ്ക്ക് ലഭ്യമാണ്. ഇതോടെ ഫോണിന്റെ വില 40,999 രൂപയായി കുറയും.

30950 രൂപയുടെ ആകർഷകമായ ഇഎംഐ ഓഫറും സ്മാർട്ട് ഫോണിന് ലഭ്യമാണ്. ഇതിന് പുറമെ നിങ്ങൾക്ക് വേണമെങ്കിൽ 3 മാസത്തേക്കുള്ള ഇഎംഐയിലൂടെ 14,061 രൂപ ഗഡുക്കളായി അടച്ചുള്ള നോ-കോസ്റ്റ് ഇഎംഐ ഓഫറും സ്വന്തമാക്കാം. പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യുന്നവർക്ക് 30,950 രൂപ വരെ എക്സ്ചേഞ്ച് ഓഫറും നേടാം. ഇത് ഫ്ലിപ്കാർട്ടിന്റെ പരിമിതകാല ഓഫറാണ്.

സാംസങ് ഗാലക്സി എസ്25 എഫ്ഇ സവിശേഷതകൾ

സാംസങ് ഗാലക്‌സി എസ്25 എഫ്ഇയിൽ 120 Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് FHD+ ഡൈനാമിക് AMOLED ഡിസ്‌പ്ലേയുണ്ട്. ഡിസ്‌പ്ലേ 1900 നിറ്റ്‌സ് വരെയുള്ള പീക്ക് ബ്രൈറ്റ്നെസ് സപ്പോർട്ട് ചെയ്യുന്നു. സ്‌ക്രാച്ചുകളിൽ നിന്ന് പ്രൊട്ടക്ഷൻ നൽകുന്നതിനായി കോർണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ്+ കൊടുത്തിരിക്കുന്നു. IP68 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷനും ഇതിനുണ്ട്.

Also Read: നവംബറിന്റെ സമ്മാനമായി Motorola Signature 27; തീയതി ഉറപ്പിച്ചു, എക്സ്ട്രീം Gen 6 ചിപ്പും ട്രിപ്പിൾ ക്യാമറയും

സാംസങ്ങിന്റെ എക്‌സിനോസ് 2400 ചിപ്‌സെറ്റാണ് ഫോണിന് കരുത്തേകുന്നത്. 8GB LPDDR5X റാമും 512GB വരെ ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകളും ഫോണിനുണ്ട്.

ആൻഡ്രോയിഡ് 16 നെ അടിസ്ഥാനമാക്കിയുള്ള വൺ യുഐ 8 സോഫ്റ്റ് വെയറാണ് ഇതിലുള്ളത്. 7 വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡുകളും 7 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഫോണിന് ലഭിക്കുന്നു.

പവറിലേക്ക് വന്നാൽ 4,900 mAh ബാറ്ററിയാണ് ഇതിലുള്ളത്. ഇതിനൊപ്പം 45W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ്, വയർലെസ് പവർഷെയർ സപ്പോർട്ടും ഫോണിനുണ്ട്.

ക്യാമറയിലേക്ക് വന്നാൽ, OIS സപ്പോർട്ടുള്ള 50 MP മെയിൻ ക്യാമറ, 12 MP അൾട്രാ വൈഡ് സെൻസർ, 3x ഒപ്റ്റിക്കൽ സൂം സൗകര്യമുള്ള 8 MP ടെലിഫോട്ടോ ക്യാമറയും ഇതിലുണ്ട്. മുൻവശത്ത് 12 MP സെൽഫി ക്യാമറയും കൊടുത്തിരിക്കുന്നു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :