realme buds air 8 pro, realme buds air 8 pro malayalam
പ്രീമിയം ഓഡിയോ ഫീച്ചറുകളുള്ള സ്റ്റൈലിഷ് ഇയർപോഡുമായി റിയൽമി. മുൻ തലമുറകളെക്കാൾ മികച്ച സൗണ്ട് ക്വാളിറ്റിയും, കിടിലൻ ആക്റ്റീവ് നോയ്സ് കാൻസലേഷനുമുള്ള Realme Buds Air 8 Pro വിപണിയിൽ എത്തിച്ചു. പ്രീമിയം ലുക്കും മികച്ച പെർഫോമൻസും ഒത്തിണങ്ങിയ റിയൽമി ഇയർപോഡാണിത്. വലിയ ബാറ്ററിയും മികച്ച നോയ്സ് കാൻസലേഷനുമുള്ള റിയൽമി ബഡ്സ് 8 പ്രോയുടെ ഫീച്ചറുകളും ഇന്ത്യയിലെ വിലയും ആദ്യ വിൽപ്പനയും ഓഫറുകളും വിശദമായി അറിയാം.
റിയൽമി ബഡ്‌സ് എയർ 8 പ്രോയുടെ ഇന്ത്യയിലെ വില 6,999 രൂപയാണ്. ആദ്യ വിൽപ്പന നടക്കുന്നത് ജൂൺ 3 നാണ്. ഈ സമയത്ത് 300 രൂപ കിഴിവ് ഓഫർ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഉച്ചയ്ക്ക് 12 മണി മുതലുള്ള വിൽപ്പന ജൂൺ 5 ന് ഉച്ചയ്ക്ക് അവസാനിക്കുന്നു. ആമസോൺ, മിന്ത്ര, ഫ്ലിപ്കാർട്ട്, റിയൽമി ഓൺലൈൻ സ്റ്റോറിലും ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിലും ഇയർപോഡുകൾ ലഭിക്കും. റിയൽമി ബഡ്‌സ് എയർ 8 പ്രോ മാസ്റ്റർ വൈറ്റ്, മാസ്റ്റർ ബ്ലാക്ക് നിറങ്ങളിലാണ് പുറത്തിറക്കിയത്.
റിയൽമിയുടെ ബഡ്‌സ് എയർ 8 പ്രോയിൽ 55dB വരെ നോയ്‌സ് റിഡക്ഷൻ ഡെപ്‌ത് ഉള്ള അഡാപ്റ്റീവ് ANC സപ്പോർട്ടുണ്ട്. ഇതിന് 90dB വരെ പശ്ചാത്തല ശബ്ദം കുറയ്ക്കാൻ കഴിയും. കൂടാതെ വ്യക്തമായ സംഭാഷണങ്ങൾക്കായി AI- പവർഡ് നോയ്‌സ് കാൻസലേഷൻ, അഡാപ്റ്റീവ് ഓഡിയോ ഒപ്റ്റിമൈസേഷൻ സപ്പോർട്ടുമുണ്ട്.
Also Read: മിഡ് റേഞ്ചിന്റെ 200MP ക്യാമറ Vivo V70 FE, ആമസോണിൽ തകർപ്പൻ ഓഫർ!
റിയൽമിയുടെ ബഡ്‌സ് എയർ 8 പ്രോ ഇയർബഡിൽ 62mAh ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ഇതിന് ചാർജിംഗ് കെയ്‌സിനുള്ളിൽ 590mAh സെല്ല് കൊടുത്തിട്ടുണ്ട്. ഒറ്റ ചാർജിൽ 12 മണിക്കൂർ വരെ പ്ലേബാക്ക് ലഭിക്കുന്നു. യുഎസ്ബി ടൈപ്പ്-സി പോർട്ട് ഉള്ള ചാർജിംഗ് കെയ്‌സിനൊപ്പം 50 മണിക്കൂർ വരെ പ്ലേബാക്കും ലഭിക്കുന്നതാണ്.
റിയൽമി ബഡ്‌സ് എയർ 8 പ്രോയിൽ 11mm ഡൈനാമിക് ബാസ് ഡ്രൈവറും 6mm മൈക്രോ-പ്ലാനർ ട്വീറ്ററുമുള്ള ഒരു കോക്‌സിയൽ ഡ്യുവൽ-ഡ്രൈവർ ഓഡിയോ സിസ്റ്റമുണ്ട്. ഇതിൽ 20Hz മുതൽ 40kHz വരെയുള്ള ഫ്രീക്വൻസി റെസ്‌പോൺസ് ലഭിക്കുന്നു.
മീഡിയ പ്ലേബാക്ക്, കോൾ മാനേജ്മെന്റ്, വോളിയം ക്രമീകരണം, ANC, ട്രാൻസ്പരൻസി മോഡ് എന്നിങ്ങനെ പല മോഡുകളിലേക്ക് മാറ്റാൻ ഇന്റലിജന്റ് ടച്ച് കൺട്രോളുണ്ട്. ഇതിൽ OTA ഫേംവെയർ അപ്‌ഡേറ്റുകളും വോയ്‌സ് അസിസ്റ്റന്റ് സപ്പോർട്ടും ലഭിക്കുന്നു.
ഗെയിമിംഗിനായി, റിയൽമി ബഡ്‌സ് എയർ 8 പ്രോയിൽ 45ms വരെ ലേറ്റൻസിയുള്ള ഡെഡിക്കേറ്റഡ് ഗെയിം മോഡ് സപ്പോർട്ടുണ്ട്. ബ്ലൂടൂത്ത് 6.1, LHDC 5.0 ഹൈ-റെസ് വയർലെസ് ഓഡിയോ കോഡെക്, ഡ്യുവൽ-ഡിവൈസ് കണക്റ്റിവിറ്റി തുടങ്ങിയ ഫീച്ചറുകളും റിയൽമി ഇയർപോഡിൽ ലഭ്യമാണ്.