Nokia G42 5G Price Cut: Triple ക്യാമറയുള്ള Nokia ബജറ്റ് Smartphone 9000 രൂപയ്ക്ക് വാങ്ങാം!

Nokia G42 5G Price Cut: Triple ക്യാമറയുള്ള Nokia ബജറ്റ് Smartphone 9000 രൂപയ്ക്ക് വാങ്ങാം!
HIGHLIGHTS

Nokia G42 5G വില കുറച്ച് വിൽക്കുന്നു

6GB+ 128GB, 11GB+128GB സ്റ്റോറേജ് ഫോണുകൾക്കാണ് ഓഫർ

Nokia ഫീച്ചർ ഫോണുകൾ മാത്രമല്ല, ബജറ്റ്-ഫ്രെണ്ട്ലി സ്മാർട്ഫോണുകളും പുറത്തിറക്കിയിട്ടുണ്ട്. HMD Global കഴിഞ്ഞ വർഷം വിപണിയിലെത്തിച്ച ഫോണാണ് Nokia G42 5G. മൂന്ന് വേരിയന്റുകളിലാണ് നോക്കിയ ജി54 ലോഞ്ച് ചെയ്തത്. ഇപ്പോഴിതാ 2 നോക്കിയ വേരിയന്റുകളുടെ വില വെട്ടിക്കുറച്ചു.

Nokia G42 5G ഓഫർ

6GB+ 128GB, 11GB+128GB സ്റ്റോറേജ് ഫോണുകൾക്കാണ് ഓഫർ. 12,599 രൂപയ്ക്ക് പുറത്തിറക്കിയ ഫോണാണ് ഇതിലെ 6ജിബി വേരിയന്റ്. 15,999 രൂപയ്ക്കാണ് 11ജിബി നോക്കിയ ജി42 വിപണിയിൽ എത്തിയിരുന്നത്. ഇപ്പോൾ ഈ രണ്ട് സ്റ്റോറേജുകൾക്കും ഓഫർ ലഭിക്കുന്നു.

Nokia G42 5G
Nokia G42 5G

9,999 രൂപയാണ് 6GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന്റെ വില. 12,599 രൂപയ്ക്ക് 11ജിബി നോക്കിയ ഫോണും ലഭിക്കുന്നു. ആമസോണിലാണ് നോക്കിയ ഫോണിന് ഓഫർ നൽകുന്നത്. ഓഫറിൽ വാങ്ങാൻ, Click Here.

Nokia G42 5G പ്രത്യേകതകൾ ഇവ

65% റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് കൊണ്ട് നിർമിച്ചിരിക്കുന്ന ഫോണാണിത്. 20W ഫാസ്റ്റ് ചാർജർ, കേബിൾ, ജെല്ലി കെയ്സ് എന്നിവ ഫോണിനൊപ്പം ലഭിക്കും. 2-പീസ് യൂണിബോഡി ഡിസൈനിലാണ് Nokia G42 വരുന്നത്. നിറങ്ങളിലും നോക്കിയ ജ42 കാണാൻ ആകർഷകമാണ്. സോ പിങ്ക്, സോ ഗ്രേ, സോ പർപ്പിൾ എന്നീ നിറങ്ങളിൽ ഫോൺ ലഭിക്കും. വാങ്ങാനുള്ള ആമസോൺ ലിങ്ക്.

READ MORE: Samsung Galaxy A25 Price Cut: AMOLED ഡിസ്പ്ലേയും Triple ക്യാമറയും 5000mAh ബാറ്ററിയും, ബെസ്റ്റ് പെർഫോമൻസ് ഫോണിന് 3000 രൂപ വിലക്കിഴിവ്!

ഡിസ്പ്ലേ, ക്യാമറ…. സ്പെസിഫിക്കേഷൻ

720×1612 പിക്സൽ റെസല്യൂഷനുള്ള സ്ക്രീനാണ് നോക്കിയ ജി42വിലുള്ളത്. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 6.56 ഇഞ്ച് വലിപ്പമുണ്ട്. HD+ ഡിസ്പ്ലേയാണ് നോക്കിയ G42 5Gയിൽ നൽകിയിട്ടുള്ളത്. സുഗമമായ പെർഫോമൻസ് സ്ക്രീനിന് നൽകാൻ 90Hz റീഫ്രെഷ് റേറ്റുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ ഫോണിന് ലഭിക്കും.

ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480+ ചിപ്‌സെറ്റുള്ള സ്മാർട്ഫോണാണിത്. ആൻഡ്രോയിഡ് 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഫോൺ പ്രവർത്തിക്കുന്നു. ഇതിൽ ഡ്യുവൽ സിം ഫീച്ചർ ലഭിക്കുന്നു. 2 വർഷത്തെ OS അപ്‌ഡേറ്റുകളും 3 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഫോണിലുണ്ട്.

50MP പ്രൈമറി ക്യാമറയുള്ള സ്മാർട്ഫോണാണ് നോക്കിയ ജി42. 2MP ഡെപ്ത് സെൻസർ, 2MP മാക്രോ ലെൻസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഫോണിൽ 8 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയുണ്ട്.

IP52 റേറ്റിങ്ങുള്ള നോക്കിയ G42 5G-യിലുള്ളത്. വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കുന്നതിനുള്ള ഫീച്ചറാണിത്. 20W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഫോണാണിത്. ഇതിൽ 5000mAh ബാറ്ററിയാണ് പായ്ക്ക് ചെയ്തിരിക്കുന്നത്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo