100ലേറെ ആപ്പുകളിൽ കെണി, സ്മാർട്ഫോണുകളിൽ നിന്ന് ഉടൻ അൺഇൻസ്റ്റാൾ ചെയ്യണമെന്ന് Google

HIGHLIGHTS

മാൽവെയറുകളും ഹാനികരമായ സോഫ്‌റ്റ്‌വെയറുകളും അടങ്ങിയിട്ടുള്ള ആപ്പുകൾ Play storeൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്

എങ്കിലും ആപ്പുകൾ ഇതിനകം തന്നെ ഡൗൺലോഡ് ചെയ്‌തിട്ടുണ്ടെങ്കിൽ അവ ഇല്ലാതാക്കാൻ ഗൂഗിൾ നിർദേശിച്ചു

100ലേറെ ആപ്പുകളിൽ കെണി, സ്മാർട്ഫോണുകളിൽ നിന്ന് ഉടൻ അൺഇൻസ്റ്റാൾ ചെയ്യണമെന്ന് Google

നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും പണവും നഷ്ടപ്പെടാൻ ഒരു അശ്രദ്ധ മതി. ഇത്തരത്തിൽ ഗൂഗിൾ പ്ലേ സ്റ്റോറിലുള്ള 100 ആപ്പുകളിൽ Malwareകൾ ഉണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ആൻഡ്രോയിഡ് ഫോണുകളിൽ Google play storeൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാവുന്ന 100ലേറെ ആപ്ലിക്കേഷനുകളിൽ SpinOK എന്ന പുതിയ സ്പൈവെയർ കണ്ടെത്തി.

Digit.in Survey
✅ Thank you for completing the survey!

SpinOK ഗുരുതരം…

ഇത്തരത്തിൽ മുമ്പും ഗൂഗിൾ പ്ലേ സ്റ്റോർ ആപ്ലിക്കേഷനുകളിൽ മാൽവെയർ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും SpinOK ഗുരുതര പ്രശ്നമാണ്. എന്തെന്നാൽ, മാൽവെയർ ആക്രമിച്ച ഈ ആപ്പുകളെ ഇതുവരെ 400 ദശലക്ഷത്തിലധികം ആളുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ ഒരു ഭൂരിഭാഗം ആളുകളുടെ ഡാറ്റയും മറ്റും ചോർത്തപ്പെട്ടിരിക്കാം. 

ഒരു പരസ്യ SDK ആയി കബളിപ്പിച്ചുകൊണ്ടാണ് ഈ ട്രോജൻ മാൽവെയർ പ്രവർത്തിക്കുന്നത്. എപ്പോഴെങ്കിലും ഒരിക്കൽ ഡൗൺലോഡ് ചെയ്‌താലും ഈ മാൽവെയർ ഫോണുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ ഡാറ്റ മോഷ്ടിച്ച് മറ്റൊരു വിദൂര സെർവറിലേക്ക് അയയ്ക്കുന്നു. ഉപയോക്താക്കൾക്ക് സംശയം ഒന്നും കൂടാതെ, അവരെ ആകർഷിക്കുന്നതിനായി മിനി-ഗെയിമുകൾ, ടാസ്കുകൾ, റിവാർഡുകൾ, എന്നിവയെല്ലാം ആപ്പിന് പുറമെ കാണിച്ചുകൊണ്ടാണ് ഈ മാൽവെയറുകൾ പ്രവർത്തിക്കുന്നത്.

മാൽവെയറുകളും ഹാനികരമായ സോഫ്‌റ്റ്‌വെയറുകളും അടങ്ങിയിട്ടുള്ള ഈ ആപ്പുകൾ Play storeൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ഈ ആപ്പുകൾ ഇതിനകം തന്നെ ഡൗൺലോഡ് ചെയ്‌തിട്ടുണ്ടെങ്കിൽ അവ ഇല്ലാതാക്കാനും ഗൂഗിൾ ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. 

പ്രസ്തുത ആപ്ലിക്കേഷനുകളിലെല്ലാം മാൽവെയർ ബാധിച്ചതായി ഗവേഷകർ കണ്ടെത്തുകയും, ഇത് ഗൂഗിളിനെ ബോധ്യപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തവർ ഫോണിൽ നിന്ന് ഇവ നീക്കം ചെയ്യണമെന്ന് നിർദേശിച്ചിരിക്കുന്നത്. ഏകദേശം 101 ആപ്ലിക്കേഷനുകളിലാണ് SpinOk എന്ന സ്പൈവെയർ ആക്രമിച്ചിട്ടുള്ളത്. ഒരുപക്ഷേ നിങ്ങളുടെ ഇവയിൽ ഏതെങ്കിലും ആപ്പുകൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്നവരായിരിക്കും. അങ്ങനെയെങ്കിൽ ചുവടെ നൽകിയിട്ടുള്ള ലിസ്റ്റ് പരിശോധിക്കുക.

വീഡിയോ എഡിറ്റർ ആപ്പായ Noizz, വീഡിയോ എഡിറ്റിങ് പ്ലസ് വീഡിയോ മേക്കർ ആപ്പായ VFly, വീഡിയോ സ്റ്റാറ്റസ് മേക്കർ MVBit, ഫയലുകൾ ഷെയർ ചെയ്യാൻ ഉപയോഗിക്കുന്ന Zapya, വീഡിയോ മേക്കർ & വീഡിയോ എഡിറ്റർ ആപ്പ് Biugo എന്നിവയും, ക്രേസി ഡ്രോപ്പ്,Cashzine, ഫിസോ നോവൽ, CashEM, ടിക്ക് തുടങ്ങിയ ആപ്പുകളെല്ലാം ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന ആപ്ലിക്കേഷനുകളാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo