Manjummel Boys OTT release: പ്രേമലു മാത്രമല്ല, മഞ്ഞുമ്മൽ ബോയ്സും ഏപ്രിലിൽ ഒടിടിയിൽ എത്തുമോ?

HIGHLIGHTS

മലയാളത്തിന്റെ 200 കോടി കളക്ഷനിലെത്തിയ സിനിമയാണ് Manjummel Boys

ജാൻ എ മൻ ചിത്രത്തിന് ശേഷം ചിദംബരം എസ്.പൊതുവാൾ സംവിധാനം ചെയ്ത സിനിമ

ചിത്രം ഏപ്രിലിൽ റിലീസ് ചെയ്യുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്...

Manjummel Boys OTT release: പ്രേമലു മാത്രമല്ല, മഞ്ഞുമ്മൽ ബോയ്സും ഏപ്രിലിൽ ഒടിടിയിൽ എത്തുമോ?

തിയേറ്ററുകളിൽ ലൂസടിച്ച് വിജയം നേടിയ Manjummel Boys OTT release ഉടനുണ്ടാകുമോ? ഏപ്രിലിൽ സൂപ്പർ ഹിറ്റ് മലയാള ചിത്രം റിലീസ് ചെയ്യുമെന്ന് ചില സൂചനകളുണ്ട്. വിഷുവിന് മുമ്പ് Premalu ഒടിടിയിൽ റിലീസ് ചെയ്യുന്നു. ഇതിനൊപ്പം മഞ്ഞുമ്മൽ ബോയ്സും റിലീസാകുമോ എന്നാണ് പലരുടെയും സംശയം.

Digit.in Survey
✅ Thank you for completing the survey!

ഇക്കാര്യത്തിൽ മഞ്ഞുമ്മൽ ബോയ്സ് അണിയറ പ്രവർത്തകർ തന്നെ വിശദീകരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഒപ്പം സിനിമയുടെ ഡിജിറ്റൽ റിലീസ് എപ്പോഴായിരിക്കും എന്നതിനെ കുറിച്ചും സ്ഥിരീകരണം വന്നിട്ടുണ്ട്.

Manjummel Boys ott അപ്ഡേറ്റ്
Manjummel Boys അപ്ഡേറ്റ്

Manjummel Boys അപ്ഡേറ്റ്

മലയാളത്തിന്റെ 200 കോടി കളക്ഷനിലെത്തിയ സിനിമയാണ് Manjummel Boys. ജാൻ-എ-മൻ ചിത്രത്തിന് ശേഷം ചിദംബരം എസ്.പൊതുവാൾ സംവിധാനം ചെയ്ത സിനിമ. മലയാളത്തിന്റെ പ്രഗത്ഭരായ യുവതാരനിര അണി നിരന്ന സിനിമയായിരുന്നു ഇത്. സൌബിൻ ഷാഹിറിന്റെ നിർമാണത്തിലിറങ്ങി, ഹിറ്റായ മറ്റൊരു മലയാള ചിത്രം.

മഞ്ഞുമ്മലിലെ ഒരു കൂട്ടം യുവാക്കളുടെ യഥാർഥ ജീവിതത്തെ ആസ്പദമാക്കി എടുത്ത സിനിമയാണിത്. മഞ്ഞുമ്മൽ ബോയ്സിന്റെ 95 ശതമാനവും റിയൽ ലൈഫിൽ നിന്നുള്ളത് തന്നെയാണ്. സർവൈവൽ ത്രില്ലറായി ഒരുക്കിയ മഞ്ഞുമ്മൽ ബോയ്സ് തിയേറ്ററിലും ഹിറ്റായി. സിനിമയുടെ ആർട്ട് വർക്കും, സംവിധാന മികവുമെല്ലാം പ്രശംസ നേടി. സുഷിൻ ശ്യാമിന്റെ സംഗീതവും സിനിമയെ മറ്റൊരു തലത്തിലെത്തിച്ചു.

ലൂസടിച്ച് ഹിറ്റായ Manjummel Boys

തമിഴ്നാട് അവരുടെ സൂപ്പർ സ്റ്റാർ ചിത്രങ്ങളെ പോലെ മഞ്ഞുമ്മൽ ബോയ്സിനെ ആഘോഷിച്ചു. കമൽഹാസന്റെ ഗുണ സിനിമ റെഫറൻസും, കൺമണി ഗാനവുമെല്ലാം തമിഴ്നാട് പ്രേക്ഷകരെ ആകർഷിച്ചു. തമിഴ്നാട്ടിൽ മൊഴിമാറ്റം നടത്താതെ വമ്പൻ ഹിറ്റായ മലയാള സിനിമയും ഇതായിരുന്നു.

Manjummel Boys
മഞ്ഞുമ്മൽ ബോയ്സ് റെക്കോഡ് വിജയം

മഞ്ഞുമ്മൽ ബോയ്സ് OTT release

അതിനാൽ തന്നെ ഇനിയും മഞ്ഞുമ്മൽ ബോയ്സ് കാണാനുള്ള ആഗ്രഹം ഒരുപാട് സിനിമാപ്രേമികൾക്കുണ്ട്. മലയാളികളെ പോലെ മറ്റ് ഭാഷക്കാരും മഞ്ഞുമ്മൽ ബോയ്സ് ഒടിടി റിലീസിനായി കാത്തിരിക്കുന്നു. ഏപ്രിലിൽ സിനിമ റിലീസാകുമെന്നും ചില ഹിന്ദി, ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്നാൽ ഇക്കാര്യത്തിൽ ചിത്രത്തിന്റെ ഡിജിറ്റൽ പിആർഒ വൈശാഖ് വ്യക്തത നൽകിയിരിക്കുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഒടിടി റിലീസിനെ കുറിച്ച് വിശദമാക്കിയത്. ഏപ്രിലിൽ ഒടിടി റിലീസുണ്ടാവില്ലെന്നാണ് വൈശാഖ് അറിയിച്ചത്.

മഞ്ഞുമ്മൽ ബോയ്സിന്റെ തെലുങ്ക്, ഹിന്ദി ഡബ്ബ് വേ‍ർഷനുകൾ ഏപ്രിലിൽ തിയേറ്ററിലെത്തും. എന്നാൽ ഒടിടി റിലീസ് ഏപ്രിലിൽ ഉണ്ടായിരിക്കുമെന്നത് വ്യാജമാണ്. മെയ് മാസമായിരിക്കും മഞ്ഞുമ്മൽ ബോയ്സ് ഒടിടിയിൽ വരുന്നതെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

Read More: Reliance Jio New OTT Plan: Prime Video ആക്സസ് വേണോ? തുച്ഛ വിലയ്ക്ക് പുതിയൊരു Jio പ്ലാൻ

ഹോട്ട്സ്റ്റാറിലാണോ റിലീസ്?

ഓസ്ലർ, പ്രേമലു പോലെ അടുത്തിടെ ഹിറ്റ് ചിത്രങ്ങൾ വന്ന പ്ലാറ്റ്ഫോമിലായിരിക്കും ഇതും എത്തുക. മഞ്ഞുമ്മൽ ബോയ്സിന്റെ സ്ട്രീമിങ് റൈറ്റ്സ് ഡിസ്നി പ്ലസ് ഹോർട് സ്റ്റാർ വാങ്ങിയെന്നാണ് റിപ്പോർട്ട്. ഹോട്ട്സ്റ്റാറിന്റെ അണിയറ പ്രവർത്തകർ ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സ്ഥിരീകരിച്ചുവെന്നും വാർത്തയുണ്ട്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo