YouTube-ൽ നിന്ന് എങ്ങനെ പണമുണ്ടാക്കാം? വ്ളോഗറാകാൻ ആഗ്രഹിക്കുന്നവർ എങ്ങനെ തുടങ്ങണം

ഒരു കരിയർ ഓപ്ഷനായും പലരും തെരഞ്ഞെടുക്കാറുള്ളത് YouTube Vlogging ആണ്. കയ്യിലൊരു സ്മാർട്ട്‌ഫോണും ആഗ്രഹവുമുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങി പണം സമ്പാദിക്കാനാകും. പലരുടെയും ധാരണ കേവലം വീഡിയോകൾ അപ്‌ലോഡ് ചെയ്തതുകൊണ്ട് മാത്രം പണം സമ്പാദിക്കാനാകില്ല. ശരിയായ രീതിയിൽ ചാനൽ സെറ്റ് ചെയ്യുന്നതിനും, പ്രേക്ഷകരെ ആകർഷിക്കുന്ന രീതിയിൽ വീഡിയോ നിർമിക്കാനും, യൂട്യൂബ് മോണിറ്റൈസേഷൻ നിയമം മസിലാക്കി കണ്ടന്റ് ക്രിയേറ്റ് ചെയ്യാനും ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

ഒരു യൂട്യൂബ് ചാനൽ തുടങ്ങാനും, അതും വളർത്തിയെടുക്കാനും, ഗൂഗിൾ ആഡ്സെൻസ്, സ്പോൺസർഷിപ്പുകൾ എന്നിവയെ കുറിച്ചും വിശദമായി അറിയാം. ക്യാമറയ്ക്ക് മുന്നിൽ വരാൻ മടിയുള്ളവർക്കും വീട്ടമ്മമാർക്കും വിദ്യാർത്ഥികൾക്കും ഒരു യൂട്യൂബ് ചാനൽ നിർമിച്ച് പണം സമ്പാദിക്കാം. ഇതിനുള്ള ഗെഡ് ഇതാ…

എങ്ങനെ YouTube Channel തുടങ്ങാം?

  1. ആദ്യം ഒരു മേഖല തെരഞ്ഞെടുക്കാം

ലൈഫ്സ്റ്റൈൽ, സാങ്കേതികവിദ്യ, യാത്ര, ഭക്ഷണം/കുക്കിങ്, ഗ്രാമീണ ജീവിതം, കുടുംബം/ജീവിതശൈലി, എഡ്യൂക്കേഷൻ, ഫാഷൻ-മേക്കപ്പ്-സ്റ്റൈൽ & ബ്യൂട്ടി തുടങ്ങിയ വിഷയങ്ങളിൽ ഏതെങ്കിലും തെരഞ്ഞെടുക്കുക.

  1. ചാനൽ ക്രിയേറ്റ് ചെയ്യുക
  • യൂട്യൂബ് ചാനലിന് മികച്ച ഒരു പേര് തെരഞ്ഞെടുക്കുക.
  • അതുപോലെ നല്ലൊരു പ്രൊഫൈൽ ചിത്രവും അഥവാ ലോഗോയും ചാനൽ ബാനറും കാൻവ പോലുള്ള ഏതെങ്കിലും സോഫ്റ്റ് വെയർ ഉപയോഗിച്ച് ക്രിയേറ്റ് ചെയ്യാം.
  • ഇനി ആദ്യം ഒരു പുതിയ ജിമെയിൽ അക്കൗണ്ട് തുറക്കുക.
  • ഇനി ചാനൽ സെറ്റിങ്സാണ്. യൂട്യൂബ് സ്റ്റുഡിയോയിൽ ചാനലിന്റെ ലൊക്കേഷൻ India എന്നാക്കുക. ലാംഗ്വേജ് മലയാളം എന്നും ആക്കുക.
  1. ആദ്യത്തെ 10 വീഡിയോകൾ പ്ലാൻ ചെയ്യുക

നിങ്ങൾ ചെയ്യാൻ പോകുന്ന ആദ്യത്തെ 10 വീഡിയോകൾ എന്തായിരിക്കണം എന്നും എങ്ങനെ അത് അവതരിപ്പിക്കണമെന്നതും ഷോർട്ടായി ഒന്ന് പ്ലാൻ ചെയ്ത് വയ്ക്കാം.

Also Read: ഇന്ത്യയിൽ iPhone 18 Pro, Pro Max അപാര വില! മലയാളികളുടെ പ്രിയപ്പെട്ട ഈ രാജ്യങ്ങളിൽ വാങ്ങിയാൽ വൻ ലാഭം

  1. എഡിറ്റിങ്ങും തംബ്‌നെയിലും

ഒരു വീഡിയോ മികച്ചതാകാൻ അതിന്റെ തംബ്നെയിൽ വളരെ അനിവാര്യമാണ്. Canva പോലുള്ള ആപ്ലിക്കേഷനോ, എഐയുടെ സഹായമോ തേടാം. അടുത്തത് വീഡിയോ എഡിറ്റിങ് ടൂളാണ്. മൊബൈലിൽ എളുപ്പത്തിൽ എഡിറ്റ് ചെയ്യാൻ CapCut, InShot, VN Editor എന്നിവയും യൂട്യൂബിന്റെ തന്നെ എഡിറ്റിങ് ടൂളുകളും ഇതിനുള്ള ഓപ്ഷനുകളാണ്. ലാപ്ടോപ്പില്ലാതെ ഫോണിൽ തന്നെ എഡിറ്റ് ചെയ്യാനാകും.

  1. വീഡിയോ അപ്ലോഡിങ് മുടങ്ങരുത്

തുടർച്ചയായി പോസ്റ്റ് ചെയ്യുന്നതിനും ശ്രദ്ധിക്കുക. ഇതിനർഥം ദിവസേന എന്നല്ല. ആഴ്ചയിൽ ഒരു വീഡിയോ വീതം ചെയ്താലും അത് മികച്ചതാണ്.

Monetization എങ്ങനെ?

    ഇനി വീഡിയോകളിലൂടെ എങ്ങനെ പണം സമ്പാദിക്കാമെന്നതാണ്. ഇതിന് ഷോർട്സിനും ലോങ് വീഡിയോയ്ക്കും ചില നിബന്ധനകളുണ്ട്. ഷോർട്സ് വഴിയുള്ള Monetization ന് 1,000 സബ്‌സ്‌ക്രൈബേഴ്‌സും 90 ദിവസത്തിനുള്ളിൽ 10 ദശലക്ഷം വ്യൂവേഴ്സും വേണം. ലോങ് വീഡിയോ ആണെങ്കിൽ 1,000 സബ്‌സ്‌ക്രൈബേഴ്‌സും ഒരു വർഷത്തിനുള്ളിൽ 4,000 മണിക്കൂർ വാച്ച് ടൈമും ആവശ്യമാകും. മോണറ്റൈസേഷൻ കഴിഞ്ഞാൽ Google AdSense വഴി പരസ്യങ്ങളിലൂടെയും സ്പോൺസർഷിപ്പുകളിലൂടെയും കൂടുതൽ ആദായം കണ്ടെത്താം.

    YouTube Channel New Rule 2027

    2027 ഫെബ്രുവരി 1 മുതൽ ചാനൽ മോണിറ്റൈസ് ചെയ്യാൻ പുതിയ നിയമങ്ങൾ വരും. സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തിൽ മാറ്റമില്ല. അതേ സമയം ലോങ് വീഡിയോകൾക്ക് 365 ദിവസത്തിൽ 8,000 മണിക്കൂർ വാച്ച് ടൈം വേണ്ടി വരും. 90 ദിവസത്തിൽ 10 മില്യൺ എന്നതിന് പകരം 20 മില്യൺ എന്ന നിബന്ധന ഷോർട്സുകൾക്കും ബാധകമാകും.

    Anju M U

    Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

    Connect On :