ദിവസം 5 രൂപ; 1849 രൂപയ്ക്ക് ഒരു വർഷത്തേക്ക് അൺലിമിറ്റഡ് കോളുകളുമായി Airtel

Airtel വരിക്കാർക്കായി അവതരിപ്പിച്ച ബജറ്റ് ഫ്രണ്ട്ലി റീചാർജ് പ്ലാൻ അറിയാമോ? 2000 രൂപയ്ക്ക് താഴെ കോളിങ്ങും എസ്എംഎസ്സും ലഭിക്കുന്ന പ്ലാനാണിത്. ആവർത്തിച്ചുള്ള പ്രതിമാസ റീചാർജുകൾക്ക് പകരം ഒരു വർഷം മുഴുവൻ വാലിഡിറ്റി ലഭിക്കുമെന്നാണ് നേട്ടം. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി, റോമിംഗ് വോയ്‌സ് കോളുകളും പ്ലാനിലൂടെ നേടാം. ഇന്റർനെറ്റ് ആവശ്യമില്ലാത്ത മുതിർന്ന പൗരന്മാർക്കും, സെക്കൻഡറി സിം കാർഡായി എയർടെൽ ഉപയോഗിക്കുന്നവർക്കും ഈ പ്രീ പെയ്ഡ് പ്ലാൻ മികച്ചതാണ്. എയർടെലിന്റെ പ്ലാനിന്റെ ആനുകൂല്യങ്ങൾ വിശദമായി അറിയാം.

Airtel 1849 Plan

1,849 രൂപയുടെ എയർടെൽ വാർഷിക റീചാർജ് പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ഒരു വർഷം വാലിഡിറ്റി ലഭിക്കുന്ന ഈ പ്രീപെയ്ഡ് പ്ലാനിൽ ഡാറ്റ തീരെ ലഭിക്കില്ല. ഏകദേശം 154 രൂപയാണ് പ്ലാനിലെ മാസച്ചെലവ്. ഒരു ദിവസം 5 രൂപ നിരക്കിൽ ടെലികോം ആനുകൂല്യങ്ങൾ ലഭിക്കും. ഭാരതി എയർടെൽ ഫ്രീ ഹലോട്യൂൺസ് ഉൾപ്പെടെയുള്ള ഓഫറുകളും 1849 രൂപ പാക്കേജിലൂടെ നേടാം.

എയർടെൽ 1849 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ

  1. വാലിഡിറ്റി: 365 ദിവസം വാലിഡിറ്റി
  2. കോളിങ്: അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകൾ കാലാവധി ലഭിക്കും. ഇന്ത്യയൊട്ടാകെ എവിടെ നിന്ന് വേണമെങ്കിലും ഈ അൺലിമിറ്റഡ് കോളിങ് സേവനം ആസ്വദിക്കാം. പ്ലാനിൽ റോമിങ് ഓഫറുകളും ലഭ്യം.
  3. എസ്എംഎസ്: 3600 എസ്എംഎസ് ഓഫറുകൾ പ്ലാനിലൂടെ നേടാം. ഇതിൽ പ്രതിദിന ഡാറ്റ ക്വാട്ട പരിധി ഉൾപ്പെടുന്നില്ല.
  4. ഡാറ്റ: ഡാറ്റ ഓഫർ ഇല്ല
  5. 5ജി ഡാറ്റ: 5ജി ഡാറ്റയും ലഭ്യമല്ല
  6. അധിക ഓഫറുകൾ: അഡോബ് എക്സ്പ്രസ് പ്രീമിയം 12 മാസത്തേക്ക് 1849 രൂപ പാക്കേജിലൂടെ സൌജന്യമായി ലഭിക്കുന്നു.. പ്ലാനിൽ ഭാരതി എയർടെൽ ഫ്രീ ഹലോട്യൂൺസ് ഓഫറും ലഭ്യമാണ്.

എയർടെലിന്റെ വോയിസ് ഓൺലി വാർഷിക റീചാർജ് പ്ലാനാണിത്. അതുപോലെ ജിയോയിലും വോയിസ് ഓൺലി പ്ലാനുകൾ ലഭ്യമാണ്. ഇത് രണ്ടും താരതമ്യം ചെയ്ത് നോക്കാം.

Also Read: Jio ബമ്പർ ഓഫർ! 84 ദിവസത്തേക്ക് ദിവസം 3GB ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും

Airtel vs Jio: വോയിസ് ഓൺലി പ്ലാൻ

ഡാറ്റ ആവശ്യമില്ലാതെ, ഫോൺ വിളിക്കാൻ മാത്രം ദീർഘകാല വാലിഡിറ്റി പ്ലാൻ നോക്കുന്നവർക്ക് ജിയോയിൽ 1748 രൂപ പ്ലാനാണുള്ളത്. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, നാഷണൽ കോളുകളുള്ള ഈ റീചാർജിൽ ഡാറ്റ ലഭ്യമല്ല. എന്നാൽ 3,600 SMS ഓഫറുകൾ പ്ലാനിലൂടെ നേടാം. 336 ദിവസമാണ് ജിയോയുടെ 1748 രൂപ പ്ലാനാണിത്. ജിയോ ടിവി, ജിയോ ജിയോഹോട്ട്സ്റ്റാർ, ജിയോ ക്ലൗഡ് തുടങ്ങിയ സേവനങ്ങളും 1849 രൂപ റീചാർജിൽ ലഭിക്കും.

എയർടെൽ പ്ലാനിൽ നിന്നും ജിയോ റീചാർജിന് 101 രൂപയുടെ വ്യത്യാസം വരുന്നു. എന്നാൽ 336 ദിവസത്തെ വാലിഡിറ്റി മാത്രമാണ് ജിയോയിലുള്ളത്. അതേ സമയം എയർടെലിൽ 365 ദിവസത്തെ കാലാവധി തന്നെ ലഭ്യമാണ്. ഒറ്റനോട്ടത്തിൽ ജിയോ വോയിസ് ഓൺലി പ്ലാൻ ലാഭമാണെന്ന് തോന്നിയേക്കാം. എന്നാൽ എയർടെലിന് ദിവസം 5.07 രൂപ മാത്രമാണ് ചിലവ് വരുന്നത്. അതേ സമയം ജിയോയുടെ പ്ലാനിന് 5.20 രൂപ ചിലവാകും.

24GB ഡാറ്റ ലഭിക്കുന്ന മറ്റൊരു റീചാർജ് പ്ലാൻ കൂടി 336 ദിവസം വാലിഡിറ്റിയിൽ ജിയോയിൽ ലഭിക്കുന്നുണ്ട്. ഇതിന് 1,899 രൂപയാണ് വിലയാകുന്നത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :