Vivo V30e Launch: 50MP Sony IMX882 ക്യാമറ, Snapdragon പ്രോസസർ, ജെം കട്ട് ഡിസൈൻ! തോൽപ്പിക്കാൻ കുറച്ച് പ്രയാസപ്പെടും| TECH NEWS

Vivo V30e Launch: 50MP Sony IMX882 ക്യാമറ, Snapdragon പ്രോസസർ, ജെം കട്ട് ഡിസൈൻ! തോൽപ്പിക്കാൻ കുറച്ച് പ്രയാസപ്പെടും| TECH NEWS
HIGHLIGHTS

വിവോയുടെ പുതിയ പോരാളി Vivo V30e ഇന്ത്യയിലേക്ക്

vivo V30, V30 Pro എന്നീ ഫോണുകൾ വിപണി ശ്രദ്ധ നേടിയിരുന്നു

ഈ വിജയം തുടരാനാണ് വിവോ പുതിയ മോഡലിലും ശ്രമിക്കുന്നത്

വിവോയുടെ പുതിയ പോരാളി Vivo V30e ഇന്ത്യയിലേക്ക്. മെയ് 2ന് ഉച്ചയ്ക്ക് 12 മണിയ്ക്കാണ് ലോഞ്ച്. Snapdragon 6 ജെൻ 1 SoC പ്രോസസർ ഉൾപ്പെടുത്തി വരുന്ന സ്മാർട്ഫോണാണിത്.

Vivo V30e ലോഞ്ച്

Vivo V30, V30 Pro എന്നീ ഫോണുകൾ വിപണി ശ്രദ്ധ നേടിയിരുന്നു. ഈ വിജയം തുടരാനാണ് വിവോ പുതിയ മോഡലുകളിലും ശ്രമിക്കുന്നത്. മിഡ് റേഞ്ച് ബജറ്റിലാണ് ഫോൺ വരുന്നതെങ്കിലും ഇതിന് താങ്ങാവുന്ന വിലയായിരിക്കും.

Vivo V30e
Vivo V30e

ക്യാമറയിലും ഡിസൈനിലുമെല്ലാം പുതുപുത്തൻ പരീക്ഷണങ്ങൾ കമ്പനി നടത്തുന്നുണ്ട്. നൂതന ക്യാമറ മൊഡ്യൂളും സ്റ്റുഡിയോ ക്വാളിറ്റി ഓറ ലൈറ്റും ഫോണിലുണ്ടാകും. V30 സീരീസിൽ ഉൾപ്പെടുത്തിയത് പോലുള്ള ക്വാളിറ്റി ഓറ ലൈറ്റ് മൊഡ്യൂളായിരിക്കും വി30ഇയിലും ഉൾപ്പെടുത്തുക. ഫോണിൽ പ്രതീക്ഷിക്കാവുന്ന മറ്റ് ഫീച്ചറുകൾ എന്തെല്ലാമെന്ന് നോക്കാം.

vivo V30e 5G സ്പെസിഫിക്കേഷൻ

ഫോണിന് 120Hz റീഫ്രഷേ റേറ്റുള്ള വളഞ്ഞ AMOLED ഡിസ്‌പ്ലേ ആയിരിക്കും ഉണ്ടാകുക. ഫോണിന്റെ ഡിസ്പ്ലേയെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. വിപണി കാത്തിരിക്കുന്നത് ഫോണിന്റെ വ്യത്യസ്തമായ ക്യാമറ സെറ്റപ്പാണ്.

50 എംപി Sony IMX882 പ്രൈമറി സെൻസർ ഉപയോഗിക്കുന്ന ഫോണായിരിക്കും ഇത്. ഡ്യുവൽ ക്യാമറയാണ് ഈ മിഡ്-റേഞ്ച് സ്മാർട്ഫോണിൽ വിവോ കൊടുക്കുക. രണ്ടാമത്തെ സെൻസറിനെ കുറിച്ച് വിവരങ്ങൾ ഇതുവരെ ലഭ്യമല്ല. എങ്കിലും വിവോ അൾട്രാവൈഡ് ഷൂട്ടർ ആയിരിക്കും ഉൾപ്പെടുത്തുക.

അടുത്തത് ഫോണിന്റെ അതിശയകരമായ സെൽഫി ഫോട്ടോഗ്രാഫിയാണ്. ഓട്ടോ ഫോക്കസോട് കൂടിയ 50MP ഫ്രെണ്ട് ക്യാമറയായിരിക്കും വിവോയിലുള്ളത്. ക്യാമറയിലെ ഫ്ലാഷ് മൊഡ്യൂൾ സാധാരണ LED ഫ്ലാഷിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്നാണ് റിപ്പോർട്ട്.

പെർഫോമൻസും പവറും

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 6 Gen 1 SoC ആണ് പ്രോസസർ. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള FutouchOS 14-ൽ പ്രവർത്തിക്കുന്നു. 44W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ വിവോ വി30ഇ സപ്പോർട്ട് ചെയ്യുന്നു. ഫോണിൽ 5,500 mAh ബാറ്ററിയാണ് പായ്ക്ക് ചെയ്തിട്ടുള്ളത്. 4 വർഷത്തെ ബാറ്ററി ആയുസ്സുണ്ടാകുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

വെൽവെറ്റ് റെഡ്, സിൽക്ക് ബ്ലൂ നിറങ്ങളിലാണ് വിവോ വി30ഇ വരുന്നത്. ജെം കട്ട് ഡിസൈനിലായിരിക്കും വിവോ V30e അവതരിപ്പിക്കുക എന്നും പറയുന്നു. അതിനാൽ കാണാനും അഴകേറിയ ഒരു കിടിലൻ സ്മാർട്ഫോണാണ് ഇന്ത്യയിലേക്ക് വരുന്നത്.

വിലയെ കുറിച്ചുള്ള വിവരങ്ങൾ

മെയ് 2 ലോഞ്ചിന് ശേഷം മാത്രമാണ് ക്യത്യമായ വിവരങ്ങൾ ലഭിക്കുകയുള്ളൂ. എങ്കിലും 30,000 രൂപയിൽ താഴെയായിരിക്കും ഫോണിന്റെ വിലയെന്നാണ് സൂചന. വിവോ വി30 ഇന്ത്യയിൽ 33,999 രൂപയ്ക്കാണ് പുറത്തിറക്കിയത്. വിവോ വി30 പ്രോയുടെ വില 41,999 രൂപയായിരുന്നു.

READ MORE: Malayalam OTT release in May: Manjummel Boys മുതൽ ഈ മാസം വരുന്ന New OTT റിലീസുകൾ

Vivo V30e ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്പ്കാർട്ടിലൂടെ വിൽപ്പനയ്ക്ക് എത്തും. കൂടാതെ വിവോയുടെ ഇ-സ്റ്റോർ വഴിയും വിൽപ്പന നടത്തുന്നതാണ്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo