ദീപാവലിയ്ക്ക് പുതിയ ഫോൺ വാങ്ങാൻ കാത്തിരുന്നവർക്ക് ഇതാ പ്രീമിയം ഫോൺ സ്വന്തമാക്കാം. മികച്ച പെർഫോമൻസും പ്രീമിയം ഡിസൈനുമുള്ള XIAOMI 17T ഇപ്പോൾ വിലക്കിഴിവിൽ ലഭ്യമാണ്. ഫ്ലിപ്കാർട്ട് നൽകുന്ന ഓഫറുകളേക്കാൾ വളരെ ലാഭത്തിൽ ഷവോമി 17T ഫോൺ amazon-ൽ വിൽക്കുന്നു.
വിലക്കുറവിന് പുറമെ, പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കും ഓഫർ ലഭ്യമാണ്. പഴയ ഫോണുകൾ മാറ്റി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഫ്ലിപ്കാർട്ട് ദീപാവലി ഓഫറിലൂടെ മികച്ച എക്സ്ചേഞ്ച് ഓഫറുകൾ കൂടി നൽകുന്നുണ്ട്. പ്രീമിയം ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ആമസോൺ ഓഫറും സ്മാർട്ട് ഫോണിന്റെ സവിശേഷതകളും നോക്കാം.
12GB, 256GB സ്റ്റോറേജുള്ള ഷവോമി 17ടി ഫോണിന് ആമസോൺ ഓഫർ അനുവദിച്ചു. 84,990 രൂപയ്ക്കാണ് ഷവോമി 17ടി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. Leica ക്യാമറയുള്ള ഫോണിന് 69,999 രൂപയാണ് ആമസോണിൽ വിലയാകുന്നത്. ഇതിന് ഫ്ലിപ്കാർട്ടിലെ വില 71999 രൂപയാണ്. അതിനാൽ കൂടുതൽ ലാഭം ആമസോണിലാണെന്ന് പറയാം.
ഇതിന് പുറമെ എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിലൂടെ 1250 രൂപയുടെ കിഴിവ് കൂടി ലഭ്യമാണ്. ഇതും ചേർത്താൽ ഷവോമി 17ടി ഹാൻഡ്സെറ്റ് 68000 രൂപ റേഞ്ചിൽ പർച്ചേസ് ചെയ്യാം.
മികച്ച ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ നോക്കുന്നവർക്കായി ആമസോൺ 4711 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫറും 2461 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫറും അനുവദിച്ചിരിക്കുന്നു. പ്രീമിയം സ്മാർട്ട് ഫോൺ 37600 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറിലും വാങ്ങിക്കാം.
ഷവോമിയുടെ ഈ പ്രീമിയം ഫോണിൽ 2756 × 1268 പിക്സൽ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും സപ്പോർട്ടുള്ള 6.59 ഇഞ്ച് 1.5K AMOLED ഡിസ്പ്ലേയുമാണുള്ളത്. HDR10+ സപ്പോർട്ടും Dolby Vision സർട്ടിഫിക്കേഷനും ഷവോമി 17ടി ഫോൺ തരുന്നു. കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ ഫോൺ സ്ക്രീനിനുണ്ട്.
ഫോണിന് കരുത്തേകുന്നത് 4nm പ്രോസസിൽ നിർമിച്ച മീഡിയടെക് ഡൈമെൻസിറ്റി 8500 അൾട്രാ ചിപ്സെറ്റാണ്. ഓൾ-ബിഗ്-കോർ സിപിയു ആർക്കിടെക്ചറുമായി ഇത് ബന്ധിപ്പിച്ചിരിക്കുന്നു. LPDDR5X റാമും UFS 4.1 സ്റ്റോറേജും ഫോണിനുണ്ട്.
ഫോട്ടോഗ്രാഫിക്കായി, ലെയ്ക്ക സാങ്കേതികവിദ്യയിൽ ക്രമീകരിച്ച ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഷവോമി 17T-യിലുള്ളത്. ഇതിൽ OIS പിന്തുണയ്ക്കുന്ന 50MP ലൈറ്റ് ഫ്യൂഷൻ 800 പ്രൈമറി സെൻസറുണ്ട്. OIS സപ്പോർട്ട് ചെയ്യുന്ന 50MP പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ് ഇതിനുണ്ട്. 12MP അൾട്രാ-വൈഡ് ആംഗിൾ സെൻസറും ചേർന്നതാണ് ക്യാമറ സിസ്റ്റം.
Also Read: പോക്കറ്റ് ചോരാതെ റീചാർജ്! 600 രൂപയിൽ താഴെ 84 ദിവസത്തേക്ക് 2 കിടിലൻ Airtel പ്ലാനുകൾ
4K HDR വീഡിയോ റെക്കോർഡിംഗ് പിന്തുണയുള്ള 32MP സെൻസറുള്ള ഫോണാണിത്. ഇത് 60fps-ൽ 4K HDR10+ വീഡിയോ റെക്കോർഡിംഗ് പിന്തുണയ്ക്കുന്നു.
6,500mAh സിലിക്കൺ-കാർബൺ ബാറ്ററിയാണ് സ്മാർട്ട്ഫോണിലുള്ളത്. ഇത് 67W ഹൈപ്പർചാർജ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. USB-C പവർ ഡെലിവറി, 50W വരെയുള്ള PPS ചാർജിംഗ്, 22.5W വയർഡ് റിവേഴ്സ് ചാർജിംഗ് ഫോണിൽ ലഭ്യമാണ്.
5G, വൈ-ഫൈ, ബ്ലൂടൂത്ത്, NFC, IR ബ്ലാസ്റ്റർ, ഡോൾബി അറ്റ്മോസ് പിന്തുണയുള്ള സ്റ്റീരിയോ സ്പീക്കറുകളും ചേർന്ന കണക്റ്റിവിറ്റി സപ്പോർട്ട് ഇതിന് ലഭിക്കും. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ OS 3 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.
Disclaimer: ലേഖനത്തിൽ പർച്ചേസിനായി അഫിലിയേറ്റ് ലിങ്കുകൾ കൊടുത്തിരിക്കുന്നു. ഈ ലിങ്കുകൾ വഴി വാങ്ങുമ്പോൾ, നിങ്ങൾക്ക് യാതൊരുവിധ അധിക ചിലവുമില്ല. എന്നാൽ ഈ വെബ്സൈറ്റിന് ചെറിയൊരു കമ്മീഷൻ തുക ലഭിച്ചേക്കാം. വിശ്വസനീയവും പ്രയോജനകരവുമായ ഉൽപ്പന്നങ്ങളാണ് കൊടുത്തിട്ടുള്ളത്.