Malayalam OTT release in May: Manjummel Boys മുതൽ ഈ മാസം വരുന്ന New OTT റിലീസുകൾ

HIGHLIGHTS

വ്യത്യസ്ത OTT പ്ലാറ്റ്ഫോമുകളിൽ പുത്തൻ റിലീസുകൾ വരുന്നുണ്ട്

May മാസം എതെല്ലാം മലയാളചിത്രങ്ങളാണ് Ott release-ന് തയ്യാറെടുക്കുന്നതെന്ന് നോക്കാം

ഇവയിൽ പ്രധാനപ്പെട്ടത് Manjummel Boys ott റിലീസ് ആണ്

Malayalam OTT release in May: Manjummel Boys മുതൽ ഈ മാസം വരുന്ന New OTT റിലീസുകൾ

Upcoming Malayalam movies in OTT: May മാസം മലയാളത്തിൽ നിന്നെത്തുന്ന OTT Release ചിത്രങ്ങൾ ഏതെല്ലാമെന്നോ? വ്യത്യസ്ത ഒടിടി പ്ലാറ്റ്ഫോമുകളിൽ പുത്തൻ റിലീസുകൾ വരുന്നുണ്ട്. ഇവയിൽ പ്രധാനപ്പെട്ടത് Manjummel Boys ott റിലീസ് ആണ്.

Digit.in Survey
✅ Thank you for completing the survey!

മലയാളത്തിന്റെ ഏറ്റവും ഉയർന്ന ബോക്സ് ഓഫീസ് കളക്ഷനാണ് മഞ്ഞുമ്മൽ ഡേയ്സ് നേടിയത്. ഈ ആഴ്ച തന്നെ സിനിമയുടെ ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നു. പൃഥ്വിരാജ് ചിത്രം Aadujeevitham ഒടിടിയിലേക്ക് മെയ് 10ന് എത്താനുള്ള സാധ്യതയുണ്ട്. തിയേറ്ററുകളിൽ ‘ആവേശ’ത്തോടെ മുന്നേറുകയാണ് ഫഹദ് ഫാസിലിന്റെ Aavesham. മെയ് അവസാനമോ, ജൂൺ ആദ്യമോ ആവേശം ഒടിടിയിൽ വരുമെന്ന് സൂചനകളുണ്ട്.

ഈ മാസം എതെല്ലാം മലയാളചിത്രങ്ങളാണ് Ott release-ന് തയ്യാറെടുക്കുന്നതെന്ന് നോക്കാം.

ഈ മാസത്തെ OTT Release ചിത്രങ്ങൾ

മഞ്ഞുമ്മൽ ബോയ്സ്

മെയ് 5നാണ് മഞ്ഞുമ്മൽ ബോയ്സ് ഒടിടിയിൽ എത്തുന്നത്. ചിദംബരം ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം തിയേറ്ററുകളിൽ 200 കോടിയോളം നേടി. 2006-ൽ കൊടൈക്കനാലിലേക്ക് യാത്ര പോയ സുഹൃത്തുക്കളുടെ അനുഭവമാണ് ചിത്രത്തിന്റെ കഥ. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി തുടങ്ങിയ പ്രമുഖ താരനിര സിനിമയിൽ അണിനിരക്കുന്നു. ചിദംബരത്തിന്റെ സഹോദരനും നടനുമായ ഗണപതിയാണ് കാസ്റ്റിങ് ഡയറക്ടർ.

Manjummel Boys ott
Manjummel Boys ott

ഡിസ്നി+ഹോട്ട്സ്റ്റാറിലാണ് മഞ്ഞുമ്മൽ ബോയ്സ് റിലീസിന് എത്തുന്നത്. മെയ് 4 ശനിയാഴ്ച അർധരാത്രിയോടെ സിനിമ സ്ട്രീമിങ് ആരംഭിച്ചേക്കും.

ആടുജീവിതം

ബ്ലെസ്സി- പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുക്കിയ ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ പ്രശസ്ത നോവലായ ആടുജീവിതത്തെ ആസ്പദമാക്കി എടുത്ത ചിത്രം. സൗദി അറേബ്യയിലെ മരുഭൂമിയിൽ ഒറ്റപ്പെട്ടുപോയെ നജീബിന്റെ ജീവിതമാണ് സിനിമ പറയുന്നത്. ഇതിനകം ആടുജീവിതം തിയേറ്ററുകളിൽ റെക്കോഡ് വിജയം നേടി.

കെ ആർ ഗോകുൽ, അമല പോൾ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ജിമ്മി ജീൻ ലൂയിസ്, ശോഭ മോഹൻ, റിക്ക് എബി എന്നിവരും അണിനിരക്കുന്നു. സിനിമയുടെ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ഒടിടി അവകാശം സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്.

Aadujeevitham
Aadujeevitham

ഇപ്പോഴും തിയേറ്ററുകളിൽ സിനിമ വിജയകരമായി പ്രദർശനം തുടരുന്നു. മെയ് 10-ന് ശേഷമായിരിക്കും ഒടിടിയിൽ എത്തുക. ചിലപ്പോൾ മെയ് പകുതി കഴിഞ്ഞായിരിക്കും പ്രദർശനമെന്നും റിപ്പോർട്ടുണ്ട്.

ആവേശം

രോമാഞ്ചം സംവിധായകൻ ജിത്തു മാധവന്റെ പുതിയ ചിത്രമാണ് ആവേശം. ഫഹദ് ഫാസിൽ നിറഞ്ഞാടിയ മലയാള ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ഹിപ്‌സ്‌റ്റർ, മിഥുൻ ജയ് ശങ്കർ, റോഷൻ ഷാനവാസ് എന്നിവരാണ് മറ്റ് താരങ്ങൾ.

സജിൻ ഗോപു, മൻസൂർ അലി ഖാൻ എന്നിവരും നിർണായക വേഷങ്ങൾ ചെയ്യുന്നു. സുഷിൻ ശ്യാമാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സമീർ താഹ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. വിവേക് ​​ഹർഷനാണ് എഡിറ്റിങ് നിർവ്വഹിക്കുന്നത്.

ഫഹദ് ഫാസിലിന്റെ Aavesham
ഫഹദ് ഫാസിലിന്റെ Aavesham

ആമസോൺ പ്രൈം വീഡിയോയാണ് ഒടിടി അവകാശം സ്വന്തമാക്കിയതെന്നാണ് സൂചന. എന്നാൽ ചിത്രത്തിന്റെ റിലീസ് എപ്പോഴാണെന്ന് ഇതുവരെയും നിശ്ചയിച്ചിട്ടില്ല. മെയ് മാസം അവസാനം വരെ സിനിമയ്ക്കായി എന്തായാലും കാത്തിരിക്കണം.

READ MORE: Nothing Phone (2a) New Edition: നീലിമയിൽ പുതിയ Nothing ഫോൺ, ഇന്ത്യയിലെ ആദ്യ സെയിൽ മെയ് രണ്ടിന്

ജയ് ഗണേഷ്, വർഷങ്ങൾക്ക് ശേഷം സിനിമകളും തിയേറ്ററിൽ പ്രദർശനം തുടരുന്നു. മെയ് മാസത്തിൽ ഈ സിനിമകൾ ഒടിടിയിലെത്താനും സാധ്യതയുണ്ട്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo