WhatsApp വഴി ഇനി PF Balance അറിയാം,EPFO യുടെ പുതിയ പരിഷ്‌കാരങ്ങൾ

ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായി EPFO (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ) പുതിയ പരിഷ്കാരങ്ങൾ. PF Balance പരിശോധിക്കാൻ ഇനി ഓഫീസുകളിൽ കയറിയിറങ്ങേണ്ട, അതുപോലെ UAN നമ്പർ നൽകിയും ഒടിപിയ്ക്കായി കാത്തിരുന്നും വെബ്സൈറ്റിൽ സമയം കളയേണ്ട ആവശ്യവുമില്ല. കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ WhatsApp വഴിയുള്ള ഇപിഎഫ്ഒ സേവനങ്ങൾക്ക് തുടക്കം കുറിച്ചു. വാട്‌സാപ്പ് സേവനത്തിന് പുറമെ, സാധാരണക്കാരായ വരിക്കാർക്ക് ഏറെ ആശ്വാസം നൽകുന്ന മറ്റൊരു പ്രഖ്യാപനവമുണ്ട്. നിഷ്‌ക്രിയ അക്കൗണ്ടുകളിലെ പണം ബാങ്കുകളിലേക്ക് എത്തിക്കുന്ന സേവനവും ഇപിഎഫ്ഒ അവതരിപ്പിച്ചു. ഇതിനെ കുറിച്ച് കൂടുതൽ അറിയാം.

EPFO WhatsApp സേവനം; PF Balance അതിവേഗം

വാട്‌സ്ആപ്പ് വഴി സേവനങ്ങൾ ലഭ്യമാക്കുന്ന പുതിയ ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചത്. ഇതിലൂടെ വരിക്കാർക്ക് EPFO ​​ഓഫീസിൽ നേരിട്ട് പോകാതെ തന്നെ തങ്ങളുടെ പ്രൊവിഡന്റ് ഫണ്ട് (PF) ബാലൻസ് പരിശോധിക്കാനാകും. അതുപോലെ പാസ്‌ബുക്ക് വിവരങ്ങൾ അറിയാനും, ഏറ്റവും ഒടുവിലത്തെ അഞ്ച് ഇടപാടുകൾ കാണാനും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ പുതിയ സംവിധാനത്തിന് സാധിക്കും.

Also Read: Sony HT-S20R സൗണ്ട്ബാറിന് ഫ്ലിപ്കാർട്ടിൽ 42% കിഴിവ്; തിയേറ്റർ ഫീൽ വീട്ടിലിരുന്ന് ആസ്വദിക്കാം!

ഇപിഎഫ്ഒയുടെ എഴുപത്തിനാലാം സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് ഞായറാഴ്ച കേന്ദ്ര തൊഴിൽ-തൊഴിൽ മന്ത്രാലയ മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് പുതിയ ഫീച്ചർ ഉദ്ഘാടനം ചെയ്തത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :