3 മാസത്തിന് അടുത്ത് വാലിഡിറ്റി, Free OTT തരുന്ന പുതിയ Airtel Plan

3 മാസത്തിന് അടുത്ത് വാലിഡിറ്റി, Free OTT തരുന്ന പുതിയ Airtel Plan
HIGHLIGHTS

OTT ഓഫറുകളോടെ വരുന്ന നിരവധി റീചാർജ് പ്ലാനുകൾ എയർടെലിലുണ്ട്

1000 രൂപയ്ക്കും താഴെ മാത്രമാണ് ഈ എയർടെൽ പ്ലാനിന് വില വരുന്നത്

Bharti Airtel പുതിയതായി അവതരിപ്പിച്ച റീചാർജ് പ്ലാനാണിത്

ഇന്ത്യയിലെ ഏറ്റവും മികച്ച വരിക്കാരുള്ള ടെലികോം കമ്പനിയാണ് Bharti Airtel. രാജ്യമൊട്ടാകെയായി കമ്പനിയ്ക്ക് 380 ദശലക്ഷം വരിക്കാരാണുള്ളത്. ഏറ്റവും ബെസ്റ്റ് കണക്റ്റിവിറ്റി ഫീച്ചറുകൾ എയർടെലിൽ നിന്ന് ലഭിക്കും. എയർടെൽ പ്ലാനുകളിൽ അതിവേഗത്തിലുള്ള ഇന്റർനെറ്റും നൽകുന്നു.

OTT ഓഫറുകളോടെ വരുന്ന നിരവധി റീചാർജ് പ്ലാനുകൾ എയർടെലിലുണ്ട്. ദീർഘകാലത്തേക്ക് വാലിഡിറ്റി വരുന്ന പ്ലാനുകളിലും ഒടിടി ലഭിക്കുന്നതാണ്. എന്നാൽ ഇവ ഉയർന്ന നിരക്കിലുള്ള റീചാർജ് പ്ലാനുകളല്ലേ എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും.

3 മാസത്തിന് അടുത്ത് വാലിഡിറ്റി, Free OTT തരുന്ന പുതിയ Airtel Plan
999 രൂപയുടെ Airtel പ്ലാൻ

Bharti Airtel

വ്യത്യസ്‌ത ആവശ്യങ്ങൾക്ക് അനുസൃതമായി എയർടെൽ OTT ഉൾപ്പെടുന്ന പ്ലാനുകളും നൽകുന്നു. ആവശ്യത്തിന് ഡാറ്റയും, 84 ദിവസത്തേക്ക് സാധുതയുമുള്ള പ്ലാനുകളാണുള്ളത്. ഇതിൽ സൗജന്യ OTT ആക്‌സസും ലഭിക്കുന്നതാണ്. ഇത് നിങ്ങൾ വിചാരിക്കുന്ന പോലെ വലിയ വിലയുള്ള പ്ലാനല്ല. 1000 രൂപയ്ക്കും താഴെ മാത്രമാണ് ഈ എയർടെൽ പ്ലാനിന് വില വരുന്നത്. എയർടെൽ പുതിയതായി അവതരിപ്പിച്ച റീചാർജ് പ്ലാനാണിത്.

999 രൂപയുടെ Airtel പ്ലാൻ

എയർടെല്ലിന്റെ മികച്ച റീചാർജ് പ്ലാനുകളിലൊന്നാണ് ഇവിടെ പറയുന്നത്. 999 രൂപയാണ് ഈ പ്രീ-പെയ്ഡ് പ്ലാനിന് വില വരുന്നത്. ഒരുപാട് നാളത്തേക്ക് വാലിഡിറ്റി ലഭിക്കുന്ന പ്ലാനാണിത്. അതായത് ഇതിൽ നിന്ന് 84 ദിവസത്തേക്ക് വാലിഡിറ്റി ലഭിക്കും. എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിങ്ങും ആസ്വദിക്കാം.

ഇതിൽ അത്യധികം ആകർഷകമായ പാക്കേജുകൾ ലഭിക്കുന്നു. എയർടെൽ മൊത്തം 210GB ഡാറ്റയാണ് അനുവദിച്ചിട്ടുള്ളത്. ഇതിന് 84 ദിവസം ആണ് വാലിഡിറ്റിയുള്ളത്. അതായത് ഓരോ ദിവസവും 2.5GB വീതം ഡാറ്റ ലഭിക്കുന്നു. ഓരോ ദിവസവും നിങ്ങൾക്ക് 100 SMS വീതവും ലഭിക്കുന്നതാണ്. അതിനാൽ ബേസിക്കായുള്ള എല്ലാ ആനുകൂല്യങ്ങളും ഈ എയർടെൽ പാക്കേജിൽ നിന്ന് ലഭിക്കുന്നു.

സൗജന്യ OTT ഓഫറിൽ എന്തൊക്കെ?

ആകർഷകമായ ഒടിടി സബ്സ്ക്രിപ്ഷൻ ഈ പാക്കേജിൽ നിന്ന് ലഭിക്കും. ആമസോൺ പ്രൈം വീഡിയോ ആക്സസ് ഈ പ്ലാനിലുണ്ട്. അതും 84 ദിവസത്തേക്ക് ആമസോൺ പ്രൈം പരിപാടികൾ ആസ്വദിക്കാം. പ്രൈം വീഡിയോയിൽ ഏറ്റവും പുതിയ സിനിമകളും വെബ് സീരീസുകളും കാണാം.

READ MORE: Tariff Hike Soon: Recharge പ്ലാനുകൾക്ക് വില കൂടും, 200Rs പ്ലാൻ 250Rs ആയേക്കും!

ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഒടിടി പ്ലാറ്റ്ഫോമാണ് ആമസോൺ പ്രൈം. ഇത് ഫ്രീയായി ആസ്വദിക്കുന്നതിനൊപ്പം ഫ്രീ ഒടിടിയും ലഭിക്കുന്നു. ഫഹദ് ഫാസിലിന്റെ ആവേശം ഉൾപ്പെടെയുള്ള പുത്തൻ റിലീസുകൾ ആമസോൺ പ്രൈമിലുണ്ട്. അടുത്തിടെ ഹിറ്റായ ഇൻസ്പെക്ടർ റിഷി പോലുള്ള സീരീസുകളും പ്രൈം വീഡിയോയിലൂടെ കാണാം.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo