10+ Boy Photo Editing Prompts: മകന്റെ ഫോട്ടോ മനസ്സിൽ കണ്ടാൽ എഐയിൽ തെളിയും! മികച്ച ChatGPT പ്രോംപ്റ്റുകൾ

10+ Boy Photo Editing Prompts: മകന്റെ ഫോട്ടോ മനസ്സിൽ കണ്ടാൽ എഐയിൽ തെളിയും! മികച്ച ChatGPT പ്രോംപ്റ്റുകൾ

നിങ്ങളുടെ മകന്റെ സാധാരണ ഫോട്ടോകൾ ഒരു മനോഹര ഷോട്ടുകളിലേക്ക് മാറ്റിയാലോ! വെറും വാക്കുകൾ കൊണ്ട് ആൺകുട്ടികളുടെ ഫോട്ടോകൾ, നിങ്ങൾക്കിഷ്ടപ്പെട്ട സ്റ്റൈലിലേക്ക് മാറ്റാനുള്ള chatgpt photo editing prompts അറിയണ്ടേ? ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ്പ് പോലുള്ള സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യാവുന്ന ഫോട്ടോകളായി ചാറ്റ്ജിപിടിയിലൂടെ ക്രിയേറ്റ് ചെയ്യാം.

Digit.in Survey
✅ Thank you for completing the survey!

മകന്റെ ഫോട്ടോ ചാറ്റ്ജിപിടിയിൽ അപ്ലോഡ് ചെയ്ത ശേഷം എങ്ങനെയൊക്കെ മാറ്റാമെന്നത് അറിഞ്ഞാൽ നിങ്ങൾ അതിശയിക്കും. അനിമേഷൻ സ്റ്റൈലിലേക്കോ, പ്രൊഫഷണൽ സ്റ്റുഡിയോ സ്റ്റൈലിലേക്കോ സൈബർപങ്ക്, റോയൽ സ്റ്റൈലുകളിലേക്കോ എങ്ങനെ ഫോട്ടോ മാറ്റാമെന്ന് വിശദമായി അറിയാം.

ChatGPT prompts for boys

chatgpt photo editing prompts for boy

  1. നോസ്റ്റാൾജിക് നാടൻ ലുക്ക്: ഈ ഫോട്ടോയിലെ കുട്ടിയെ മഴയത്ത് ഒരു വലിയ വാഴയില കുടയായി പിടിച്ച്, കേരളത്തിലെ പച്ചപ്പ് നിറഞ്ഞ പാടത്തിലൂടെ നടന്നുവരുന്ന മനോഹര ചിത്രത്തിലേക്ക് മാറ്റുക. അവൻ കേരള തനതായ ഷർട്ട്, ചെറിയ ഷോർട്ട്സ് ധരിച്ചിരിക്കുന്നു.

Change the boy look to normal kerala shirt and shorts, he is walking through a lush green paddy field in Kerala, holding a large banana leaf as an umbrella in the rain.

  1. രാജകീയ സ്റ്റൈൽ: ഈ ഫോട്ടോയിലുള്ള കുട്ടിയെ മലയാളി രാജകുമാരന്റെ വേഷത്തിൽ, കേരളത്തിലെ ഒരു കൊട്ടാരത്തിന് മുന്നിലെ കസേരയിൽ ഇരിക്കുന്ന രീതിയിലേക്ക് മാറ്റുക.

Change this photo with the boy wearing kerala prince attire, sitting in chair infront of kerala palace.

ChatGPT prompts for boys
Created Using ChatGPT
  1. സൂപ്പർ ഹീറോ: നഗരത്തിലെ ഒരു ഭീമൻ കെട്ടിടത്തിന് മുകളിൽ നിൽക്കുന്ന സൂപ്പർഹീറോ ബാലനിലേക്ക് ഈ ഫോട്ടോ മാറ്റിയെടുക്കൂ. വെളുപ്പും ചുവപ്പും കലർന്ന സൂപ്പർമാൻ വസ്ത്രവും അതിൽ ഒരു പ്രത്യേക എബ്ലവും, അവന്റെ കേപ്പ് (Cape) കാറ്റിൽ പറക്കുന്നു. പശ്ചാത്തലത്തിൽ സ്ട്രീറ്റ് ലൈറ്റുകൾ.

Change the boy photo into a futuristi super hero image, where he is on a rooftop standing, wearing white and red color superhero suit with a unique emblem, cape flying in the wind, city lights in the background.

ChatGPT prompts for boys
Created Using ChatGPT
  1. സ്പോർട്സ് ലുക്ക്: ബാസ്കറ്റ്ബോൾ കോർട്ടിൽ വിയർത്തുനിൽക്കുന്ന ഒരു ആൺകുട്ടി, കയ്യിൽ പന്ത്. വെള്ള ടീഷർട്ടും, ഓറഞ്ച് കളർ ഷോർട്ട്സും ധരിച്ചിരിക്കുന്നു.
  2. സൈബർപങ്ക് സ്റ്റൈൽ: നിയോൺ ലൈറ്റ് നിറഞ്ഞ ടോക്കിയോ സ്ട്രീറ്റിൽ നിൽക്കുന്ന ആൺകുട്ടിയിലേക്ക് ഇത് മാറ്റുക. മഴവിൽ കളർ വസ്ത്രം, തിളങ്ങുന്ന എൽഇഡി (LED) ഹൂഡി, ഹൈടെക് ഹെഡ്‌ഫോൺ ധരിച്ചിട്ടുണ്ട്. കണ്ണുകളിൽ സ്ട്രീറ്റ് ലൈറ്റുകളിൽ പ്രതിഫലിക്കുന്നു, സൈബർപങ്ക് (Cyberpunk) സ്റ്റൈലിൽ നിർമിക്കൂ.

Futuristic portrait of the boy in the photo in a neon-lit Tokyo street, wearing high-tech headphones and a glowing LED hoodie, wearing rainbow color dress. city lights reflecting in his eyes, create into cyberpunk style.

  1. പ്രൊഫഷണൽ ബോയ് ബോസ്: നിങ്ങളുടെ കുട്ടിയെ ഒരു പ്രൊഫഷണൽ ഗെറ്റപ്പിലേക്ക് മാറ്റിയാലോ! ചിത്രത്തിലെ ആൺകുട്ടിയെ ഒരു പ്രൊഫഷണൽ Little CEO ലുക്കിലേക്ക് മാറ്റുക. അളവെടുത്തു തുന്നിയ ഒരു ടക്സീഡോ ധരിച്ച് ഒരു ഓഫീസ് ക്യാബിന് സമീപം നിൽക്കുന്നു. ആത്മവിശ്വാസം നിറഞ്ഞ പുഞ്ചിരി, മൃദുവായ സ്റ്റുഡിയോ ലൈറ്റിംഗ്, പശ്ചാത്തലത്തിൽ മങ്ങിയ രീതിയിലുള്ള ആഡംബര ഓഫീസ്.

Edit the photo, change the boy to a professional ‘Little CEO’ aesthetic
look. The boy wearing a tailored tuxedo, standing near a cabin. Confident smile, soft studio lighting, luxury office atmosphere in blurred format.

Also Read: റീചാർജ് ചെയ്യാൻ മറന്നുപോയാലും പ്രശ്നമില്ല! 300 ദിവസത്തേക്ക് BSNL തരും എല്ലാം അൺലിമിറ്റഡ്

  1. അനിമേഷൻ സ്റ്റൈൽ: ആനിമേഷൻ ശൈലിയിലുള്ള മനോഹരമായ 3D ചിത്രത്തിലേക്ക് ഈ ഫോട്ടോ മാറ്റുക. ഡിസ്നി കൊട്ടാരത്തിന് മുന്നിലുള്ള പൂന്തോട്ടത്തിൽ അവൻ പന്തുരുട്ടി കളിക്കുന്നു. അവന് വലിയ വിടർന്ന കണ്ണുകളും, ഊർജ്ജസ്വലമായ നിറങ്ങളും നൽകുക.
  2. സിനിമാറ്റിക് മാസ് സ്റ്റൈൽ: രജനികാന്ത് സ്റ്റൈലിൽ എന്റെ മകന്റെ ഫോട്ടോ മാറ്റുക. വെളുത്ത ആഡംബര ഡ്രൈസ്സിൽ അവൻ കൂളിങ് ഗ്ലാസ് പിടിച്ചിരിക്കുന്നു.
  3. സ്റ്റുഡിയോ ഫോട്ടോഗ്രാഫി സ്റ്റൈൽ: ഡ്രാമാറ്റിക് ലൈറ്റിങ്ങിൽ ഒരു പ്രൊഫഷണൽ സ്റ്റുഡിയോ ലുക്കിലേക്ക് ഫോട്ടോ മാറ്റുക. ഇരുണ്ട പശ്ചാത്തലം (Dark background), ഷാർപ്പ് ഫോക്കസിൽ അവൻ, രണ്ടുകൈകളും ചേർത്തുപിടിച്ച്, കോൺഫിഡന്റായി നിൽക്കുന്ന പോസിലേക്ക് മാറ്റണം.
  4. സ്കൂൾ ബോയ് സ്റ്റൈൽ: ഈ ചിത്രത്തിലെ കുട്ടിയെ, നീല പാന്റും വെള്ള ഷർട്ടും, നീല ടൈയും ധരിച്ച യൂണിഫോം ലുക്കിലേക്ക് മാറ്റുക. അവന്റെ തോളത്ത് ബാഗുണ്ട്, കൈയിൽ വാട്ടർ ബോട്ടിൽ. ദൂരെ പശ്ചാത്തലത്തിലായി വമ്പൻ സ്കൂൾ കെട്ടിടം, കുട്ടികൾ ഇതേ കളർ യൂണിഫോമിൽ നടന്നു പോകുന്നത് ചെറുതാക്കി കാണിക്കാം.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo