Amazon Summer ഷോപ്പിങ്ങ് ഫെസ്റ്റിവൽ തുടങ്ങി: 1000 രൂപയ്ക്ക് താഴെ boAt, Boult TWS Earbuds| TECH NEWS
Amazon സമ്മർ സെയിലിൽ boAt, Boult TWS earphones വൻവിലക്കിഴിവിൽ
75 ശതമാനം വരെ വിലക്കിഴിവിൽ TWS Earbuds ലഭിക്കും
748 രൂപയ്ക്ക് boAt ഇയർപോഡുകൾ വാങ്ങാനും ഓഫറുണ്ട്
Amazon Summer Sale 2024 ആരംഭിച്ചു. വയർലെസ് ഇയർപോഡുകൾ വാങ്ങാൻ പ്ലാനുള്ളവർക്ക് അത്യാകർഷകമായ ഓഫറുകൾ ലഭിക്കും. ആമസോൺ സെയിൽ മാമാങ്കത്തിൽ boAt, Boult TWS earphones വൻവിലക്കിഴിവിൽ വിൽക്കുന്നു. 800 രൂപ റേഞ്ചിലാണ് ഈ ബ്രാൻഡഡ് ഇയർപോഡുകൾ വിറ്റഴിക്കുന്നത്.
SurveyAmazon Summer Sale 2024
Amazon ഗ്രേറ്റ് സമ്മർ സെയിൽ മെയ് 2-ന് ആരംഭിക്കുന്നു. ഉച്ചയ്ക്ക് 12 മണി മുതലാണ് സെയിൽ ഉത്സവം തുടങ്ങുന്നത്. വമ്പൻ ഓഫറുകളാണ് ആമസോൺ ഈ സ്പെഷ്യൽ സെയിലിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യക്കാർ കാത്തിരുന്ന സെയിൽ മാമാങ്കമാണിത്.
വേനൽക്കാലത്ത് ചൂടിൽ നിന്ന് ആശ്വാസം തരുന്ന ഉപകരണങ്ങളെല്ലാം ഓഫറിൽ വാങ്ങാം. ഇലക്ട്രോണിക് ഉപകരണങ്ങളും വസ്ത്രം, ഫാഷൻ, തുടങ്ങി ദൈംദിന ആവശ്യസാധനങ്ങളെല്ലാം ഓഫറിലുണ്ട്. ആദ്യമേ പർച്ചേസ് ചെയ്താൽ സ്റ്റോക്ക് തീരുന്നതിന് മുന്നേ വാങ്ങാം. സ്റ്റോക്ക് കുറയുന്നതിന് അനുസരിച്ച് ഓഫർ വില വ്യത്യാസപ്പെടാനും സാധ്യതയുണ്ട്. അതിനാൽ സമയം പാഴാക്കുന്നത് ഉചിതമല്ല.
Amazon Summer Sale ഇയർബഡ്ഡുകൾ
ആമസോൺ സമ്മർ സെയിലിൽ ഏറ്റവും മികച്ച ഓഫറുകളിൽ TWS Earbuds വിൽക്കുന്നു. പ്രീമിയം ക്വാളിറ്റിയിലുള്ള ഇയർബഡ്ഡുകളും 75 ശതമാനം വരെ വിലക്കിഴിവിൽ സ്വന്തമാക്കാം. boAt Nirvana Ion പോലുള്ള 8000 രൂപ ഇയർപോഡുകൾക്ക് വിലക്കുറവുണ്ട്. ഇവ 1500 രൂപ നിരക്കിലാണ് ആമസോൺ സമ്മർ സെയിലിൽ വിൽക്കുന്നത്. boAt നിർവാണ വാങ്ങുന്നതിനുള്ള ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യൂ.

ബോട്ട്, ബോൾട്ട് TWS ബജറ്റ് റേഞ്ചിൽ
ഇതിന് പുറമെ ബജറ്റ്-ഫ്രെണ്ട്ലി ഇയർപോഡുകളും വൻ വിലക്കിഴിവിൽ വാങ്ങാം. 750 രൂപ, 999 രൂപ റേഞ്ചിലാണ് ബോട്ട്, ബോൾട്ട് ഇയർബഡ്സുകൾ വിൽക്കുന്നത്. boAt എയർപോഡ് ആറ്റം 81 പോലുള്ള TWS ഈ ലിസ്റ്റിലുണ്ട്. ഓഫറുകളെ കുറിച്ച് വിശദമായി അറിയാം.
ഓഫർ ഇങ്ങനെ…
boAt എയർപോഡ് ആറ്റം 81 TWS
50 മണിക്കൂർ പ്ലേടൈമുള്ള ഇയർപോഡാണിത്. 13mm ഓഡിയോ ഡ്രൈവറുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. അതിവേഗ കണക്റ്റിവിറ്റിയ്ക്കായി ബ്ലൂടൂത്ത് v5.3 ഉപയോഗിച്ചിരിക്കുന്നു. 5 മിനിറ്റ് ചാർജ് ചെയ്താൽ 60 മിനിറ്റ് വരെ ഉപയോഗിക്കാം.
ബോട്ട് എയർപോഡ് ആറ്റം 81-ന്റെ യഥാർഥ വില 4490 രൂപയാണ്. 748 രൂപയ്ക്ക് ഈ ഇയർബഡ്സ് വാങ്ങാം. ഓഫറിൽ പർച്ചേസ് ചെയ്യാനുള്ള ആമസോൺ ലിങ്ക്.
boAt എയർപോഡ്സ് 141 TWS

40 മണിക്കൂർ പ്ലേടൈം കിട്ടുന്ന ഇയർബഡ്സാണിത്. ഇൻസ്റ്റ Wake N’ടെക്നോളജി ഉപയോഗിച്ച് ഇത് അതിവേഗം കണക്റ്റാകും. ANC ഫീച്ചറുള്ള ഇയർപോഡും ഉൾപ്പെടുത്താത്ത ഇയർപോഡും ഇതിലുണ്ട്. 4490 രൂപയാണ് ശരിക്കുള്ള വില. എന്നാൽ സമ്മർ സെയിലിൽ 899 രൂപയ്ക്ക് വാങ്ങാം. ആക്ടീവ് നോയിസ് കാൻസലേഷൻ ഇല്ലാത്ത ഇയർപോഡിന്റെ വിലയാണിത്. പർച്ചേസിനുള്ള ആമസോൺ ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യൂ.
boAt റോക്കേഴ്സ് 255 Pro+

60 മണിക്കൂർ പ്ലേടൈമും, IPX7 റേറ്റിങ്ങുമുള്ള നെക്ക് ബാൻഡാണിത്. ബ്ലൂടൂത്ത് v5.2 ആണ് കണക്റ്റിവിറ്റിയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. 3990 രൂപ വിലയുള്ള ഇയർബഡ്സ് 75 ശതമാനം വിലക്കിഴിവിൽ വിൽക്കുന്നു. 899 രൂപയാണ് ആമസോൺ സൈറ്റിൽ ഓഫറിന്റെ ഭാഗമായി നൽകിയിരിക്കുന്നത്. ബോട്ട് റോക്കേഴ്സിനായുള്ള ആമസോൺ ലിങ്ക്.
Boult ഓഡിയോ Z40 TWS

അടുത്തത് ബോൾട്ട് ബ്രാൻഡിൽ നിന്നുള്ള ഇയർപോഡാണ്. 60 മണിക്കൂർ പ്ലേബാക്ക് ടൈമുള്ള ഇയർബഡ്സാണിത്. 10mm റിച്ച് ബാസ് ഡ്രൈവറാണ് ഈ ഇയർപോഡിലുള്ളത്. 4999 രൂപയാണ് ബോൾട്ട് ഓഡിയോ Z40 TWS-ന്റെ യഥാർഥ വില. എന്നാൽ ഓഫറിൽ 999 രൂപയ്ക്ക് വിൽക്കുന്നു. ഓഫറിൽ പർച്ചേസ് ചെയ്യാനുള്ള ആമസോൺ ലിങ്ക് ഇതാ.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile