Samsung Galaxy SmartTag 2 in India: ലോസ്റ്റ് മോഡ് ഫീച്ചറുമായി Samsung Galaxy SmartTag 2 വിപണിയിൽ

Samsung Galaxy SmartTag 2 in India: ലോസ്റ്റ് മോഡ് ഫീച്ചറുമായി Samsung Galaxy SmartTag 2 വിപണിയിൽ
HIGHLIGHTS

സാംസങ് ഗാലക്സി സ്മാർട്ട്ടാഗ് 2 -ന് ഇന്ത്യയിൽ 2,799 രൂപയാണ് വില

സാംസങ് ഗാലക്സി സ്മാർട്ട്ടാഗ് 2 700 ദിവസത്തെ ബാറ്ററി ബാക്കപ്പ് നൽകും

സാംസങ് ഗാലക്സി സ്മാർട്ട്ടാഗ് 2 മാസത്തിലൊരിക്കൽ ചാർജ് ചെയ്താൽ മതിയാകും

Samsung Galaxy SmartTag 2 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഈ ടാഗ് ഈ മാസം ആദ്യം തന്നെ ആഗോള വിപണിയിൽ അവതരിപ്പിച്ചിരുന്നു. സാംസങ് ഗാലക്സി സ്മാർട്ട്ടാഗ് 2 എന്ന പുതിയ ഡിവൈസിന് ഇന്ത്യയിൽ 2,799 രൂപയാണ് വില. ബ്ലാക്ക് ആൻഡ് വൈറ്റ് കളർ ഓപ്ഷനുകളിലാണ് സ്മാർട്ട് ടാഗ് ലഭ്യമാകുന്നത്.

പുതിയ സാംസങ് സ്‌മാർട്ട് ടാഗ് വിവിധ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയും സാംസങ്ങിന്റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറുകളിലും ഇന്ത്യയിലുടനീളമുള്ള സാംസങ് എക്‌സ്‌ക്ലൂസീവ് ഔട്ട്‌ലെറ്റുകളിലൂടെയും വിൽപ്പനയ്ക്കെത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

Samsung Galaxy SmartTag 2 ഫീച്ചറുകൾ

സാംസങ് ഗാലക്സി സ്മാർട്ട്ടാഗ് 2 ഡിവൈസിന്റെ ഏറ്റവും വലിയ സവിശേഷതക വളരെ മികച്ച ബാറ്ററി ലൈഫ് നൽകുന്നു എന്നതാണ്. പവർ സേവിങ് മോഡും, കോമ്പസ് വ്യൂ ഫീച്ചറും ഈ ടാഗിലൂടെ കമ്പനി അവതരിപ്പിച്ചു. ലോസ്റ്റ് മോഡ് എന്ന ഫീച്ചറാണ് സാംസങ് ഗാലക്സി സ്മാർട്ട്ടാഗ് 2 ഡിവൈസിന്റെ മറ്റൊരു പ്രധാന സവിശേഷത.

Samsung Galaxy SmartTag 2 ലോസ്റ്റ് മോഡ് ഫീച്ചർ

സാംസങ് ഗാലക്സി സ്മാർട്ട്ടാഗ് 2 ഉപയോഗിക്കുന്ന ആളുകളുടെ കോൺടാക്റ്റ് വിവരങ്ങൾ കണ്ടെത്തുന്നതിന് ടാഗ് കൈയ്യിൽ കിട്ടുന്ന ആരെയും സഹായിക്കുന്ന പുതിയ മോഡാണ് ലോസ്റ്റ് മോഡ് എന്നറിയപ്പെടുന്നത്. ഉപയോക്താക്കൾക്ക് ഒരു മെസേജ് വഴി അവരുടെ കോൺടാക്റ്റ് വിവരങ്ങൾ ഈ സ്മാർട്ട് ടാഗിലേക്ക് എളുപ്പത്തിൽ ഇൻപുട്ട് ചെയ്യാൻ സാധിക്കും.

ഇതിലൂടെ കാണാതായ ടാഗ് കൈയ്യിൽ കിട്ടുന്ന വ്യക്തികൾക്ക് അവരുടെ സ്മാർട്ട്ഫോൺ ഉപയോഗിച്ച് ടാഗ് സ്കാൻ ചെയ്ത് ഉടമയെ എളുപ്പം കണ്ടെത്താൻ സാധിക്കും. ഈ ഫീച്ചർ എൻഎഫ്സി റീഡറും വെബ് ബ്രൗസറും ഉള്ള സ്മാർട്ട്ഫോണുകളിൽ ഉപയോഗിക്കാം.

ലോസ്റ്റ് മോഡ് ഫീച്ചറുമായി Samsung Galaxy SmartTag 2
ലോസ്റ്റ് മോഡ് ഫീച്ചറുമായി Samsung Galaxy SmartTag 2

സാംസങ് ഗാലക്സി സ്മാർട്ട്ടാഗ് 2 ട്രാക്കിംഗ് ഫീച്ചർ

വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടാൽ ട്രാക്ക് ചെയ്യാനും വളർത്തുമൃഗങ്ങളെ ട്രാക്ക് ചെയ്യാനും Samsung Galaxy SmartTag 2 ഉപയോഗിക്കാമെന്ന് കമ്പനി അറിയിച്ചു. ഈ ടാഗ് നഷ്ടപ്പെട്ടാൽ അത് തിരികെ ലഭിക്കാനും സൗകര്യമുണ്ട്. ആർക്കും ഈ ഗാലക്‌സി സ്മാർട്ട് ടാഗ് സ്കാൻ ചെയ്യാനും ഉടമയുടെ വിവരങ്ങൾ നേടാനും കഴിയും. NFC റീഡറും വെബ് ബ്രൗസറും ഉള്ള എല്ലാ ഡിവൈസിലും ഈ സവിശേഷതകൾ പ്രവർത്തിക്കുന്നു

കൂടുതൽ വായിക്കൂ: Xiaomi 14, Xiaomi 14 Pro Launch: Xiaomi 14, Xiaomi 14 Pro എന്നീ ഫോണുകൾ വിപണിയിലെത്തി

ഉപഭോക്താക്കളുടെ അനുമതിയോടെ മാത്രമേ ഡിവൈസിന്റെ ലൊക്കേഷൻ ലഭ്യമാക്കുന്നു. SmartThings ഫൈൻഡ് ഡാറ്റ എൻക്രിപ്റ്റ് ചെയ്യുന്നു കൂടാതെ അധിക സുരക്ഷയ്ക്കായി Samsung Knox പിന്തുണയും ഉണ്ട്. ലോസ്റ്റ് മോഡ് പ്രവർത്തനരഹിതമാക്കുന്നത് ഉടമയുടെ കോൺടാക്റ്റ് വിവരങ്ങൾ നഷ്ടപ്പെടുത്തുകയും ഡിവൈസിൽ നിന്ന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു.

സാംസങ് ഗാലക്സി സ്മാർട്ട്ടാഗ് 2 700 ദിവസത്തെ ബാറ്ററി ബാക്കപ്പ്

ഈ ഡിവൈസിന്റെ പ്രധാന കാര്യം ബാറ്ററി ബാക്കപ്പ് ആണ്. പവർ സേവിംഗ് മോഡിൽ 700 ദിവസത്തെ ബാറ്ററി ലൈഫും സാധാരണ മോഡിൽ 500 ദിവസത്തെ ബാറ്ററി ബാക്കപ്പും ഈ ഗാലക്‌സി സ്മാർട്ട് ടാഗ് 2 നൽകുമെന്ന് കമ്പനി പറയുന്നു. മറ്റു ഗാലക്‌സി സ്മാർട്ട്‌ടാഗ് മോഡലുകളിൽ നൽകിയ ബാറ്ററി ലൈഫിന്റെ ഇരട്ടിയിലേറെയാണിത്. മാസത്തിലൊരിക്കൽ ചാർജ് ചെയ്താൽ മതിയാകും.

Nisana Nazeer
 
Digit.in
Logo
Digit.in
Logo