HIGHLIGHTS
ഒരു സ്മാർട് വാച്ച് വാങ്ങാൻ പദ്ധതിയുണ്ടെങ്കിൽ മികച്ചൊരു ഓപ്ഷൻ പറഞ്ഞുതരാം
ബോട്ടിന്റെ Lunar Connect Proയുടെ പ്രധാന സവിശേഷതകളും വിലയും മനസിലാക്കൂ...
ബ്ലൂടൂത്ത് കോളിങ് ഫീച്ചറുള്ള രണ്ട് കിടിലൻ സ്മാർട് വാച്ചുകൾ ഇതാ വിപണിയിലെത്തി. പ്രമുഖ കമ്പനിയായ ബോട്ടാണ് ഈ 2 വാച്ചുകളും പുറത്തിറക്കിയിരിക്കുന്നത്. Boat Lunar Connect Proയും ലൂണാർ കോൾ പ്രോ(Lunar Call Pro)യും ബ്ലൂടൂത്ത് കോളിങ് ഫീച്ചറുമായാണ് വരുന്നത്. ഇന്ത്യൻ വിപണിയിലെത്തിയ ബോട്ട് ലൂണാർ കണക്ട് പ്രോയെ കുറിച്ച് വിശദമായി മനസിലാക്കാം…
Surveyബോട്ട് ലൂണാർ കണക്റ്റ് പ്രോയുടെ വില 10,999 രൂപയാണ്. എന്നാൽ ഫ്ലിപ്പ്കാർട്ടിലെ പ്രാരംഭ വിലയുടെ ഭാഗമായി നിങ്ങൾക്ക് ഇത് 3,499 രൂപയ്ക്ക് സ്വന്തമാക്കാം. മെറ്റാലിക് ബ്ലാക്ക്, ആക്ടീവ് ബ്ലാക്ക്, ഇങ്ക് ബ്ലൂ, ചെറി ബ്ലോസം എന്നീ നിറങ്ങളിൽ വാച്ച് ലഭ്യമാണ്.
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile