മിഡ് റേഞ്ചിന്റെ 200MP ക്യാമറ Vivo V70 FE, ആമസോണിൽ തകർപ്പൻ ഓഫർ!
സ്മാർട്ട്‌ഫോൺ വിപണിയിൽ പ്രീമിയം ഫീച്ചറുകൾ കുറഞ്ഞ വിലയിൽ എത്തിക്കുന്ന ബ്രാൻഡാണ് വിവോ. അടുത്തിടെ വിവോ പുറത്തിറക്കിയ മിഡ് റേഞ്ച് ഫോൺ ഫോട്ടോഗ്രാഫി പ്രേമികളെയും ബജറ്റ് ഉപഭോക്താക്കളെയും ഒരുപോലെ കൈയിലെടുത്തു. 200 മെഗാപിക്സലിന്റെ ക്യാമറയും സ്റ്റൈലിഷ് ഡിസൈനുമായാണ് Vivo V70 FE ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇപ്പോൾ ആമസോണിൽ വൻ വിലക്കുറവ് വിവോ ഫോണിന് ലഭ്യമാണ്.
Surveyവിവോയുടെ തനതായ പ്രീമിയം ഡിസൈനും 5G കണക്റ്റിവിറ്റിയുമുള്ള ഫോണാണിത്. നിലവിൽ ആമസോൺ നൽകുന്ന പ്രത്യേക പ്രൈസ് ഡ്രോപ്പും ആകർഷകമായ ബാങ്ക് ഓഫറുകളും തരുന്നു. മറ്റ് ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൊന്നും ലഭിക്കാത്ത വിലക്കിഴിവാണ് വിവോ വി70എഫ്ഇയ്ക്ക് ആമസോണിൽ നിന്നുമുള്ളത്. സ്മാർട്ട് ഫോണിന്റെഈ ലിമിറ്റഡ് ഓഫറും സവിശേഷതകളും വിശദമായി അറിയാം.
Vivo V70 FE Price Offer Amazon
41,999 രൂപയ്ക്ക് ഇന്ത്യൻ വിപണിയിൽ വിവോ വി70 എഫ്ഇ പുറത്തിറങ്ങി. 8GB റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിനാണ് വിലക്കിഴിവ് അനുവദിച്ചത്. ഇപ്പോൾ ആമസോണിൽ വിവോ ഫോണിന് ഗംഭീര ഓഫറാണുള്ളത്.

വിവോ വി70 എഫ്ഇ 34,999 രൂപയ്ക്ക് ലഭ്യമാണ്. ആമസോൺ മികച്ച എക്സചേഞ്ച് ഡീലും ഓഫർ ചെയ്യുന്നു. ഇങ്ങനെ 33150 രൂപയ്ക്ക് വിവോ വി70 എഫ്ഇ വാങ്ങിക്കാം. ICICI, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ ഉപയോഗിക്കുകയാണെങ്കിൽ 3500 രൂപ വരെ കിഴിവ് ലഭിക്കും. ഇതിലൂടെ വിവോ ഫോൺ 31000 രൂപ റേഞ്ചിൽ പർച്ചേസ് ചെയ്യാനാകും. ആമസോൺ പേ ഉപയോഗിക്കുന്നവർക്ക് 1049 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും ലഭിക്കുന്നു.
Also Read: ചാർജ് തീരില്ല, ക്യാമറ സൂപ്പർ! Hasselblad ക്യാമറയുള്ള പുതിയ OPPO Find X9s
ഓഫർ ഇവിടെ അവസാനിക്കുന്നില്ല. ആമസോൺ 33150 രൂപയുടെ എക്സ്ചേഞ്ച് ഡീലും വാഗ്ദാനം ചെയ്യുന്നു. 1,230 രൂപയുടെ ഇഎംഐ ഓഫറും വിവോ പ്രീമിയം ഫോണിന് ലഭ്യമാണ്. ശ്രദ്ധിക്കേണ്ടത് മൺസൂൺ ബ്ലൂ നിറത്തിലുള്ള ഫോണിനാണ് ഈ വിലക്കിഴിവ് എന്നതാണ്.
വിവോ വി70 എഫ്ഇ 5ജി സവിശേഷതകൾ
കഴിഞ്ഞ ദിവസം വിപണിയിലെത്തിയ വിവോ ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.
- ഡിസ്പ്ലേ: 6.83 ഇഞ്ച് 1.5K വലിപ്പമുള്ള സ്ക്രീനാണ് വിവോ വി70 എഫ്ഇയിലുള്ളത്. ഇതിൽ 120Hz റിഫ്രഷ് റേറ്റുള്ള OLED സ്ക്രീനാണ് പ്രവർത്തിക്കുന്നത്. സ്മാർട്ട് ഫോൺ 1,900 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+ സർട്ടിഫിക്കേഷൻ സപ്പോർട്ടിൽ പ്രവർത്തിക്കുന്നു.
- പ്രോസസർ: മീഡിയടെക് ഡൈമെൻസിറ്റി 7360-ടർബോ ചിപ്‌സെറ്റാണ് വിവോ ഹാൻഡ്‌സെറ്റിലുള്ളത്. 12 ജിബി വരെ LPDDR5 റാമും 512 ജിബി വരെ UFS 3.1 ഓൺബോർഡ് സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്നു.
- ഡ്യൂറബിലിറ്റി: IP68 + IP69-റേറ്റുചെയ്ത ബിൽഡുള്ള ഫോണാണിത്.
- ക്യാമറ: ക്യാമറയിലേക്ക് വന്നാൽ വിവോ V70 FE-യിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നു. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുള്ള 200-മെഗാപിക്സൽ മെയിൻ സെൻസറുണ്ട്. ഇതിൽ 120-ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള 8-മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ലെൻസും കൊടുത്തിരിക്കുന്നു. ഫോണിന് മുൻവശത്ത് 50-മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്.
- ബാറ്ററി: V70 എഫ്ഇയിൽ 7,000mAh ബാറ്ററിയാണ് പായ്ക്ക് ചെയ്തിട്ടുള്ളത്. ഇത് 90W വയർഡ് ഫാസ്റ്റ് ചാർജിംഗും ബൈപാസ് ചാർജിംഗും സപ്പോർട്ട് ചെയ്യുന്നു.
- കണക്റ്റിവിറ്റി: 5G, 4G LTE, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.4, NFC, GPS പോലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ ഫോണിലുണ്ട്. BeiDou, GLONASS, ഗലീലിയോ, QZSS, NavIC സപ്പോർട്ടും ഫോണിന് ലഭിക്കുന്നു.
- എതിരാളികൾ: വിവോ വി70 എഫ്ഇയുടെ പോരാളികൾ റിയൽമി 13 Pro+, ജിടി സീരീസ്, റെഡ്മി Note 14 Pro+ എന്നിവരാണ്. മോട്ടറോള എഡ്ജ് 50 പ്രോ, സാംസങ്ങിന്റെ ഗാലക്സി എ35 5ജി തുടങ്ങിയവരും ഇതിൽ ഉൾപ്പെടുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile