റീചാർജ് വസൂൽ! Jio യുടെ 3 മാസ പ്ലാനിൽ അൺലിമിറ്റഡ് കോളിങ്, 5G ആനുകൂല്യങ്ങൾ

റീചാർജ് വസൂൽ! Jio യുടെ 3 മാസ പ്ലാനിൽ അൺലിമിറ്റഡ് കോളിങ്, 5G ആനുകൂല്യങ്ങൾ

ദീർഘകാല വാലിഡിറ്റിയുള്ള റീചാർജ് പ്ലാൻ തേടുന്നവർക്കായി Jio തരുന്ന ഓഫറിനെ കുറിച്ച് അറിയാമോ? മൂന്ന് മാസത്തോട് അടുത്ത വാലിഡിറ്റി ലഭിക്കുന്ന പ്രീ പെയ്ഡ് പ്ലാനാണിത്. അൺലിമിറ്റഡ് വോയ്സ് കോളിങ്, പ്രതിദിന ഡാറ്റ, എസ്‌എം‌എസ് ആനുകൂല്യങ്ങൾ ഇതിൽ ലഭിക്കുന്നു. 98 ദിവസത്തേക്കുള്ള ജിയോയുടെ പ്ലാനിൽ ദിവസച്ചെലവ് 10 രൂപയാണ്. പ്ലാനിന്റെ വാലിഡിറ്റിയും ആനുകൂല്യങ്ങളും വിശദമായി അറിയാം.

Digit.in Survey
✅ Thank you for completing the survey!

Jio 98 Days Plan

98 ദിവസത്തെ തടസ്സമില്ലാത്ത സേവനം ഈ ജിയോ പ്ലാനിൽ നേടാം. ഇടയ്ക്കിടെ റീചാർജ് ചെയ്യുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ ജിയോയുടെ ഈ പ്ലാൻ മികച്ചതാണ്. ഏകദേശം 333 രൂപയാണ് ഒരു മാസത്തെ പ്ലാനിന് ചെലവാകുന്നത്. ജിയോയുടെ 98 ദിവസത്തെ പ്ലാനിന്റെ വില 999 രൂപയാണ്. റീചാർജിലെ ആനുകൂല്യങ്ങൾ ഇനി പരിചയപ്പെടാം.

Jio 999 Plan Benefits

1000 രൂപയിലും താഴെ വിലയാകുന്ന ജിയോ പ്ലാനാണിത്. ഇതിൽ പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി കോളുകൾ ആസ്വദിക്കാം. 98 ദിവസവും കോളിങ് സേവനങ്ങൾ തടസ്സമില്ലാതെ ലഭിക്കുന്നു. 999 രൂപ പ്ലാനിൽ പ്രതിദിനം 100 എസ്എംഎസ് ലഭ്യമാണ്. ഇത് ഒടിപി സേവനങ്ങൾക്കും മറ്റും അനുയോജ്യമാണ്. ഈ റീചാർജ് പ്ലാനിൽ പരിധിയില്ലാത്ത 5G ഡാറ്റയും ലഭ്യമാണ്. ദിവസേന 2ജിബി 4ജി ഡാറ്റയും ഇതിൽ ലഭ്യമാണ്. ഇങ്ങനെ 4ജി വരിക്കാർക്ക് 196 ജിബി ഡാറ്റയാണ് അനുവദിച്ചിട്ടുണ്ട്.

reliance jio

ആനുകൂല്യങ്ങൾ ചുരുക്കത്തിൽ

  1. വാലിഡിറ്റി: കൃത്യം 98 ദിവസത്തെ വാലിഡിറ്റി
  2. കോളിംഗ്: ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ/STD കോളുകൾ.
  3. അൺലിമിറ്റഡ് 5ജി: ലഭ്യം. ജിയോ 5ജി ലഭ്യമുള്ള പ്രദേശങ്ങളിൽ, പരിധിയില്ലാതെ അൺലിമിറ്റഡ് 5ജി ഡാറ്റ ആസ്വദിക്കാം.
  4. 4ജി ഡാറ്റ: പ്രതിദിനം 2 GB
  5. SMS: പ്രതിദിനം 100 സൗജന്യ എസ്എംഎസ്

Also Read: വമ്പൻ സൗണ്ടും വമ്പൻ ഓഫറും; Govo Gosurround 5.1 ഇപ്പോൾ കുറഞ്ഞ വിലയിൽ!

999 രൂപ പ്ലാനിലെ ബോണസ് ഓഫറുകൾ!

18 മാസത്തെ ഗൂഗിൾ ജെമിനി പ്രോ സബ്‌സ്‌ക്രിപ്‌ഷൻ ജിയോയുടെ 999 രൂപ പ്ലാനിൽ ലഭ്യമാണ്. ഇതിൽ 5000GB ക്ലൗഡ് സ്റ്റോറേജ് കൂടി ലഭിക്കുന്നു.
50 ജിബി ഫ്രീ സ്റ്റോറേജ് അനുവദിക്കുന്ന Jio AI Cloud ആക്സസ് 999 രൂപയുടെ പ്ലാനിലുണ്ട്. ഇതിൽ സ്വകാര്യ ടെലികോം ജിയോഹോട്ട്സ്റ്റാർ ആക്സസും ഓഫർ ചെയ്യുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile